സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന് ചരക്കുകപ്പല്‍ നീക്കി; കനാലിലൂടെയുള്ള ജലഗതാഗതം പുനസ്ഥാപിച്ചു

സുപ്രധാന സമുദ്രപാതയായ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന് ചരക്കുകപ്പല്‍ എവര്‍ ഗിവണ്‍ നീക്കാന്‍ സാധിച്ചതോടെ കനാലിലൂടെയുള്ള ജലഗതാഗതം പുനസ്ഥാപിച്ചു. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.
എവര്‍ ഗിവണ്‍ കുടുങ്ങിയതിന് പിന്നാലെ 193 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൂയസ് കനാലിന്റെ ഇരു ഭാഗത്തുമായി 213 കപ്പലുകള്‍ കുടുങ്ങിയത് ആഗോള ചരക്കു നീക്കത്തെ ഗണ്യമായി ബാധിച്ചിരുന്നു. തടസങ്ങള്‍ നീക്കി കപ്പല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ചലിച്ച് തുടങ്ങിയതായി കമ്ബനി അറിയിച്ചിരുന്നു. ചൈനയില്‍നിന്ന് നെതര്‍ലാന്റ്സിലേക്കു പോകുകയായിരുന്ന 400 മീറ്റര്‍ നീളവും രണ്ടു ലക്ഷം ടണ്‍ ഭാരവുമുള്ള കപ്പല്‍ കഴിഞ്ഞ ചൊവ്വാഴ്ച കനത്ത കാറ്റില്‍പ്പെട്ട് വട്ടംതിരിഞ്ഞ് മുന്‍പിന്‍ഭാഗങ്ങള്‍ മണ്ണിലുറച്ചുപോകുകയായിരുന്നു. ഡച്ച് കമ്ബനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരുന്നത്.
മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കുന്നു. ലോകത്തിലെ ചരക്കു ഗതാഗതത്തിന്റെ പത്തു ശതമാനവും ഇതുവഴിയാണ്.
https://www.facebook.com/Malayalivartha























