അഫ്ഗാനില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു; രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 15 ആയി
അഫ്ഗാനില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ജലാലാബാദില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് വനിത മാധ്യമപ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയാണ് മുര്സല് വഹീദി, ഷഹനാസ്, സാദിയ എന്നിവര്‍ക്ക് വെടിയേറ്റിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടി.വി മാധ്യമങ്ങളില്‍ ജോലിചെയ്യുന്നവരാണിവര്‍. ഇതോടെ രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 15 ആയി ഉയര്‍ന്നിരിക്കുന്നു. മൂന്ന് വനിത മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിെന്റ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വനിത ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഫ്ഗാനില്‍ അക്രമങ്ങള്‍ ഏറിവരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha