Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; ബ്രസീലിൽ പുരോഹിതന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തി, ഇയാള്‍ കവര്‍ച്ച നടത്തുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി

06 MARCH 2021 04:56 PM IST
മലയാളി വാര്‍ത്ത

സൂപ്പർ മാർക്കെറ്റിൽ കവർച്ച നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വ്യാജ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ പുരോഹിതന്‍ പിടിയിലായിരിക്കുകയാണ്. എലീസിയ മൊറീറ എന്ന കത്തോലിക്കാ പുരോഹിതനാണ് തോക്ക് ചൂണ്ടി ഇത്തരത്തിൽ കവര്‍ച്ച നടത്തിയത്. ബ്രസീലിലാണ് സംഭവം. ഇയാള്‍ കവര്‍ച്ച നടത്തുന്ന വീഡിയോയും സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം ക്യാഷ് കൗണ്ടറില്‍ ചെന്ന പുരോഹിതന്‍ യുവതിയ്ക്ക് നേരെ തോക്ക് ചൂണ്ടുകയാണ് ചെയ്തത്. ഭയന്നുപോയ യുവതി അവിടെയുണ്ടായിരുന്ന പണം മുഴുവന്‍ ഇയാള്‍ക്ക് നല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പുരോഹിതന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങളുമായി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണുവാൻ സാധിക്കും.

സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇത്തരത്തില്‍ വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇതിന് മുന്‍പും ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട് എന്ന് പോലീസ് അറിയിക്കുകയുണ്ടായി.

അതേസമയം ചോദ്യം ചെയ്തതില്‍ നിന്നും പ്രതിയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രതിയ്ക്ക് മാനസികപ്രശ്‌നമുണ്ടെന്നും രണ്ടാഴ്ച തുടര്‍ച്ചയായി മരുന്ന് കഴിക്കാത്തതു കാരണമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തു. നിലവില്‍ പ്രതിയെ തടങ്കലില്‍ വെച്ചിരിക്കുകയാണ്. വൈദിക പട്ടം ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതി കവര്‍ച്ച നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (12 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends