ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് ചോദ്യം ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകനെ അഞ്ജാത സംഘം വെടിവെച്ച് കൊന്നു

ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് ചോദ്യം ചെയ്തതിന് അഞ്ജാത സംഘത്തിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിന്ധ് പ്രവിശ്യയിലെ സുഖൂര്‍ സ്വദേശി അജയ് ലാല്‍വാനിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് ലാല്‍വാനിയ്ക്ക് വെടിയേറ്റത്. പ്രദേശത്തെ സലൂണില്‍ ഇരിക്കുന്നതിനിടെയാണ് അജയ് ലാല്‍വാനി കൊല്ലപ്പെട്ടത്. വാഹനങ്ങളില്‍ എത്തിയ അഞ്ജാത സംഘം മാദ്ധ്യമ പ്രവര്‍ത്തകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ലാല്‍വാനിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തെ മേഖലയിലെ സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയില്‍ ഇരിക്കേ വൈകീട്ടോടെയായിരുന്നു മരിച്ചത്. പ്രദേശത്തെ മുസ്ലീം വിഭാഗത്തില്‍പ്പെട്ട രാഷ്ട്രീയക്കാരനാണ് ലാല്‍വാനിയുടെ കൊലപാതകത്തിന് പിന്നില്‍ എന്നാണ് വിവരം. ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്നതിനായി ഇസ്ലാമിക പുരോഹിതന്മാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകന്‍ പിന്തുണ നല്‍കിയിരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ലാല്‍വാനിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























