ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫലി അന്തരിച്ചു... രാജ്യത്ത് രണ്ടാഴ്ചത്തെ ദുഃഖാചരണം

ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫലി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഡാര്‍ എസ് സലാമിലെ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. വൈസ് പ്രസിഡന്റ് സമിയ സുലുഹു ഹസന്‍ ആണ് മരണവിവരം അറിയിച്ചത്.
രണ്ടാഴ്ചയിലേറെയായി മഗുഫുലിയെ പരസ്യവേദികളില്‍ കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മഗുഫലിക്ക് കോവിഡ് -19 ബാധിച്ചതായി പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ ആരോപിച്ചെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.
രാജ്യത്ത് രണ്ടാഴ്ചത്തെ ദുഃഖാചരണം ഉണ്ടാകുമെന്നും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha























