അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈനികര്‍ പിന്‍മാറും, പക്ഷേ രണ്ടു ദിവസത്തിനുള്ളില്‍ നടക്കില്ല... നയം വ്യക്തമാക്കി ജോ ബൈഡന്‍; സെപ്തംബര്‍ 11ഓടെ അഫ്ഗാനിലെ അവസാനത്തെ സൈനികനേയും പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ജൂലൈ നാല് അമേരിക്കയുടെ സ്വന്തന്ത്രദിനമാണ്. അമേരിക്ക സ്വതന്ത്ര്യം ആഘോഷിക്കുമ്പോള്‍ അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനികരുടെ പിന്‍മാറ്റം സാധ്യമാകുമെന്നാണ് ലോകം വിലയിരുത്തിയത്. എന്നാല്‍ അത് സാധ്യമല്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഘട്ടം ഘട്ടമായിത്തന്നെ പൂര്‍ത്തിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഉടനെ സൈനിക പിന്മാറ്റം പൂര്‍ത്തിയാകുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ബൈഡന്‍ നല്‍കിയത്.
അതേ സമയം പിന്മാറ്റം സമ്പൂര്‍ണ്ണമായിരിക്കുമെന്നും ബൈഡന്‍ അറിയിച്ചു. നാളെ അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പിന്മാറ്റം പൂര്‍ത്തായാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും ബൈഡന്‍ പറഞ്ഞു. ഞങ്ങള്‍ കൃത്യമായ പാതയിലാണ് നീങ്ങുന്നത്. പ്രതിരോധ വകുപ്പും വിദേശകാര്യവകുപ്പും അഫ്ഗാന്‍ ഭരണകൂടവുമായി പിന്മാറ്റം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു കഴിഞ്ഞു.
അതാത് സ്ഥലത്ത് അമേരിക്ക ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളെ അഫ്ഗാന്‍ സേനാ വിഭാഗ ങ്ങള്‍ക്ക് ഉപയോഗിക്കാനായി വിട്ടുകൊടുക്കുന്ന നടപടികളാണ് പൂര്‍ത്തിയാകുന്നത്. ഒപ്പം സൈനികപരമായ ആയുധങ്ങളും വാഹനങ്ങളും വിമാനങ്ങളും അഫ്ഗാന് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ കരാറുകളും ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.
സെപ്തംബര്‍ 11ഓടെ അഫ്ഗാനിലെ അവസാനത്തെ സൈനികനേയും പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍ രണ്ടു മാസം മുന്നേ വ്യക്തമാക്കിയിരുന്നു. മെയ് മാസം പൂര്‍ത്തിയാക്കുമെന്ന് ട്രംപ് തീരുമാനിച്ചിരുന്ന പിന്മാറ്റമാണ് സെപ്തംബറിലേക്ക് നീങ്ങിയത്. ബാഗ്രാം വ്യോമതാവളം അമേരിക്കയും സഖ്യസൈന്യവും ഒരുമിച്ചാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് ബാഗ്രാം വ്യോമതാവളം അമേരിക്ക ഒഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























