നേരിയ രോഗലക്ഷണങ്ങളുള്ള കൊറോണ രോഗികള്‍ക്ക് സിടി സ്‌കാന്‍ എടുക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ

നേരിയ രോഗലക്ഷണങ്ങളുള്ള കൊറോണ രോഗികള്‍ സിടി സ്‌കാന്‍ എടുക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. രോഗികള്‍ ആദ്യം എക്‌സറേ എടുത്താല്‍ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സിടി സ്‌കാനിനായി കൊറോണ രോഗികള്‍ തിരക്കു കൂട്ടുന്ന സാഹചര്യത്തിലാണ് എക്‌സറേ മതിയെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്ത് വന്നത്.
ഏകദേശം 30 മുതല്‍ 40 ശതമാനംവരെയുള്ള കൊറോണ രോഗികളില്‍ ലക്ഷണങ്ങള്‍ പ്രകടമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവര്‍ വ്യാപകമായി സിടി സ്‌കാന്‍ എടുക്കുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്ക് കാര്യമായ ചികിത്സ ഇല്ലാതെ തന്നെ അസുഖം ഭേദമാകുന്നതായും കാണാം. 300-400 ചെസ്റ്റ് എക്‌സറേയ്ക്ക് സമമാണ് സിടി സ്‌കാന്‍. അതിനാല്‍ സിടി സ്‌കാന്‍ എടുക്കുക. ഇത് ഭാവിയില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിടി സ്‌കാന്‍ ചെയ്യുമ്ബോഴുണ്ടാകുന്ന വിനാശകാരിയായ രശ്മികള്‍ ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രോഗത്തെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍ ആദ്യം ചെസ്റ്റ് എക്‌സ്‌റേ എടുക്കണം. പിന്നീട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ മാത്രം സിടി സ്‌കാന്‍ എടുത്താല്‍ മതിയെന്നും ഗുലേറിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha