Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ല; പാകിസ്ഥാന് ആവശ്യമായ വസ്തുക്കള്‍ക്ക് മറ്റൊരു വിപണി കണ്ടെത്താന്‍ ശ്രമിക്കണം ; പാകിസ്ഥാന്‍ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമുള്ള തീരുമാനം അറിയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

03 APRIL 2021 02:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്നത്തെ അവസ്ഥയില്‍ അതിന് കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത് . പാകിസ്ഥാന്‍ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പാക് പ്രധാനമന്ത്രി ഇത്തരം ഒരു നിലപാട് എടുത്തത്.

ഇന്ത്യയില്‍ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ നടപടികള്‍ തുടങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ഇതിനെതിരെ രംഗത്ത് ഇറങ്ങിയത്.

വെള്ളിയാഴ്ചയാണ് മന്ത്രിസഭയിലെ പ്രമുഖരുമായി ഇമ്രാന്‍ കൂടികാഴ്ച നടത്തിയത്. ഇതിന് ശേഷം പാകിസ്ഥാന് ആവശ്യമായ വസ്തുക്കള്‍ക്ക് മറ്റൊരു വിപണി കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പാക് വാണിജ്യ മന്ത്രാലയത്തിന് ഇമ്രാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ഡോണ്‍ പത്രം റിപോര്‍ട് ചെയ്യുന്നത്.

2019 ആഗസ്റ്റ് 5ന് ആര്‍ടികിള്‍-370 പിന്‍വലിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരനാണ് തീരുമാനം . വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി അറിയിച്ചു.

നേരത്തെ മാര്‍ച്ച് 23ന് ഇമ്രാന്‍ ഖാന്‍ അദ്ധ്യക്ഷനായ ക്യാബിനറ്റ് ഇകോണമിക് ഫോറം തന്നെയാണ് ഇന്ത്യയില്‍ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

ഇത് വലിയ ചര്‍ച്ചയായപ്പോഴാണ് ഇപ്പോള്‍ ഈ തീരുമാനം പിന്‍വലിക്കുന്നത്.കടുത്ത വാണിജ്യ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും കരകയറാനുള്ള ഇമ്രാൻഖാന്റെ ശ്രമം തകർന്നടിഞ്ഞിരിക്കുന്നു. ഇന്ത്യയുമായി വ്യാപാര കരാർ പുന:സ്ഥാപിക്കാൻ ഇമ്രാൻഖാൻ നടത്തിയ ശ്രമത്തെ പാകിസ്താൻ ക്യാബിനറ്റ് എതിർത്തിരുന്നു

ഇന്ത്യയിൽ നിന്നും പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനാണ് പാകിസ്ഥാൻ തീരുമാനിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനും വാണിജ്യകാര്യമന്ത്രാലയത്തിനും ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. ഔദ്യോഗികമായി തീരുമാനം വന്നാലുടൻ മറുപടി നൽകുമെന്നാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പാകിസ്താൻ ക്യാബിനറ്റ് തീരുമാനം മാറ്റിയത്.

അടുത്തിടെയായി പാകിസ്ഥാനില്‍ പഞ്ചസാര വില കുതിച്ചുയരുകയാണ്. ഇത് പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണ് ഇന്ത്യയില്‍ നിന്നും പഞ്ചസാര ഇറക്കുമതിക്ക് ക്യാബിനറ്റ് ഇകോണമിക് ഫോറം നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പാകിസ്ഥാന്‍ പിന്നോട്ട് വലിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (1 hour ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (1 hour ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (2 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (2 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (2 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (4 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (4 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (4 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (4 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (5 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (5 hours ago)

Malayali Vartha Recommends