നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി; ബാഗ്ദാദ് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്കു ഊഷ്മള സ്വീകരണം

നാലു ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയ്ക്കു ഊഷ്മള സ്വീകരണം നല്കി. ഇന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.
നാളെ നജാഫില്‍ ഇറാക്കി ഷിയാ മുസ്ലിംകളുടെ ആചാര്യന് ആയത്തുള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. എര്ബില്, മൊസൂള്‍, ഉര്, ഖറാക്കോഷ് നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ മതാന്തരസമ്മേളനങ്ങളിലും പ്രാര്‍ഥനാ പരിപാടികളിലും പങ്കെടുക്കും. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഇറാക്കി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha























