മകനുവേണ്ടി ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് എണ്ണയില്‍ പൊരിച്ചെടുത്ത 'തൂവാല : വൈറലായി വീഡിയോ..

ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്ന സാധനത്തിലൂടെ അമളി പറ്റുന്നത് നസ്തിരം സംഭവമാണ്. ഇത് പലപ്പോഴും വാർത്തകളിലും ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഫിലിപ്പീന്‍സില്‍ നിന്നും പുറത്ത് വരുന്നത് . ഓണ്‍ലൈനില്‍ ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് എണ്ണയില്‍ പൊരിച്ചെടുത്ത ‘തൂവാല’.
മകനുവേണ്ടി ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തതാണ് ആലിക്വി പെരസ്. ഫിലിപ്പീന്‍സിലെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃഖലയായ ജോള്ളിബീയില്‍ നിന്നാണ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തത്.
കൊണ്ടുവന്ന ഭക്ഷണം പുറത്തെടുത്തപ്പോഴാണ് വിചിത്ര സംഭവം . ചിക്കനില്‍നിന്ന് ഒരു കഷ്ണം മകന് നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചിക്കന്‍ പതിവിലും അധികം കടുപ്പമുള്ളതായി പെരസിന് തോന്നി. ഇതോടെ കടിച്ചെടുക്കാനായി പെരസിന്‍റെ ശ്രമം. അതിലും പരാജയപ്പെട്ടതോടെ കൈകൊണ്ട് ചിക്കന്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തൂവാലയാണ് പൊരിച്ചുനല്‍കിയതെന്ന സത്യം കണ്ടെത്തിയത്.
‘ഇത് ശരിക്കും അസ്വസ്ഥതയുണ്ടാക്കുന്നു. നിങ്ങള്‍ക്ക് ഒരു തൂവാല പൊരിച്ചു നല്‍കിയാല്‍ എന്തു തോന്നും’- എന്ന അടിക്കുറിപ്പോടെ പെരസ് ചിക്കന് പകരം ലഭിച്ച തൂവാലയുടെ ചിത്രവും വിഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.അതെ സമയം ഈ വിഡിയോ ലക്ഷകണക്കിന് പേരാണ് ഇതിനോടകം കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
പെരസിന്‍റെ വിഡിയോ വൈറലായതോടെ ജോള്ളിബിക്ക് നേരെ വ്യാപകമായ രീതിയില്‍ വിമര്‍ശനം ഉയരാന്‍ തുടങ്ങുകയും ചെയ്തു .ഇതോടെ ഔട്ട്ലെറ്റ് മൂന്നുദിവസത്തേക്ക് അടച്ചിടാനും ജോള്ളിബി ഫുഡ് കോര്‍പറേഷന്‍ തീരുമാനിച്ചു. ഭാവിയില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഔട്ട്ലെറ്റ് അടച്ചിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























