കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് ബേസ്മെന്റില്‍ ഇരുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. യുഎസിലെ വിര്‍ജീനിയയിലുള്ള റിച്ച്മണ്ടിലാണ് സംഭവം. 65കാരനായ ടെറി വാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാള്‍ക്കെതിരെ പൊലീസ് തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്ക് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ടെറിയുടെ വീട്ടില്‍ പൊലീസ് എത്തുകയായിരുന്നു.
വീട്ടിലെത്തിയ പൊലീസുകാര്‍ സ്ത്രീയുടെ കൈകളില്‍ പാടുകളും ടേപ്പിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് ബേസ്മെന്റില്‍ ഇരുത്തിയെന്ന് ടെറി തന്നെ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 30 മുതല്‍ 45 മിനിട്ടുവരെ താന്‍ കെട്ടിയിട്ട നിലയില്‍ കഴിഞ്ഞതായി ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിന് പുറമേ ഗാര്‍ഹിക പീഡനത്തിനും ടെറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























