Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്കെതിരെ വിരോധം തീർത്തു... യുദ്ധം ചെയ്യാനുറച്ച് പാക്കിസ്ഥാൻ! താലിബാന് ഐഎസിന്റെ ആ നിര്‍ദേശം... ശക്തമായി തിരിച്ചടിക്കാൻ സൈന്യവും...

18 JULY 2021 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

പാകിസ്ഥാൻ തന്നെ പോറ്റി വളർത്തിയ പല ഭീകര സംഘങ്ങളിലൊന്നാണ് താലിബാൻ എന്നത് പകൽപോലെ സത്യമാണ്. ഈയൊരു സത്യം എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ, ഇമ്രാന്റെ തള്ളുകൾ കേട്ടാൽ അങ്ങനെയൊരു പേരു പോലും കേട്ടിട്ടില്ല എന്നാണ് കേൾക്കുന്നവർ വിചാരിക്കുന്നത്.

താലിബാന് വേണ്ടതൊക്കെ നൽകി വളർത്തി വലുതാക്കുന്നതും സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്നതും പാകിസ്ഥാനാണെന്ന് അഫ്‌ഗാൻ ഭരണാധികാരികൾ തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണ്. അതു കൊണ്ട് ഇവയൊന്നും നിഷേധിച്ചതു കൊണ്ട് യാതൊന്നും വിലപ്പോവില്ല എന്ന് വേണം മനസ്സിലാക്കാൻ.

ആഭ്യന്തരയുദ്ധം രൂക്ഷമാകുന്ന അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ലക്ഷ്യംവയ്ക്കാന്‍ താലിബാനും തങ്ങളുടെ ഭീകരര്‍‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ.

അഷ്‌റഫ് ഘാനിയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാൻ സർക്കാരിനെതിരെയുള്ള യുദ്ധത്തിന് താലിബാന് സഹായം ചെയ്യാൻ പതിനായിരത്തിലധികം പാകിസ്ഥാനികളാണ് അതിർത്തി കടന്നു പോയത് എന്നാണ് ഏറ്റവും ഒടുവിലത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സൂചിപ്പിക്കുന്നത്.

ഇവരില്‍ പലരും വര്‍ഷങ്ങളായി അവിടെ താമസിച്ച് യുഎസിന്റെയും സഖ്യങ്ങളുടെ സേനയെയും നേരിടുകയായിരുന്നു. പാക് സർക്കാരിന്റെയും അവരുടെ ചാര സംഘടനയായ ഐ‌എസ്‌ഐയുടെയും പൂർണ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കുന്നത്.

അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെ നിർമ്മിച്ച സ്ഥാപനങ്ങളും മറ്റും തകർക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.

'താലിബാനെ സഹായിക്കാന്‍ സര്‍ക്കാരിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ധാരാളം പാക്കിസ്ഥാനി ഭീകരര്‍ ഭാഗമായിട്ടുണ്ട്. ഇന്ത്യയുടെ വസ്തുവകകളും കെട്ടിടങ്ങളും ലക്ഷ്യമിടണമെന്ന നിര്‍ദേശത്തോടെയാണ് അവര്‍ സംഘര്‍ഷമേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്' എന്നാണ് താഴേത്തട്ടിലുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിട്ടുള്ളത്.

ഏതൊക്കെ സ്ഥാപനങ്ങളാണ് ആദ്യമാദ്യം തകർക്കേണ്ടതെന്ന ലിസ്റ്റും ഇവർക്ക് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇന്ത്യയാേടുള്ള വിരോധം ഇങ്ങനെയെങ്കിലും തീർക്കുക എന്ന ലക്ഷ്യമാണ് പാകിസ്ഥാന് ഉള്ളതെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയാേട് നേർക്കുനേർ നിന്ന് പൊരുതാനുള്ള ചങ്കുറപ്പോ ശക്തിയോ പാകിസ്ഥാന് ഇല്ല എന്നതാണ് സത്യം. ശ്രമിച്ചപ്പോഴൊക്കെ ശക്തമായ തിരിച്ചടിയാണ് കിട്ടിയിട്ടുള്ളത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് കെട്ടിടം അഫ്ഗാന്‍ ജനതയ്ക്കുള്ള ഇന്ത്യന്‍ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.

യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാന്റെ ജനാധിപത്യ പുനസ്ഥാപനത്തിനും പുനർ നിർമ്മാണത്തിനുമായി കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഇന്ത്യ നൽകിയത്. കാബൂൾ നഗരത്തിന് കുടി വെള്ളം ലഭ്യമാക്കുന്നതിനായി ഷാഹൂത് ഡാം ഉൾപ്പെടെ 350 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്രവൃത്തികളും ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും ഇന്ത്യ വളരെയധികം സംഭാവനങ്ങൾ നൽകിയിട്ടുണ്ട്. അഫ്ഗാനിസ്താന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള അധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

അഫ്ഗാനിലെ പാകിസ്താന്‍ പിന്തുണയുള്ള ഹഖാനി ശൃംഖലയുള്‍പ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചു വരികയാണ്.

വിദ്യാഭ്യാസത്തതിന് താലിബാൻ ഒരു പ്രാധാന്യവും നൽകുന്നില്ല. ഇതിനകം തന്നെ അധികാരം പിടിച്ച സ്ഥലങ്ങളിലെ സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ താലിബാൻ പൂർണമായും തകർത്തിട്ടുണ്ട്.

അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യ സസൂഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സിവിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളോട് രാജ്യത്തിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിൽ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ കൂടുതൽ പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്തെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാന്റെ അവകാശവാദം.

അവിടെയെല്ലാം ശിലായുഗ സമാനമായ തങ്ങളുടെ ഭരണസമ്പ്രദായം അവർ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ സ്ത്രീകൾ ഉൾപ്പടെയുള്ള ആയിരങ്ങളാണ് ഇവിടങ്ങളിൽ നിന്ന് പാലായനം ചെയ്ത് പോകുന്നത്.

താലിബാന്‍ തിരിച്ചെത്തിയാല്‍ അഫ്ഗാനിസ്ഥാനില്‍ സാന്നിധ്യം തുടരാന്‍ ഇന്ത്യക്കാകുമോയെന്ന് വ്യക്തമല്ല. താലിബാന്‍ ഇക്കാര്യത്തില്‍ സൂചനയോ, ഉറപ്പോ നല്‍കിയിട്ടില്ല.

കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മറ്റ് രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതരമായി പുറത്തുവരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയുടെ കാബുളിലെ എംബസിയും മാസര്‍-ഇ-ഷെരീഫിലെ കോണ്‍സുലേറ്റും മാത്രമേ നിലവിൽ പ്രവര്‍ത്തിക്കുന്നുള്ളു. എന്നിരുന്നാലും ആവശ്യം ഉടലെടുത്താൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യയും രണ്ടും കല്പിച്ച് നിൽക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends