Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നഗരസഭയുടെ സ്വത്തുക്കൾ ഇനി വിരത്തുമ്പിൽ; വസ്‌തുവകകളുടെ ഡിജിറ്റൽവത്കരണം, ആദ്യഘട്ട നടപടികൾ പൂർത്തിയായി

23 MARCH 2021 04:49 PM IST
മലയാളി വാര്‍ത്ത

ഡിജിറ്റൽവത്കരണത്തിന്റെ ആധുനിക കാലത്ത് നഗരസഭയുടെ സ്വത്ത് വിവരങ്ങൾ ഡിജിറ്റലാകുന്നു. ഇതിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സ്‌മാർട്ട് ഫോണിലൂടെ പരിശോധിക്കാനാവുമെന്നതാണ് മേന്മ. ഊരാളുങ്കൽ ടെക്നോളജി സൊല്യൂഷൻസ് ആണ് നഗരസഭയുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച ഡിജിറ്റൽ ഡേറ്റാബേസ് തയ്യാറാക്കുന്നത്.

കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് നഗരസഭയിൽ ഊരാളുങ്കൽ ഒരു പ്രസേന്റേഷൻ നടത്തിയിരുന്നു. 2013ൽ അസറ്റ് മാപ്പിംഗിന്റെ ഭാഗമായി കോർപ്പറേഷൻ ഒരു റോഡ് മാപ്പ് തയ്യാറാക്കിയതാണ്. ഇതിന്റെ തുടർച്ചയായാണ് അസറ്റ് രജിസ്റ്റ‍ർ എന്ന തീരുമാനത്തിലേക്ക് എത്തിയത്.

ഇതിലൂടെ കോർപ്പറേഷന്റെ കൈവശമുള്ള കെട്ടിടങ്ങളുടെയും ഓഫീസുകളുടെയും എണ്ണം കൃത്യമായി അറിയാനാകും. അതിർത്തി പുനർനിർണയം വന്നപ്പോൾ കോർപ്പറേഷന് എത്ര കെട്ടിടങ്ങൾ ലഭിച്ചു എന്നതും ഇനിമുതൽ അനായാസം അറിയാനാകും. ആരോഗ്യം, റവന്യു, എൻജിനിയറിംഗ് വിഭാഗങ്ങൾ സംയുക്തമായാണ് അസറ്റ് രജിസ്റ്റർ തയ്യാറാക്കുക.

നിലവിൽ നഗരസഭയുടെ കൈവശം എൻജിനിയർമാർ ഉപയോഗിക്കുന്ന സ്വത്ത് രജിസ്റ്റർ ഉണ്ടെങ്കിലും അവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനാകാതെ വന്നതോടെയാണ് ഡിജിറ്റൽ രജിസ്റ്റർ എന്ന ആശയത്തെക്കുറിച്ച് കോർപ്പറേഷൻ ആലോചിച്ചത്.

നഗരസഭയുടെ നൂറ് വാർഡുകളിൽ ഉള്ള സ്വത്തുക്കളെ (ഭൂമി അടക്കമുള്ള സ്വത്തുക്കൾ) ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്‌‌റ്റം മാപ്പിംഗിലൂടെയാണ് കണ്ടെത്തുക. മുൻകാലങ്ങളിൽ നഗരസഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് സർവേ നടത്തിയിട്ടുള്ളതിനാൽ മാപ്പിംഗിന് ഇത് കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്.

കോർപ്പറേഷന് കീഴിലുള്ള കെട്ടിടങ്ങൾ, പൊതുകിണറുകൾ, ഓഫീസുകൾ, റോഡ് എന്നിവ അടക്കമുള്ള സ്വത്തുവകകളാണ് മാപ്പിംഗിന് വിധേയമാക്കുക. ഊരാളുങ്കലിന്റെ സാങ്കേതിക വിദഗ്ദ്ധരടങ്ങിയ സംഘം തലസ്ഥാന നഗരത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ശേഖരിക്കുകയും അവയെ ഭൂമി, സ്ഥലം, മറ്റ് പ്രത്യേകതകൾ എന്ന രീതിയിൽ പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു. സ്വത്തുക്കളെ കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങൾ സൂക്ഷിക്കുന്നതിനായി തീം അടിസ്ഥാനമാക്കി വിവിധ തലങ്ങളാക്കുകയും ചെയ്തിരുന്നു.

35 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി നഗരസഭ ചെലവിടുക. സംസ്ഥാനത്തെ 25 മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളിലും ഊരാളുങ്കൽ സമാന പദ്ധതി നടപ്പാക്കിയിരുന്നു. സ്വത്ത് വകകളുടെ വ്യക്തമായ വിവരം ഇല്ലാത്തതിനാൽ തന്നെ നഗരസഭയ്ക്ക് പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വലിയതോതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

അസറ്റ് രജിസ്റ്റർ ഇല്ലാത്തതിനെ തുടർന്ന് തൊട്ടുമുമ്പുണ്ടായിരുന്ന കൗൺസിലിൽ ചർച്ചയ്ക്കിടെ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. കോർപ്പറേഷന്റെ ഭൂമി അനധികൃതമായി കൈേയേറുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. രജിസ്റ്റർ പൂർണമായി തയ്യാറാകുന്നതോടെ ബഡ്ജറ്റ് അവതരണവും റവന്യൂ പിരിവും കൂടുതൽ ഫലപ്രദമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (14 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends