കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന അതിര്‍ത്തി വീണ്ടും തുറന്ന് മാലിദ്വീപ്; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കും

മാലിദ്വീപ് വീണ്ടും അതിര്‍ത്തി തുറക്കുന്നു. ജൂലൈ 15 മുതല്‍ മാലിദ്വീപില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്ക് ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മാലിദ്വീപ് ടൂറിസം മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മാലിദ്വീപ് പ്രവേശനം വിലക്കുകയായിരുന്നു. ഇന്ത്യയില്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് വീണ്ടും അതിര്‍ത്തി തുറക്കുന്നത്. ജനുവരി ആദ്യം മുതല്‍ നാല് ലക്ഷം വിനോദസഞ്ചാരികളാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. റഷ്യക്കാരാണ് ഇതില്‍ ഏറെ മുന്നില്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരായിരുന്നു.
https://www.facebook.com/Malayalivartha
























