സമാധാനപരമായുള്ള പ്രതിഷേധം മനുഷ്യാവകാശമാണ് ; ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പിന്തുണ അറിയിച്ച് വീണ്ടും ഗ്രെറ്റ തുന്‍ബര്‍ഗ്

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പിന്തുണ അറിയിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. സമാധാനപരമായുള്ള പ്രതിഷേധം മനുഷ്യാവകാശമാണെന്നും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണെന്നാണ് ഗ്രെറ്റ തന്റെ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി . ദിശ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ (എഫ്‌എഫ്‌എഫ്- ഇന്ത്യ) എന്ന സംഘടനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഗ്രെറ്റ പ്രതികരിച്ചത്.
അറസ്റ്റിലായ ദിശ രവിയെ ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരം, മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ദിശയ്ക്ക് നേരിട്ട് പിന്തുണയുമായി ഗ്രെറ്റ രംഗത്ത് വരുന്നത്. കേസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കരുതലോടെ നല്‍കണമെന്ന് മാധ്യമങ്ങള്‍ക്ക് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ ദിശ രവി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കുവാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha



























