ഈജിപ്തില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 32 പേര് കൊല്ലപ്പെട്ടു; 66 പേര്‍ക്ക് പരിക്ക്

ദക്ഷിണ ഈജിപ്തില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര് കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച സൊഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിലായിരുന്നു അപകടം.
ഒരേ ലൈനില്‍ വന്ന ട്രെയിനുകളാണ് ഇടിച്ചത്. മുന്നില്‍പോയ ട്രെയിനില്‍ ഒരാള്‍ അപായ ചങ്ങല വലിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നാലെവന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് ബോഗികള്‍ പാളം തെറ്റിമറിഞ്ഞു.
https://www.facebook.com/Malayalivartha























