Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്താനിലെ ഭീകരരെ ഇല്ലാതാക്കാന്‍ ചൈനീസ് മിസൈലുകള്‍ക്ക് കഴിയും... പാക്കികൾക്ക് ചൈനയുടെ മുന്നറിയിപ്പ്! ഇനി വരുന്നത് അനുഭവിച്ചോ...

16 JULY 2021 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

പാകിസ്ഥാനിലെ പെഷാവാറില്‍ ചൈനീസ് പൗരന്മാര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം സംഭവിച്ച വാർത്ത നമ്മൾ കേട്ടതായിരുന്നു. സംഭവത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേരാണ് മരിച്ചത്.

ഈയടുത്ത സമയത്തായിരുന്നു നിരവധി ചൈനീസ് കമ്പനികൾ പേടിച്ച് നിലവിളിച്ച വാർത്തകൾ പാകിസ്ഥാനിൽ നിന്നും പുറത്തു വന്നത്. പാകിസ്ഥാൻ തങ്ങലെ ഭയപ്പെടുത്തുന്നു,

ഇനി ഇവിടെ നില്ക്കാൻ പറ്റില്ല. ഒട്ടും സുരക്ഷിതമല്ല ഈ സ്ഥം. ഇവിടെ ചൈനാ വിരുദ്ധ വികാരം വർദ്ധിച്ചു വരുന്നു. എന്നിങ്ങനെ നിലവിളികളായിരുന്നു ആ പാവപ്പെട്ട സൈനികർ നടത്തിയത്.

ഇനി എന്ത് തന്നെ സംഭവിച്ചാലും, ചൈനീസ് സർക്കാരിന് പണം ആണ് പ്രധാനം, പിന്നെ പ്രതിച്ഛായയും. ജനങ്ങളൊക്കെ പിന്നെയാണ്, അതാണ് അവരുടെ പോളിസി. അത്കൊണ്ടു തന്നെ ഒരു നടപടിയും അവർ എടുത്തില്ല എന്നതാണ് സത്യം. കൂടാതെ തികച്ചും ലാഘവത്തോടെ പുച്ഛിച്ചു തള്ളി. എന്നാൽ അതിനുള്ള ഫലം അവർക്കിപ്പോൾ കിട്ടുകയാണ് ചെയ്തത്.

വടക്കൻ പാകിസ്ഥാനിലെ വിദൂര പ്രദേശത്ത് ബുധനാഴ്ച ഉണ്ടായ ബസ് സ്‌ഫോടനത്തിലാണ് ചൈനീസ് പൗരന്മാരും പാകിസ്ഥാൻ സൈനികനുമടക്കം കൊല്ലപ്പെട്ടു എന്നുള്ള വാർത്തകൾ പുറത്ത് വന്നത്.

ഇസ്‌ലാമാബാദില്‍ ചൈനീസ് പൗരന്മാര്‍ അടക്കമുള്ളവര്‍ യാത്രചെയ്ത ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നത്. ഒന്‍പത് ചൈനീസ് തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ചൈനയുടെ മുഖം കറുത്തു എന്നു വേണം പറയാൻ.

കാരണം ഇപ്പോൾ ലോകത്തിനു തന്നെ ഭീഷണിയായ ചൈനയ്ക്ക് മേൽ മറ്റൊരു ഭീണി ഉയർത്തി നിൽക്കുന്ന പാക്കിസ്ഥാനെ ഒറ്റ മിസൈലിൽ തീർത്തും കളയും എന്ന് അർഥം വരുന്ന സൂചനകളാണ് നൽകി കഴിഞ്ഞിരിക്കുന്നത്.

ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്താന് സാധിക്കുന്നില്ലെങ്കില്‍ ചൈനീസ് മിസൈലുകള്‍ക്ക് അത് സാധിക്കുമെന്നാണ് ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു സിജിന്‍ വ്യക്തമാക്കിയത്. പിന്നാലെയാണ് പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഹു സിജിന്‍ രംഗത്തെത്തിയതും.

എന്നാൽ ഈ സംഭവത്തിൽ, നടന്നിട്ടുള്ള സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പാക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പൗരന്മാര്‍ക്ക് നേരെ ആക്രമണമാണ് നടന്നതെന്ന് ചൈനീസ് എംബസി വ്യക്തമാക്കിയിട്ടുമുണ്ട്.

പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും ചൈനീസ് എംബസി പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇനി ഇത് കേട്ടില്ലാ എന്നുണ്ടെങ്കിൽ മുട്ടൻ പണി തന്നെ അവർ കൊടുക്കും എന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.

ഇതുകൂടാതെ, പിന്നിൽ പ്രവർത്തിച്ച ആക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാനും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് 14-ന് 40-ഓളം ചൈനീസ് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും പോയ ബസിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.

ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജലവൈദ്യുത പദ്ധതി നിര്‍മ്മാണ സ്ഥലത്തേക്ക് പോവുകയായിരുന്നു ബസ്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ഡാം നിര്‍മ്മാണ മേഖലയിലേക്ക് ചൈനീസ് എന്‍ജിനീയര്‍മാരെയും മെക്കാനിക്കല്‍ ജീവനക്കാരെയും ബസില്‍ കൊണ്ടു പോകും വഴിയാണ് സ്ഫോടനം നടന്നത്. 28 ചൈനീസ് പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് ഈ ആക്രമണത്തിൽ.

ബസിന് നേരെ നടന്ന ആക്രമണമാണോ എന്നത് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. വലിയ സ്ഫോടനമാണ് നടന്നതെന്നും കാരണം വ്യക്തമല്ലെന്നും പാക് അധികൃതര്‍ ഇപ്പോഴും പറയുന്നുണ്ട്. പാകിസ്ഥാനില്‍ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനായി നിരവധി ചൈനീസ് തൊഴിലാളികളും പാകിസ്ഥാനിലുണ്ട്.

ഭീകരാക്രമണമല്ല, ബസില്‍ നിന്നുള്ള വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടമാണ് നടന്നത് എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയം തറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് അങ്ങനെയല്ല നടന്നതെന്ന് കണ്ടെത്തുകയായിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദികളായ ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇനി സൂക്ഷിച്ചും കണ്ടും കളിച്ചില്ലെങ്കിൽ കളി പഠിപ്പിക്കുന്നത് ലോകപോലീസ് ആവും എന്നത് പാക്കികൾക്ക് ഇപ്പോ ഏകദേശം മനസ്സിലായിട്ടുണ്ട്. ഇതുകൂടാതെ ലോകരാഷ്ട്രങ്ങൽ മൊത്തത്തിൽ പാക്കിസ്ഥാനെ തന്നെയാണ് കുറ്റപ്പെടുത്തുന്നതും. അതിന് സമാനമായ മറ്റൊരു സംഭവം ഉടലെടുത്തിരുന്നു. അത് അഫ്​ഗാൻ വിഷയത്തിലായിരുന്നു അവരെ പൂർണമായും കുറ്റപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'മധ്യ-ദക്ഷിണ ഏഷ്യ പ്രാദേശിക ബന്ധം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ ഉസ്ബക്കിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വെച്ചായിരുന്നു ഇമ്രാൻ ഖാന്റെ ഈ പരാമർശം നടത്തിയത്.

താലിബാനുമായുള്ള സമാധാനപരമായ ചർച്ചയ്ക്ക് വേണ്ടി എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിലവിൽ സംഭവിക്കുന്ന കാര്യങ്ങളിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പ്രസിഡന്റ് അശ്റഫ് ഘാനിയും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇമ്രാൻ ഖാൻ ഉസ്ബക്കിസ്ഥാനിലെത്തിയത്.

കലാപത്തിൽ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താനെന്നും. കഴിഞ്ഞ 15 വർഷത്തിനിടെ 70,000-ല്‍ അധികം പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. അയൽ രാജ്യമെന്ന നിലയിൽ അഫ്ഗാനിസ്ഥാൻ ഞങ്ങളുടെ സഹോദരന്മാരാണ്.

അവിടെ സമാധാനം പുലരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ സമാധാനപരമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് ഉണ്ടാകണം. അതിന് വേണ്ടി വിശദമായ ചർച്ച നടക്കേണ്ടതുണ്ടെന്നും അയൽ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാന്‍, ഇറാൻ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ അഫ്ഗാനിൽ സമാധാനം പുലരാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയാണ് താലിബാൻ എന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മറുടെ പ്രസ്താവനയെത്തുടർന്നാണ് പാക് പ്രധാനമന്ത്രിയുടെ മറുപടി ഇ്തരത്തിൽ ഉണ്ടായത്.

താലിബാന് പാകിസ്താൻ ചെയ്യുന്ന ധനസഹായം നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്തായാലും കൊട്ട് കിട്ടിത്തുടങ്ങിയ സ്ഥിതിക്ക് ഇനി ഒരു പൊടിക്ക് അവർ ഒതുങ്ങും എന്നുള്ള കാര്യത്തിൽ ചെറിയ ആത്മവിശ്വാസം ഒക്കെ മറ്റ് രാഷ്ട്രങ്ങൾക്ക് വന്നു തുടങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends