Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാനിലെ ഭീകരാക്രമണം; പാക്കിസ്ഥാനിലെ ദാസു ജല പദ്ധതിയുടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ച് ചൈന, സ്‌ഫോടനത്തിൽ ഒമ്പത് ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതിൽ അടിപതറി ചൈന

18 JULY 2021 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ചൈനീസ് കമ്പനിയായ ചൈന ഗെഷോബ ഗ്രൂപ്പ് കമ്പനി അഥവാ സിജിജിസി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ദാസു ജല പദ്ധതിയുടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചു, കൂടാതെ അവരുടെ എല്ലാ പാകിസ്ഥാൻ തൊഴിലാളികളെയും പിരിച്ചു വിടുകയും ചെയ്തു. ബുധനാഴ്ച നടന്ന ബസ് സ്‌ഫോടനത്തിൽ ഒമ്പത് ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതിനാലാണ് ചൈനീസ് കമ്പനി ഈ തീരുമാനം എടുത്തത്.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയേറ്റീവിന്റെ ഭാഗമായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദാസു ജലവൈദ്യുത പദ്ധതി. പടിഞ്ഞാറൻ ചൈനയെ തെക്കൻ പാകിസ്ഥാൻ തുറമുഖമായ ഗ്വാധറുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 65 ബില്യൺ യുഎസ് ഡോളർ പദ്ധതിയാണ് ഇത് ജൂലൈ 14, 2021 ൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദാസു ഹൈഡ്രോ പവർ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ ഞങ്ങൾ നിർബന്ധിതർ ആയിരിക്കുകയാണ്. ചൈനീസ് കമ്പനിയായ സി ജി ജി സി പുറത്തിറക്കിയ പ്രസ്താവനയിൽ അവർ വ്യക്തമാക്കി

കുറച്ചു കാലം മുൻപാണ് പാകിസ്ഥാൻ സുരക്ഷിതമായ സ്ഥലം അല്ല എന്ന് വ്യക്തമാക്കി കൊണ്ട് ചൈനീസ് കമ്പനികൾ ചൈനീസ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയത്. അന്ന് അത് പരിഗണിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ചൈനക്ക് ഈ അവസ്ഥ വരികയില്ലായിരുന്നു. അതെ സമയം ചൈനീസ് നിർമാണ പ്രവർത്തനങ്ങൾക്കും ചൈനീസ് പൗരന്മാർക്കും സുരക്ഷ നൽകാനുള്ള പാകിസ്ഥാന്റെ കഴിവില്ലായ്മയിൽ ചൈനീസ് ഭരണകൂടം അങ്ങേയറ്റം അമർഷത്തിൽ ആണ്. ചൈനീസ് ഭരണകൂടവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിവരശേഖര സംവിധാനങ്ങളിൽ ഒന്നായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഹു സിജിൻ നടത്തിയ അഭിപ്രായം ശ്രദ്ധേയമാണ്. പാകിസ്ഥാനിലെ ചൈനീസ് പൗരന്മാർക്കെതിരെ ഉണ്ടായ വൻ തീവ്ര വാദ ആക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.


പാകിസ്ഥാന് കഴിവില്ലെങ്കിൽ പറഞ്ഞാൽ മതിയെന്നും ചൈനീസ് മിസൈലുകൾ തീവ്ര വാദികളെ വക വരുത്തും എന്നായിരുന്നു ചൈനയുടെ ആഗോള മുഖം ആയ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഹു സിജിൻ വ്യക്തമാക്കിയിരുന്നത്. ഈ ആക്രമണത്തിന് പിന്നിലെ ഭീരുക്കളായ തീവ്ര വാദികൾ ഇത് വരെ സ്വയം വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല . എന്നാൽ അവരെ തീർച്ചയായും കണ്ടെത്തുകയും ഉന്മൂലനം ചെയ്യുകയും ചെയ്യും , സിജിൻ ട്വിറ്ററിൽ കുറിച്ചു. “പാകിസ്ഥാന്റെ കഴിവ് പര്യാപ്തമല്ലെങ്കിൽ, അവരുടെ സമ്മതത്തോടെ, ചൈനയുടെ മിസൈലുകളും പ്രത്യേക സേനയും രംഗത്തിറങ്ങും, അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്ന തരത്തിൽ പാകിസ്ഥാന് എന്നും ഒരു അടിമ രാഷ്ട്രം ആയി കഴിയാൻ ആണ് വിധി എന്നെ പറയാനുള്ളു. എന്നാൽ ചൈനീസ് എഡിറ്റർ ഉദ്ദേശിക്കുന്ന പോലെ എളുപ്പം ആയിരിക്കില്ല കാര്യങ്ങൾ എന്ന് ഉറപ്പാണ്. മിസൈലും കൊണ്ട് നേരിട്ട് അങ്ങ് ചെന്നാൽ പിന്നെ അവരുടെ മുഖ്യ എതിരാളികൾ ചൈനയാകും. 20 കൊല്ലം ഉണ്ടായിട്ട് പോലും അമേരിക്കയ്ക്ക് പൂർണ്ണമായും അടിച്ചമർത്താൻ പറ്റാത്ത ആൾക്കാർ ആണ് ഈ പ്രദേശത്തെ തീവ്ര വാദികൾ. കൂടാതെ ഭാരിച്ച യുദ്ധ ചിലവും ചൈനയുടെ തലയിലാകും. അതും ഒരു വശത്തു നിന്നല്ല. ഇപ്പോൾ പാകിസ്ഥാനിൽ, നാളെ അഫ്‌ഗാനിസ്ഥാനിൽ, പിന്നെ അഫ്ഘാൻ അതിർത്തിയിൽ ചൈനയുടെ സിൻ ജിയാങ് പ്രവിശ്യയിൽ.

ചൈന ഒരു കാര്യം ഇപ്പോഴെങ്കിലും മനസിലാക്കണം. ചൈന അമേരിക്കയല്ല. ലോക നേതാവാകാൻ ഇറങ്ങി പുറപ്പെട്ടാൽ അതിനു അതിന്റെതായ കഷ്ടപ്പാടുകൾ ഉണ്ട്. അത് ചൈനക്ക് ഇപ്പോൾ തന്നെ കുറച്ച് മനസിലായി തുടങ്ങിയിരിക്കുന്നുണ്ട്. അതായത് പാകിസ്ഥാനിൽ നടന്ന സ്‌ഫോടനത്തിൽ വ്യക്തമാകുന്നത് പാകിസ്ഥാൻ വിരുദ്ധത അല്ല. മറിച്ച് പൂർണ്ണമായും ചൈനാ വിരുദ്ധത തന്നെയാണ്. സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ബലൂച് കലാപകാരികൾ ചൈനയെ ഒരു നിയോ കോളോണിയൽ ശക്തിയായിട്ടാണ് കാണുന്നത്, പാകിസ്ഥാൻ സൈനിക സ്ഥാപനവുമായി സഹകരിച്ച് അവരുടെ ഭൗതിക നേട്ടങ്ങൾക്കും തന്ത്രപരമായ താൽപ്പര്യങ്ങൾക്കും വേണ്ടി ബലോച് വാസികളെ അടിച്ചമർത്തുന്നതായിട്ടാണ് അവർ കാണുന്നത്

അതെ സമയം അതെ സമയം ശക്തമായ അൽ ഖ്വയ്‌ദ ബന്ധം ഉള്ള തെഹ്‌റീക് ഇ താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി, “സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗുർ മുസ്ലീം സമുദായത്തോട് ക്രൂരമായി പെരുമാറുന്നതിനാലാണ് ചൈനയെ ലക്ഷ്യമിടുന്നത്”. തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടി, തീവ്രവാദിയായ ഉയ്ഗുർ ഗ്രൂപ്പ്, അൽ-ക്വയ്ദ എന്നിവയുമായി സഖ്യമുണ്ടാക്കിയതിന്റെ നീണ്ട ചരിത്രമാണ് ടിടിപിക്ക് ഉള്ളത്കൂ ടാതെ പാകിസ്ഥാനുമായുള്ള ചൈനയുടെ അടുപ്പം ചൈനയുടെ പദ്ധതികളെ ബലൂച് വിഘടനവാദികളുടെ പ്രധാന ലക്ഷ്യമാക്കി മാറ്റിയിരിക്കുകയാണ് , അതേസമയം ഉയിഗർ മുസ്ലീങ്ങളോടുള്ള ചൈനയുടെ പെരുമാറ്റം തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനെയും പ്രകോപിപ്പിക്കുന്നുണ്ട് .

ബലൂച് തീവ്രവാദികൾ ഇതിനകം ഒരു ചൈനീസ് കോൺസുലേറ്റിനെ ആക്രമിച്ചു, അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പുറത്തുപോയതോട് കൂടി ടിടിപിയുടെ കണ്ണിലെ പുതിയ ‘വലിയ വില്ലനായി’ ചൈന അവതരിച്ചിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാനിൽ ആദ്യം അത് റഷ്യ ആയിരിന്നു, പിന്നീട് അമേരിക്ക ആയി ഇപ്പോൾ ആ സ്ഥാനത്തേക്ക് ചൈന വന്നിരിക്കുകയാണ്.

തങ്ങളുടെ പ്രോജക്റ്റുകളുടെയും സുരക്ഷാ സൈറ്റുകളിലെ പൗരന്മാരുടെയും സുരക്ഷയെക്കുറിച്ച് ചൈന ആശങ്കാകുലരാണെങ്കിലും, 65 ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോറിൽ നിന്ന് തല്ക്കാലം ചൈന പിന്മാറാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നത് . എത്രത്തോളം ചൈനക്ക് ഇവിടെ മുന്നോട്ട് പോകാൻ കഴിയും എന്നൊക്കെ കാത്തിരുന്ന് കാണുവാൻ മാത്രമേ പറ്റുകയുള്ളൂ. എന്തായാലും മുന്നോട്ടേക്കുള്ള വഴി ചൈനയെ സംബന്ധിച്ചിടത്തോളം ചുവപ്പു പാത വിരിച്ചത് ആയിരിക്കില്ല എന്നാണ് സത്യം. ആഗോള മേധാവിത്വം കൈവരിക്കാനുള്ള പാതയിൽ ആഗോള ശത്രുതയും വന്നു ചേരുംഎന്ന കയ്പ്പേറിയ സത്യം ചൈന പതുക്കെ അറിഞ്ഞു തുടങ്ങുന്നതേ ഉള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends