Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ആർക്കുംവേണ്ടാത്ത വാക്‌സിൻ എടുപ്പിക്കാൻ പുത്തൻ തന്ത്രവുമായി ചൈന; ഇന്ത്യക്കാർക്ക് സ്‌പെഷ്യൽ ഓഫറുകളുടെ പെരുമഴ

16 MARCH 2021 04:57 PM IST
മലയാളി വാര്‍ത്ത

ചൈനീസ് നിർമ്മിത കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പെടുത്തവർക്ക് വിസ ചട്ടങ്ങളിൽ വലിയ ഇളവുകൾ നൽകാമെന്ന് പ്രഖ്യാപിച്ച് ചൈനീസ് എംബസി. തൊഴിൽ, പഠന സംബന്ധമായി ചൈനയിലേക്ക് പോകുന്നവർക്കും അവരുടെ ബന്ധുക്കൾക്കുമാണ് വേണ്ട ഇളവുകൾ നൽകാൻ തയ്യാറാണെന്ന് ചൈന വാഗ്‌ദാനം നൽകിയിരിക്കുന്നത്. എന്നാൽ ചൈനീസ് നിർമ്മിത വാക്‌സിൻ കുത്തിവയ്‌പ്പ് അവർ എടുക്കണമെന്ന് മാത്രം, നിലവിൽ ഇന്ത്യയിൽ ചൈനീസ് കൊവിഡ് വാക്‌സിന് അനുമതിയില്ല.

കൊവിഡ് രോഗം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ഇന്ത്യൻ പൗരന്മാർക്ക് ചൈന പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പ്രത്യേക ഓഫർ ഇപ്പോൾ പ്രഖ്യാപിച്ചത്. കൊവിഡ് രോഗം പടരുന്നതിന് മുൻപുള‌ള അതേ തരത്തിൽ ചൈനയിൽ ജോലിയും പഠനവും നടത്തുന്നവർക്ക് വിസ അപേക്ഷയ്‌ക്കുള‌ള സൗകര്യം ഏർ‌പ്പെടുത്തും. ചൈനീസ് പൗരന്മാരുടെ കുടുംബാംഗങ്ങൾക്കോ, ചൈനയിൽ സ്ഥിരതാമസത്തിനുള‌ള പെർമി‌റ്റ് ഉള‌ളവർക്കും ഇത് ബാധകമാണ്.

ഇന്ത്യയിൽ നിന്ന് ചൈനയിലെത്തുന്നവർ ആരോഗ്യത്തെ സംബന്ധിച്ച് ഇലക്‌ട്രോണിക് സത്യവാങ്‌മൂലം കൈയിൽ കരുതണം ഇതിനായി ന്യൂക്ളിക് ആസിഡ് ടെസ്‌റ്റിന്റെയും ആന്റിബോ‌ഡി ടെസ്‌റ്റിന്റെയും ഫലങ്ങൾ, പാസ്‌പോർട്ട് പേജ്, ചൈനീസ് വിസ എന്നിവ കൈയിൽ കരുതണം. ഇവ ചൈനീസ് എംബസിയോ ഇന്ത്യൻ കോൺസുലേ‌റ്റോ പരിശോധിക്കും.

ഇന്ത്യക്കാർക്ക് മാത്രമല്ല ചൈനീസ് വാക്‌സിനെടുക്കുന്ന മ‌റ്റ് വിദേശ‌ യാത്രക്കാർക്കും ചൈന വിസ ചട്ടം ലഘൂകരിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് വാക്‌സിനുകളെടുത്ത യാത്രക്കാർ കൊവിഡ് നെഗ‌റ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്തെത്തുന്ന വിദേശികൾ ക്വാറന്റൈനും സാമൂഹിക അകലം പാലിക്കുന്നതും കർശനമായി പാലിക്കണം. കൊവിഡ് വാക്‌സിനേഷൻ വിഷയത്തിൽ മ‌റ്റ് രാജ്യങ്ങളുമായി പരസ്‌പരം സ്വീകാര്യമായ നിലപാട് എടുക്കണമെന്നതാണ് ചൈനയുടെ താൽപര്യമെന്ന് വിദേശകാര്യ സെക്രട്ടറി സാവൊ ലിജിയാൻ പറഞ്ഞു.

അടിയന്തരമായി വാക്‌സിൻ ആവശ്യമുള‌ള രാജ്യങ്ങളിലേക്കാണ് ചൈന അവർ നിർമ്മിച്ച വാക്‌സിൻ കയ‌റ്റുമതി ചെയ്യുന്നത്. ഇതിനെതിരെ ഇന്ത്യയും അമേരിക്കയും ഉൾപ്പടെ നാല് രാജ്യങ്ങൾ യോഗം ചേർന്ന് വാക്‌സിൻ വിതരണം ഊർജ്ജിതപ്പെടുത്താൻ തീരുമാനമായിരുന്നു. ചൈനയുടെ വാക്‌സിൻ നയതന്ത്രത്തെ ഏത് വിധേനയും പ്രതിരോധിക്കാനാണ് ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ നാല് രാജ്യങ്ങളുടെയും തീരുമാനം.

2019 ഡിസംബറിൽ വുഹാനിൽ രോഗം ആവിർഭവിച്ചെങ്കിലും ചൈന രോഗത്തെ കർശന നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി അവകാശപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളിലുള‌ളവർക്ക് വലിയ നിയന്ത്രണമാണ് ചൈന അന്ന് ഏർപ്പെടുത്തിയിരുന്നത്. ഇവയിൽ ഇളവിനായി തങ്ങളുടെ വാക്‌സിൻ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണ് ചൈനയുടെ നിലവിലെ തന്ത്രം. സുഹൃത്ത്‌രാജ്യങ്ങൾക്ക് പോലും ചൈനയുടെ വാക്‌സിനിൽ അത്ര വിശ്വാസമില്ലാത്തതാണ് ഈ നടപടിക്ക് ചൈനയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. നിലവിൽ ഇന്ത്യയിൽ നിർമ്മിച്ച കൊവിഡ് വാക്‌സിനാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (14 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (27 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (42 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (56 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (58 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends