Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യോ അത് ഞങ്ങളല്ല! നിലവിളിച്ച് പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ... വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പരാതി...

17 JULY 2021 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അവസരവാദത്തിന് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് പാകിസ്ഥാൻ പ്രെസിഡന്റ് ഇമ്രാൻ ഖാന് തന്നെ കൊടുക്കണം. ഒരു വശത്തു നിന്ന് സമാധാനം സമാധാനം എന്ന് വിളിച്ചു കൂവും മറു വശത്ത് തീവ്ര വാദികൾക്ക് എല്ലാ പ്രോത്സാഹനവും നൽകും.

ഒരു വശത്ത് ലോക മുസ്ലീങ്ങളെ സംരക്ഷിക്കാൻ ഇറങ്ങി പുറപെട്ടവർ ആണ് തങ്ങൾ എന്ന് വീര വാദം മുഴക്കും മറു വശത്ത് ചൈന നടത്തുന്ന അടിച്ചമർത്തൽ കണ്ടിട്ടേ ഇല്ല എന്നും പറയും. ഒരു പടി കൂടെ കടന്ന് ഞങ്ങൾ ചൈനയുടെ ഭാഗത്ത് ആണെന്ന് കൂടി പ്രഖ്യാപിച്ചു കളഞ്ഞിരുന്നു ഈ മാന്യ അദ്ദേഹം. സത്യത്തിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നതിനേക്കാൾ നല്ലത് ഇങ്ങേർ ഒരു നടൻ ആകുന്നതായിരിന്നു.

ഇപ്പോൾ ഇതാ അടുത്ത അടവുമായി ഇറങ്ങിയിരിക്കുകയാണ് പുള്ളി. അഫ്ഘാൻ പ്രശ്നത്തിൽ താലിബാനെ സപ്പോർട്ട് ചെയ്യുന്നതിൽ ഞങ്ങൾക്ക് ഒരു പങ്കും ഇല്ലെന്നും അരുതേ പാകിസ്ഥാനെ ക്രൂശിക്കരുതേ എന്നും പറഞ്ഞു നിലവിളിയുമായി ഇറങ്ങിയിരിക്കുകയാണ് വീണ്ടും. ഇതൊക്കെ കുത്തക മുതലാളിത്ത മാധ്യമങ്ങളുടെ കുപ്രചരണം ആണത്രേ.

അതിനു അഫ്ഘാൻ പ്രെസിഡന്റ് അമറുള്ള സലേഹ് ആരോപണം ഉന്നയിച്ചതിന് ലോക രാജ്യങ്ങൾ എന്തു പിഴച്ചു, എന്നൊന്നും ചോദിക്കരുത്. എല്ലാം അമേരിക്കയുടെ പണിയാണ്.

അഫ്ഘാൻ വിഷയത്തിൽ താലിബാനെ ചർച്ചയ്ക്കിരുത്തുന്നതിൽ പാകിസ്ഥാന്റെ അത്ര പരിശ്രമിച്ച വേറെ ഒരു രാജ്യവും ഇല്ലെന്നും അത് കൊണ്ട് തന്നെ അഫ്‌ഗാനിസ്ഥാനിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അങ്ങേയറ്റം അനീതി ആണ് എന്നാണ് ഇമ്രാൻ പറയുന്നത്.

അത് പിന്നെ പാകിസ്ഥാനും താലിബാനും തമ്മിൽ മാമനും മച്ചമ്പിയും തമ്മിലുള്ള ബന്ധം ആണെന്ന് ഇവിടെ ആർക്കാണറിയാത്തത്. അത് കൊണ്ട് ചർച്ചക്ക് വിളിച്ചാൽ വരുന്ന കാര്യത്തെ കുറിച്ചൊന്നും അണ്ണൻ അധികം പറയണം എന്നില്ല.

എന്തായാലും ഈ നാടകങ്ങൾ ഒന്നും അഫ്ഘാനിസ്താന്റെ മുന്നിൽ ഒരു വിലയും ഇല്ല. അത് കൊണ്ട് തന്നെ ഇമ്രാൻ ഇത് പ്രസ്താവിച്ച അതേ വേദിയിൽ വച്ച് തന്നെ ഇമ്രാനെ അടിച്ചിരുത്തുന്ന മറുപടി കൊടുക്കാനും അഫ്ഘാൻ പ്രെസിഡന്റ് മറന്നില്ല.

ഇമ്രാൻ ഖാൻ തന്റെ നാടകം അവതരിപ്പിച്ച അതെ ചടങ്ങിൽ, അതായത് വെള്ളിയാഴ്ച താഷ്‌കന്റിൽ നടന്ന പ്രാദേശിക സമ്മേളനം ഉപയോഗിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ലോകനേതാക്കളും ഉണ്ടായിരുന്ന സദസ്സിൽ വച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി ഇസ്ലാമാബാദിനെതിരെ ശക്തമായ ആക്രമണം നടത്തി. വിദേശ തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നതിന് പ്രധാന കാരണം പാകിസ്ഥാൻ ആണെന്നായിരുന്നു അഷ്‌റഫ് ഘാനി തുറന്നടിച്ചത്

മധ്യ-ദക്ഷിണേഷ്യ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാൻ ഉസ്ബെക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച കോൺഫറൻസിലാണ് ഘാനി പാകിസ്ഥാനെ കടന്നാക്രമിച്ചത് , ചർച്ചകളിൽ പങ്കെടുക്കുന്നതിനും ജിഹാദി പോരാളികളുടെ അതിർത്തി കടന്നുള്ള പ്രക്ഷോഭം തടയുന്നതിനും പ്രതിജ്ഞാബദ്ധത പാലിക്കുന്നതിൽ പാകിസ്താൻ ഒരു പരാജയം ആയി എന്ന് അദ്ദേഹം തുറന്നടിച്ചു

രാഷ്ട്രീയ ഒത്തുതീർപ്പ് കണ്ടെത്തുന്നതിനായി ചർച്ചകൾ ആരംഭിക്കാൻ താലിബാൻ വിസമ്മതിക്കുന്നതിൽ അഫ്ഗാൻ സർക്കാരിൻറെ കടുത്ത അമർഷമാണ് പ്രസിഡന്റിന്റെ പരാമർശങ്ങളിൽ പ്രതിഫലിച്ചത് . യുഎസ്, നാറ്റോ സേനകളുടെ ദ്രുതഗതിയിലുള്ള പിന്മാറ്റത്തിന് ശേഷം അഫ്ഗാൻ മേഖലകൾ പിടിച്ചെടുക്കാനുള്ള വിപുലമായ ശ്രമം തന്നെയാണ് താലിബാൻ നടത്തുന്നത് . പാകിസ്ഥാന്റെ മണ്ണ് ഉപയോഗിച്ച് തീവ്ര വാദ പ്രവർത്തനങ്ങൾ നടത്തുന്ന താലിബാൻ നേതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്താത്തതിന് അഫ്ഗാൻ അധികൃതർ പലതവണ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയുണ്ടായി.

യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എലിസബത്ത് ഷെർവുഡ്-റാൻ‌ഡാൽ, പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ്, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് എന്നിവരടങ്ങുന്ന സദസ്സിനോട് ഘാനി ഇപ്രകാരം പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങൾ പ്രകാരം കണക്കുകൾ സൂചിപ്പിക്കുന്നത്

“കഴിഞ്ഞ മാസം പാകിസ്ഥാനിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി പതിനായിരത്തിലധികം ജിഹാദി പോരാളികളുടെ വരവ് അഫ്ഘാനിസ്ഥാനിലേക്ക് ഉണ്ടായിട്ടുണ്ട് എന്നാണ്. മാത്രമല്ല അവരുടെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ട്രാൻസ് നാഷണൽ ഓർഗനൈസേഷനുകളിൽ നിന്നുമുള്ള പിന്തുണയും താലിബാൻ ജിഹാദികൾക്ക് ലഭിക്കുന്നു

അഫ്ഗാനിസ്ഥാൻ സഹതാപം ചോദിക്കുകയല്ല, താൽപ്പര്യത്തിന്റെ വ്യക്തമായ നിർവചനം ആവശ്യപ്പെടുകയാണെന്നും ഘാനി പറഞ്ഞു. അഫ്ഗാനിസ്ഥാനെ സമഗ്ര യുദ്ധത്തിലേക്ക് തള്ളിവിടുകയെന്നത് പ്രദേശത്തെ സമൂലമായ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയാണ്, ”അദ്ദേഹം പറഞ്ഞു.

അത് കൊണ്ട് തന്നെ പാകിസ്ഥാൻ ഈ വിഷയത്തിൽ ഇപ്പോൾ നടത്തുന്ന ഉരുണ്ടു കളി അവസാനിപ്പിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും പാകിസ്ഥാൻ ലോക മധ്യത്തിൽ വലിച്ചു കീറപ്പെടുകയും തുറന്നു കാട്ടപ്പെടുകയും ചെയ്തു എന്ന് നിസംശയം പറയാം.

ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സ് ഗ്രേ ലിസ്റ്റിൽ ചേർത്തതിന് സമാനമായി കൂടുതൽ കടുത്ത നടപടികൾ ആകാം അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പാകിസ്ഥാൻ അടുത്ത് തന്നെ നേരിടാൻ പോകുന്നത്. എന്തായാലും ഇപ്പൊ നടത്തിയ കരച്ചിൽ അത്തരം സാഹചര്യത്തിലേക്ക് വേണ്ടിയുള്ള ഇമ്രാൻ ഖാന്റെ പരിശീലനം ആയ്കോട്ടെ എന്നെ പറയാനുള്ളു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends