വാക്‌സിൻ എന്നപോലെ തന്നെ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന് അധികൃതർ; അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതാണ്, നിശ്ചലമായ അന്താരാഷ്ട്ര വിമാനയാത്ര പഴയ നിലയിലേക്ക് എത്തിക്കാൻ വാക്‌സിൻ പാസ്സ്പോട്ടിന് സാധിക്കുമോ?

കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാഷ്ട്രങ്ങൾ. പല രാഷ്ട്രങ്ങളും വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കോവിഡ് വ്യാപനത്തെ എങ്ങനെയും പ്രതിരോധിക്കണമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ചിന്തിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാക്‌സിൻ എന്നപോലെ തന്നെ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ നിശ്ചലമായ അന്താരാഷ്ട്ര വിമാനയാത്ര പഴയ നിലയിലേക്ക് എത്തിക്കാൻ വാക്‌സിൻ പാസ്സ്പോട്ടിന് സാധിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
അമേരിക്കയില്‍ ഉള്‍പ്പെടെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരുകയാണ്. എന്നാൽ അമേരിക്ക വാക്‌സിന്‍ പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഈ വേനല്‍കാലത്ത് രാജ്യം പഴയനിലയില്‍ എത്തുമെന്നാണ് അമേരിക്കന്‍ ജനതയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരിക്കുന്ന ഉറപ്പ് എന്നത്. ഇതില്‍ വാക്സിന്‍ പാസ്പോര്‍ട്ട് നിര്‍ണായക ഘടകമാകുമെന്ന് ഉറപ്പാണ്.
കോവിഡിനെതിരെ യാത്രക്കാരന് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സുരക്ഷിതമാണെന്നതിനുള്ള തെളിവാണ് കോവിഡ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കൂവെന്നതാണ് അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ പാസ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്.
ഇതുകൂടാതെ കോവിഡ് മഹാമാരിക്ക് മുമ്പു തന്നെ നിരവധി രാജ്യങ്ങള്‍ വിവിധ വാക്സിനേഷനുകളുടെ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാര്‍ മഞ്ഞപ്പനി പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയതായി തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്.
പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് പേര് വന്നതെങ്കിലും പല വാക്സിന്‍ പാസ്‌പോര്‍ട്ടുകളും ഡിജിറ്റല്‍ രേഖകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചില രാജ്യങ്ങള്‍ ക്വാറന്റെയ്ന്‍ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ വാക്സിനേഷന്റെ തെളിവുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടിന്റെ പ്രധാന്യത്തെക്കുറിച്ച് ലോകരാജ്യങ്ങള്‍ ചിന്തിക്കാന്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha




















