പന്ത്രണ്ടാം നിലയിൽ നിന്നും താഴേയ്ക്ക് തൂങ്ങി നിന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ഡെലിവറി ഡ്രൈവർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ
സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ എല്ലാവരും കാണുന്നതാണ്. എന്നാൽ അതിസാഹസികമായി ഒരു കുഞ്ഞിനെ രക്ഷിച്ച് വൈറലായിരിക്കുകയാണ് ഹാനോയിലെ ഒരു ഫപ്പ്ഡ് ഡെലിവറി ഡ്രൈവറായ ങ്ക്യുയെൻ ങ്കോഗ് മാൻ.
പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ കുഞ്ഞിനെ അതിസാഹസികമായി കൈക്കുള്ളിലാക്കുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. സമീപത്തുള്ളൊരു സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി മാറിയിരിക്കുകയാണ് താരം. ഒരു ഫ്ളാറ്റിന് മുന്നിലെ റോഡിൽ ഡെലിവറി വാഹനത്തിൽ ഇരിക്കുകയായിരുന്നു 31കാരനായ ങ്ക്യുയെൻ ങ്കോഗ് മാൻ.
പെട്ടെന്നൊരു സ്ത്രീയുടെ ശബ്ദം ഇയാൾ കേൾക്കുകയും. വാഹനത്തിന്റെ വിന്റോയിലൂടെ നോക്കിയപ്പോൾ 12ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുകയായിരുന്നു രണ്ടു വയസ്സുള്ള കുഞ്ഞ്.
മുന്നിലുണ്ടായിരുന്ന ഫ്ലാറ്റിന്റെ മതിൽ ചാടിക്കടന്ന് അപ്പുറത്ത് എത്തിയിരുന്നെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഓടിച്ചെന്ന് കുഞ്ഞിനെ കൈകളിൽ ഏറ്റുവാങ്ങുകയുംചെയ്യുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ റൂഫ് പൊട്ടി ഇയാളുടെ കാൽ താഴേക്ക് തൂങ്ങി നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. കുട്ടി താഴെയുള്ള മെറ്റാലിക് റൂഫിലേക്കാകും വീഴുകയെന്ന് മനസ്സിലാക്കിയ ഇയാൾ ഓടി അതിന് മുകളിൽ കയറി കുഞ്ഞിനെ പിടിക്കുകയായിരുന്നു.
കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. ചെറിയ പരിക്കുകൾ മാത്രമായിരുന്നു കുട്ടിയ്ക്കുണ്ടായിരുന്നത്. വീഡിയോ വൈറലായതോടുകൂടി നിരവധി പേരാണ് ഡ്രൈവറെ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha