വീണ്ടും കണ്ണില്ലാ ക്രൂരത; അമേരിക്കയിൽ കറുത്ത വർഗകാരനെ പോലീസ് വീണ്ടും വെടിവെച്ചു കൊന്നു

അമേരിക്കയിൽ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മിനെപ്പോളിസില്‍ പ്രതിഷേധം ശക്തമാകുന്നു. 20കാരന് ഡാന്റെ റൈറ്റിനെയാണ് പോലീസ് കൊലപ്പെടുത്തിയിരിക്കുന്നത്.
മിനെപ്പോളിസിലെ ബ്രൂക്ലിന്‍ സെന്ററിലെ പോലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീര് വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്.
താന്‍ പോലീസ് പിടിയിലാണെന്ന് അറിയിക്കാന്‍ മകന് തന്നെ വിളിച്ചിരുന്നുവെന്ന് ഡാന്റെ റൈറ്റിന്റെ അമ്മ ഞായറാഴ്ച പ്രതിഷേധക്കാരോട് വ്യക്തമാക്കി.
ഞാന്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഫോണ്‍ താഴെ വയ്ക്കാന്‍ പോലീസുകാര്‍ അവനോട് പറയുന്നുണ്ടായിരുന്നു. പെട്ടന്ന് ഫോണ്‍ കട്ട് ആയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്റെ കാമുകി എന്നെ വിളിച്ച് ഡാന്റെയെ പോലീസുകാര്‍ വെടിവച്ചുവെന്ന് അറിയിച്ചു. - അമ്മയുടെ വാക്കുകൾ .
ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവര്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന് വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമാണ് അധികൃതര്‍ പറയുന്നത്.
കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമായ രീതിയില്ല.
https://www.facebook.com/Malayalivartha



























