ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ് റോവ് ഇന്ത്യയില്‍... ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളായിരിക്കും നടക്കുക

ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ് റോവ് ഇന്ത്യയിലെത്തി. വിവിധ മേഖലകളില്‍ ഇന്ത്യന്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളായിരിക്കും നടക്കുക. ഇന്ത്യയിലെത്തിയ റഷ്യന്‍ മന്ത്രിയെ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ്.ജയശങ്കറാണ് സ്വീകരിച്ചത്.
റഷ്യയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്.
പ്രതിരോധ- ബഹിരാകാശ മേഖലകളില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാവര്‍ഷും നടക്കാറുള്ള ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.
https://www.facebook.com/Malayalivartha























