വിവാഹ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ; സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു: സംഭവം പോലീസിനെ അറിയിച്ചത് അയൽവാസികൾ
വിവാഹ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഭാര്യ പോലീസ് പിടിയിൽ. ബ്രസീലിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തില്‍ ഡയന് ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോ (33) നെ പോലീസ് പിടികൂടി.
പ്രതിയുടെ ഭര്‍ത്താവായ ആന്ദ്രേയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ആന്ദ്രേയെ സ്വകാര്യഭാഗം മുറിച്ച് മാറ്റപ്പെട്ട് നഗ്നനായി തറയില്‍ ജീവനറ്റ നിലയിലാണ് കാണപ്പെട്ടത്.
ഇരുവരും വിവാഹ ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതി ആന്ദ്രേയെ കൊലപ്പെടുത്തുകയും സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്യുകയുമായിരുന്നു. അടുക്കളയില്‍ പാനില്‍ സ്വകാര്യഭാഗം പാചകം ചെയ്ത നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 10 വര്‍ഷം മുമ്ബാണ് ദമ്ബതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് 8 വയസ്സുള്ള മകനും 5 വയസ്സുള്ള മകളുമുണ്ട്. കൊലപാതകം നടക്കുന്ന സമയം കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ല.
ദമ്ബതികള്‍ ചേര്‍ന്ന് നടത്തുന്ന പിസ്സ ഷോപ്പായിരുന്നു അവരുടെ വരുമാന മാര്‍ഗം. കൊലപാതക ദിവസം രാത്രി ഇരുവരും ഒന്നിച്ച് ബാറില്‍ പോയിരുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ഭാര്യയെ കൊല്ലുമെന്ന് ആന്ദ്രേ ഭീഷണിപ്പെടുത്തിയിരുന്നതായി ഡയന്റെ അഭിഭാഷകന് പറഞ്ഞു.
ആത്മരക്ഷാര്‍ത്ഥമാണ് ഡയന് ആന്ദ്രേ കൊലപ്പെടുത്തിയതിനുപിന്നിലെന്നാണ് അഭിഭാഷകന്റെ വാദം. എന്നാല്‍, ആന്ദ്രേ തന്നെ ചതിക്കുന്നതായി ഡയന് സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിനുപിന്നിലെന്നും ആന്ദ്രേയുടെ സഹോദരി അഡ്രിയാന സാന്റോസ് പറഞ്ഞു.
https://www.facebook.com/Malayalivartha