അമേരിക്കയില്‍ നിന്ന് മറ്റൊരു പോലീസ് അക്രമം കൂടി പുറത്ത്, കുറ്റാരോപിതന്റെ തലയില്‍ തൊഴിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

അമേരിക്കയില്‍ നിന്ന് വീണ്ടും പൊലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കുറ്റാരോപിതന്റെ തലയില്‍ തൊഴിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നിലവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്..
സാന്‍ ബെര്‍ണാര്‍ഡിനോ പ്രവിശ്യയിലെ പൊലീസുകാരനെതിരെയാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിത അവധിയ്ക്ക് വിട്ടിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നയാളെ പിന്തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ എത്തിയത്. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്നയാള്‍ ട്രാഫിക്ക് തെറ്റിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിന്തുടര്‍ന്നത്.
കുറച്ചുസമയത്തിനു ശേഷം ഇയാള്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച് അരികിലുള്ള ഒരു കടയില്‍ ഒളിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ അരികിലെത്തുന്നത് കണ്ടപ്പോഴേക്കും അയാള്‍ കൈകള്‍ ഉയര്‍ത്തി മുട്ടില്‍ നിന്നു.
എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ തലയില്‍ തൊഴിക്കുകയായിരുന്നു. തൊഴികൊണ്ട് നിലത്തുവീണയാളെ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്‍ തൊഴിക്കുകയും ചെയ്തു.. ഈ സമയം, ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിയെത്തുകയും ഇരുചക്രവാഹനക്കാരനെ വിലങ്ങണിയിക്കുകയും ചെയ്യുകയായിരുന്നു...
"
https://www.facebook.com/Malayalivartha
























