Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കുടിയേറ്റത്തിനിടെ അമേരിക്കൻ അതിർത്തിയിൽ കൂട്ടക്കൊല; അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

17 MARCH 2021 01:08 PM IST
മലയാളി വാര്‍ത്ത

ഗ്വാട്ടിമാലൻ പട്ടണമായ കോമിറ്റൻസില്ലോയിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയത് 1,500 ഓളം ആളുകളായിരുന്നു. ജനുവരിയിൽ രണ്ട് വാഹനങ്ങളിലായി കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലികളര്‍പ്പിക്കാനായിരുന്നു അവരൊത്തുകൂടിയത്. യുഎസ്-മെക്സിക്കോ അതിർത്തിക്കടുത്തുള്ള ലോറി എന്ന സ്ഥലത്ത് നിന്ന് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ മെക്സിക്കോയിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് കൊണ്ടുപോയത്. കുടിയേറ്റ കള്ളക്കടത്ത് നിയന്ത്രിക്കുന്ന സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്‍റെ ഭാഗമായാണ് കൊലയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊലപാതകത്തിൽ പന്ത്രണ്ട് മെക്സിക്കൻ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.

മെക്സിക്കോ - ടെക്സാസ് അതിർത്തിയിൽ നിന്ന് 14 മൈൽ (22 കിലോമീറ്റർ) ദൂരെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ 19 മൃതദേഹങ്ങൾ രണ്ട് വാഹനങ്ങളിലായി കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ മെക്സിക്കൻ വംശജരും ബാക്കി 16 പേർ ഗ്വാട്ടിമാലയിൽ നിന്നുള്ളവരുമാണെന്ന് വ്യക്തമായി. ഇവരിൽ 11 പേരെങ്കിലും ഗ്വാട്ടിമാലയിലെ ഉയർന്ന പ്രദേശമായ കോമിറ്റൻസില്ലോ എന്ന പട്ടണത്തിൽ നിന്നുള്ളവരാണ്.

സ്വന്തം രാജ്യങ്ങളിലെ ദാരിദ്ര്യത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആയിരക്കണക്കിന് മധ്യ അമേരിക്കക്കാരാണ് ഓരോ വർഷവും അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. ട്രംപ് ഭരണകാലത്ത് മെക്സിക്കന്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ബെഡന്‍ ഭരണത്തില്‍ കുടിയേറ്റക്കാരോടുള്ള നിലപാടില്‍ അമേരിക്ക അയവ് വരുത്തി. ഇതോടെ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.

കുടിയേറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത് പലപ്പോഴും ക്രിമിനല്‍ സംഘങ്ങളാണ്. കൊയോട്ടുകള്‍ എന്നറിയപ്പെടുന്ന കള്ളക്കടത്ത് സംഘങ്ങള്‍ പണം വാങ്ങിയാണ് അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത്. പതിനായിരം ഡോളര്‍ ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ഇവര്‍ ആവശ്യപ്പെടാറുണ്ട്. ഇത് പലപ്പോഴും 10,000 ഡോളര്‍ മുതല്‍ 12,000 ഡോളര്‍ വരെ (7,24,913 - 8,70,438 രൂപ വരെ) നല്‍കാന്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റക്കാരുടെ പണത്തിനായി കൊയോട്ടുകള്‍ എന്ത് ക്രൂരകൃത്യത്തിനും മടിക്കാറില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു. ഇത്തരത്തില്‍ എതിരാളി സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാകാം അഭയാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. മരിച്ചവരിൽ പലരും കൌമാരത്തിന്‍റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ആണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

മധ്യ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നാണ് സാൻ മാർക്കോസ്. ഡിപ്പാർട്ട്മെന്‍റിന്‍റെ ദാരിദ്ര്യ നിരക്ക് ഗ്വാട്ടിമാലയുടെ ദേശീയ ശരാശരിയേക്കാൾ 15 ശതമാനം കൂടുതലാണെന്ന് സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ ദാരിദ്രമാണ് ജനങ്ങളെ നല്ല ജീവിതമാഗ്രഹിച്ച് അമേരിക്കയിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നതും. കഴിഞ്ഞ ദശകത്തിൽ സമാനമായ രണ്ട് കൂട്ടക്കൊലകള്‍ സംഭവിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ് സംഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധആവശ്യപ്പെട്ടു.

2010 ൽ തമൗലിപാസിലെ സാൻ ഫെർണാണ്ടോയിൽ 72 കുടിയേറ്റക്കാർ കൊല്ലപ്പെട്ടപ്പോഴും 2012 ൽ ന്യൂവോ ലിയോണിലെ കാഡെറിറ്റയിൽ, 49 മൃതദേഹങ്ങൾ ദേശീയപാതയിൽ കണ്ടെത്തിയപ്പോഴുമായിരുന്നു അത്. ഈ രണ്ട് കൊലപാതക പരമ്പരകളുടെയും സൂത്രധാരനെന്ന് കരുതുന്നത് സെറ്റാസ് കാർട്ടലിന്‍റെ ഇപ്പോള്‍ ജയില്‍ അനുഭവിക്കുന്ന നേതാവ് മിഗുവൽ ഏഞ്ചൽ ട്രെവിനോ അഥവാ ഇസഡ് -40 ആണെന്നാണ് കരുതുന്നത്. ഗ്വാട്ടിമാലയിലെത്തിയ മൃതദേഹങ്ങള്‍ പ്രസിഡന്‍റ് അലജാൻഡ്രോ ജിയാമട്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (14 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (27 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (42 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (56 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (58 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends