Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറന്നുയർന്ന വിമാനത്തിന് സംഭവിച്ചത്.... ഒരു നിമിഷം വിമാനം ആകാശത്ത് നിശ്ചലമായതായി വീഡിയോ! സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് പിന്നിൽ

12 JUNE 2021 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

കാഴ്ചകളുടെ മായാജാലം സൃഷ്ടിക്കുകയും അത് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കൾ. സമൂഹമാധ്യമങ്ങളില്‍ ഇത്തരം കാഴ്ച്ചകള്‍ക്ക് വളരെയധികം ആരാധകരും ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പലവിധത്തിലുള്ള അമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. അതിൽ തന്നെ പല വീഡിയോകളും പല തവണയോ മണിക്കൂറകളോളമോ സൂക്ഷമമായി നോക്കിയാൽ മാത്രമേ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുക. അത്തരത്തിൽ വൈറലായ വിഡിയോയിൽ കുഴഞ്ഞിരിക്കുകയാണ് ലോകം.

ലെക്സ്ബാല്‍ബോവ എന്ന ടിക് ടോക്കറാണ് അടുത്തിടെ ഇത്തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വളരെപെട്ടന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോയില്‍, ഓടുന്ന കാറില്‍ ഇരുന്നാണ് ആകാശത്തിലുള്ള ഒരു വിമാനത്തിന്റെ വീഡിയോ ടിക് ടോക്കര്‍ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, വീഡിയോയ്ക്കിടയില്‍ ഒരു നിമിഷം വിമാനം ആകാശത്ത് 'നിശ്ചലമാകുന്നതായി' തോന്നും. ഇ കാഴ്ചയാണ് ഏവരെയും അമ്പരപ്പിൽ ആഴ്ത്തുന്നത്. ടിക് ടോക്കര്‍ മാത്രമല്ല, ഇന്‍്റര്‍നെറ്റിലെ നിരവധി ആളുകളാണ് വീഡിയോയില്‍ എന്താണ് സംഭവിക്കുന്നതെന്നുള്ള ആശയക്കുഴപ്പത്തില്‍ തല പുകയ്ക്കുന്നത്.

വിമാനം ആകാശത്ത് നിശ്ചലമാകുന്നതായി തോന്നുന്നത് എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണമാകാമെന്നും ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അവിടെകൊണ്ടൊന്നും അവസാനിച്ചിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം താന്‍ അതേ സ്ഥലത്തു കൂടി തന്നെ കടന്നുപോകുന്നുവെന്ന് അവകാശപ്പെടുന്ന മറ്റൊരു വീഡിയോയില്‍, ടിക് ടോക്കര്‍ വീണ്ടും ആകാശത്ത് നിശ്ചലമാകുന്ന വിമാനത്തിന്റെ വീഡിയോ വീണ്ടും പങ്കുവയ്ക്കുകയുണ്ടായി. അത് കൂടുതല്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. രണ്ടാം തവണ വീഡിയോ ചിത്രീകരിച്ചത് ഒരു വൈകുന്നേരമാണ്.

ഇതിനുപിന്നാലെ ടിക് ടോക്കര്‍ തന്റെ ഫോളോവേഴ്സിനോട് എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് സാധാരണമല്ലെന്ന് എനിക്കറിയാം. ഗൂഗിള്‍ പറയുന്നത് ഇത് അപൂര്‍വമാണെന്നും ടിക് ടോക്കര്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ താന്‍ രണ്ടുതവണ അടുപ്പിച്ച്‌ ഇങ്ങനെ കണ്ടത് എന്തുകൊണ്ടാണ് എന്നാണ് വീഡിയോയില്‍ ടിക് ടോക്കര്‍ ചോദിക്കുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഇതുപോലെ മറ്റൊരു ചിത്രവും ഇന്‍്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കോണ്‍‌ക്രീറ്റ് റോഡില്‍ താഴ്ന്നു പോകുന്നതു പോലെയായിരുന്നു ആ ചിത്രം കണ്ടത്. ചിത്രത്തില്‍ പിങ്ക് കളര്‍ വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയുടെ അരക്ക് മുകളിലേക്ക് മാത്രമാണ് കാണാന്‍ സാധിക്കുക. അരക്ക് താഴേക്കുള്ള ഭാഗം പാര്‍ക്കിന്റെ നടപ്പാതയില്‍ താഴ്ന്നിരിക്കുന്നതുപോലെയുമാണ് ചിത്രം.

സമൂഹമാധ്യമമായ റെഡിറ്റിലാണ് ഈ ചിത്രം ആദ്യം പങ്കുവച്ചത്. പെണ്‍കുട്ടിയുടെ അമ്മ തന്നെ ആയിരുന്നു ചിത്രം റെഡിറ്റില്‍ പോസ്റ്റ് ചെയ്തത്. എന്‍്റെ മകളാണിത്, ഇവളുടെ ഭാക്കി ഭാഗം എവിടെ, ഓ.. എനിക്ക് കാണാം. നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോ? എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത് തന്നെ. റെഡിറ്റില്‍ വൈറലായ ചിത്രം പിന്നീട് ട്വിറ്ററിലേക്കും പങ്കുവച്ചതോടെ കൂടുതല്‍ പേരിലേക്ക് എത്തുകയുണ്ടായി.

ഏതാനും മാസങ്ങള്‍ക്കു മുമ്പും ഇത്തരം ഒരു ചിത്രം ട്വിറ്ററില്‍ വൈറലായിരുന്നു. മാധ്യമപ്രവര്‍ത്തകനായ നിക്കോളാസ് തോംസണ്‍ ആണ് അന്ന് ചിത്രം പങ്കുവെച്ചത്. മഞ്ഞ് മൂടിയ പ്രദേശത്തുകൂടി ഓടുന്ന മനുഷ്യനാണോ മൃഗമാണോ എന്ന വ്യക്തമാകാത്ത തരത്തിലുള്ള ഒരു ചിത്രമായിരുന്നു അത്. കറുത്ത ഒരു നായ മഞ്ഞിലൂടെ ക്യാമറക്കു നേരെ ഓടി വരുന്ന ചിത്രം ആരെയും ആദ്യ കാഴ്ചയില്‍ ഒന്ന് കുഴപ്പിക്കുക തന്നെ ചെയ്യും. ഇത്തരം കാഴ്ചകൾ നമ്മുടെ കണ്ണുകളെ പോലും ആശങ്കയിലാഴ്ത്തുന്നവയാണ്. നിങ്ങളും ഇതുപോലുള്ള കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടാകാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends