Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്കിലെ നെഗറ്റീവ് ബാലന്‍സ് കണ്ട് ഞെട്ടിയിരിക്കുകയാണ് അമേരിക്കന്‍ വനിത; ബാങ്ക് ബാലന്‍സ് 50 ബില്യണ്‍ ഡോളര്‍ കടത്തില്‍; 2099ല്‍ തന്റെ അക്കൗണ്ടില്‍ 50 ബില്യണ്‍ ഡോളര്‍ ഉണ്ടെന്ന് ആപ്പ്

23 JUNE 2021 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ബാങ്ക് ബാലന്‍സ് 50 ബില്യണ്‍ കടത്തിലെന്ന് മെസ്സേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് അമേരിക്കന്‍ വനിത. കാലിഫോര്‍ണിയയില്‍ നിന്നുള്ള മാഡി മക്ഗിവര്‍ണാണ് തന്റെ മൊബൈല്‍ ഫോണില്‍ 49,999,999,697.98 ഡോളര്‍ (37,11,12,49,77,583.32 രൂപ) നെഗറ്റീവ് ബാലന്‍സ് കണ്ട് ഞെട്ടിത്തരിച്ചത്.
തലേദിവസം രാത്രി ഒരു ബാറില്‍ ചെലവഴിച്ച ശേഷം തന്റെ അക്കൗണ്ട് പരിശോധിക്കാന്‍ തീരുമാനിച്ചപ്പോള്‍, ബാങ്ക് ബാലന്‍സ് 50 ബില്യണ്‍ ഡോളര്‍ കടത്തിലാണെന്നാണ് മാഡിയുടെ മൊബൈല്‍ ഫോണില്‍ മെസേജ് വന്നത്. ചേസ് ബാങ്ക് രക്ഷാധികാരിയായ മാഡിക്ക് ലഭ്യമായ അക്കൗണ്ട് ബാലന്‍സ് വെറും 76.28 ഡോളര്‍ (5,600 രൂപ) മാത്രമായിരിക്കേ ബാങ്കിംഗ് ആപ്പ് ആ ആഴ്ച 681 ഡോളര്‍ (51,000 രൂപ) ചെലവഴിച്ചതായും തെറ്റായി കാണിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് മാഡി പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. 'ഞാന്‍ ലോസ് ഏഞ്ചല്‍സ് നഗരം വാങ്ങിയെന്ന് പറയുകയാണ് ഇതിനെക്കാളും നല്ലത്. പുലര്‍ച്ചെ 2 മണിക്ക് എന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് എനിക്കറിയില്ല. എന്തോ.. എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി. ആപ്പ് നോക്കിയപ്പോള്‍ 49 ബില്ല്യണ്‍ ഡോളര്‍ നെഗറ്റീവ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഉടന്‍തന്നെ ഞാന്‍ എന്റെ ബാങ്കിലേക്ക് വിളിച്ചു.' അവള്‍ പറയുന്നു.

ബാങ്കുമായുള്ള സംഭാഷണം എപ്രകാരമായിരുന്നുവെന്ന് അവള്‍ വിവരിക്കുന്നു:

'ഹലോ ഇത് ചേസ് ബാങ്കാണ്. ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത്?' ഹായ്, ഞാന്‍ 50 ബില്ല്യണ്‍ ഡോളര്‍ കടത്തിലാണെന്ന് ബാങ്കിംഗ് ആപ്പ് കാണിക്കുന്നു, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് 50 ബില്യണ്‍ ഡോളര്‍ ഉണ്ടോ? ഇല്ല. എനിക്ക് ആകെയുള്ളത് 76 ഡോളര്‍ മാത്രമാണ്.' മറുവശത്തുള്ള കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവ് മാഡിയോട് ഇതുപോലൊന്ന് മുമ്ബ് കണ്ടിട്ടില്ലായെന്ന് പറയുന്നു.
2099ല്‍ തന്റെ അക്കൗണ്ടില്‍ 50 ബില്യണ്‍ ഡോളര്‍ ഉണ്ടെന്ന് ആപ്പ് കാണിച്ചതെങ്ങനെയെന്നും മാഡി ചോദിക്കുന്നു. 'ഇത് മനുഷ്യനെ ഭ്രാന്തനാക്കുന്നതിനു സമമാണ്. എന്നുമാത്രമല്ലാ, ആ സമയത്ത് ഞാന്‍ ജീവിച്ചിരിക്കുമോ എന്നുപോലും എനിക്കറിയില്ല,' മാഡി പറയുന്നു.
തന്റെ ബാങ്കിംഗ് അപ്ലിക്കേഷനിലെ ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന സന്ദേശങ്ങള്‍ മാഡിക്കു മാത്രമല്ല ലഭിച്ചത്. സമാനമായ ബാങ്കിംഗ് പിശകിലൂടെ തങ്ങളെ എല്ലാവരേയും എങ്ങനെ ബാധിച്ചുവെന്ന് വരിക്കാര്‍ എല്ലാവരും പങ്കുവെച്ചതിനാല്‍ നിരവധി ഉപഭോക്താക്കളെയും ഈ തകരാര്‍ ബാധിച്ചതായി വ്യക്തമാകുന്നു.
ഇത് ബാങ്കിംഗ് ആപ്ലിക്കേഷനില്‍ വന്ന ഒരു തകരാറാണെന്ന് പിന്നീട് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചതായും ബാങ്ക് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. ഇത്തരത്തില്‍ പിശക് സംഭവിച്ച എല്ലാ അക്കൗണ്ടുകളും ശരിയാക്കിയതായും യഥാര്‍ത്ഥ ബാലന്‍സ് അക്കൗണ്ടിലേക്ക് മടക്കി നല്‍കിയിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് വാരാന്ത്യത്തില്‍ പരിമിതമായ എണ്ണം അക്കൗണ്ടുകളെ ബാധിക്കുന്ന ഒരു സാങ്കേതിക തകരാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്, ആ അക്കൗണ്ടുകള്‍ ഇപ്പോള്‍ കൃത്യമായ ബാലന്‍സുകള്‍ തന്നെയാണ് കാണിക്കുന്നത്,.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends