Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിടിഎസിന്റെ പേരിലിറക്കിയ മീല്‍സിന് ഓര്‍ഡറുകള്‍ കുമിഞ്ഞ് കൂടി; ബിടിഎസ് മീലിനായി ആളുകള്‍ തിക്കിത്തിരക്കാന്‍ തുടങ്ങിയതോടെ ഇവിടം കോവിഡ് ഹോട്ട്‌സ്‌പോട്ട് ആകുമോ എന്ന പേടി! ഫാസ്റ്റ് ഫൂഡ് ശൃംഖലയായ മക്‌ഡോണല്‍സിന്റെ ആറോളം ഇന്തോനേഷ്യന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചു

13 JUNE 2021 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ആരാധകരുടെ മനസ്സിൽ വെണ്ണയുരുക്കി ബിടിഎസ്. കൊറിയന്‍ പോപ്ബാന്‍ഡായ ബിടിഎസിന്റെ പേരിലിറക്കിയ മീല്‍സിന് ഓര്‍ഡറുകള്‍ കുമിഞ്ഞ് കൂടി. ഇതോടെ ഫാസ്റ്റ് ഫൂഡ് ശൃംഖലയായ മക്‌ഡോണല്‍സിന്റെ ആറോളം ഇന്തോനേഷ്യന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്നതായി റിപ്പോർട്ട്. പ്രതീക്ഷിക്കാത്ത അത്രയും ഓര്‍ഡറുകള്‍ മീല്‍സിന് എത്തിയതോടെയാണ് കുറച്ച് നാളത്തേക്ക് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ ഇന്തോനേഷ്യയുടെ സെമറാംഗിലുള്ള ആറ് ഔട്ട്‌ലെറ്റുകളില്‍ നാലെണ്ണം ഇതിനോടകം അടച്ചുകഴിഞ്ഞു. ബിടിഎസ് മീലിനായി ആളുകള്‍ തിക്കിത്തിരക്കാന്‍ തുടങ്ങിയതോടെ ഇവിടം കോവിഡ് ഹോട്ട്‌സ്‌പോട്ട് ആകുമോ എന്ന പേടിയിലാണ് നടപടി. മക്‌ഡോണല്‍സ് അടുത്തിടെ അവതരപ്പിച്ച തങ്ങളുടെ ബിടിഎസ് മീലിന് ലോകമെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ചിക്കന്‍ നഗ്ഗെറ്റസ്, ഫ്രൈസ്, കോക്ക്, രണ്ട് തരം സോസുകള്‍ എന്നിവയടങ്ങിയാണ് മീല്‍.

ബിടിഎസിന്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിംഗിള്‍ ‘ബട്ടര്‍’ ലോകറെക്കോര്‍ഡ് തിരുത്തി 2020ലെ ബെസ്റ്റ് സെല്ലിംഗ് ആല്‍ബം എന്ന പേര് നേടിയിരുന്നു. സകല റെക്കോർഡുകളും തകർത്ത് ബിടിഎസ് മ്യൂസിക് വിഡിയോ ‘ബട്ടർ’ ആരാധകരുടെ ഹൃദയത്തിലേക്ക്... യൂട്യൂബിൽ അന്നോളം ഉണ്ടായിരുന്ന റെക്കോർഡുകൾ തകർത്താണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. വിഡിയോ പ്രീമിയറിനായി കണ്ണുനട്ടിരുന്ന ആരാധകർ ആദ്യ 12 മിനിറ്റിൽ തന്നെ ഒരു കോടിയെന്ന മാന്ത്രിക സംഖ്യയുമായി ‘ബട്ടർ’ യുട്യൂബ് ഹിറ്റ് ചാർട്ടിലെത്തിയിരുന്നു. തുടക്കം മുതൽ തന്നെ ട്രെൻഡിങ്ങിൽ ഒന്നാമത്. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ കൂടിയാകുന്നു 'ബട്ടർ'.

കൂടാതെ ‘ഡൈനമറ്റി’നു ശേഷം ബിടിഎസിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് മ്യൂസിക് വിഡിയോ കൂടിയാണ് ബട്ടർ. സംഗീതത്തിൽ മാത്രമല്ല ഫാഷനിലും കൊറിയൻ തരംഗം സൃഷ്ടിക്കുകയാണ് ബിടിഎസ് സംഘം ഇപ്പോൾ. ‘ബട്ടർ’ എത്തിയപ്പോൾ പാട്ടിൽ മാത്രമല്ല താരങ്ങളുടെ ലുക്കിലും ആരാധകരുടെ മനസ്സുടക്കിയിട്ടുണ്ട്. ഹെയർ സ്റ്റൈലിനും ഹെയർ കളറിലും പലപ്പോഴായി ഫാഷൻഗോളുകൾ സമ്മാനിക്കുന്നവരാണ് ഈ ഏഴംഗ സംഘം. ഇക്കുറി നീളൻ മുടിയിൽ പർപ്പിൾ നിറവും പുരികത്തിൽ ക്രിസ്റ്റൽ പിയേഴ്സിങ്ങും ചെയ്താണ് ‘കുക്കി’ എത്തിയിരിക്കുനന്ത്. മുടിയിഴകളിൽ പിങ്ക് അണിഞ്ഞ് ആർഎം, യൂണികോൺ നിറങ്ങളിൽ മുടിയൊരുക്കി ജിമീൻ, പഴയ ബ്ലോണ്ട് ലുക്കിലേക്കു മടങ്ങി ജെയ്ഹോപ്, അണ്ടർ കട്ട് ഹെയറുമായി ‘വി’ എന്നിവരും ഹെയർ സ്റ്റൈലിങ് പരീക്ഷണങ്ങൾക്കു വഴിയൊരുക്കുകയാണ്.

പുതിയ മ്യൂസിക് വിഡിയോയുടെ ലൈവ് പെർഫോമൻസിന് ഒരുങ്ങുകയാണ് സംഘം. ബിൽബോർഡ് മ്യൂസിക് അവാർഡ്സിനു വേണ്ടിയാണ് ബിടിഎസ് സംഘം ഈ വർഷത്തെ ആദ്യ ‘ബട്ടർ’ വേദിയിലെത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends