അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മയ്യിത്ത് ഖബറടക്കുക ജാമിയയിലെ ഖബര്‍സ്ഥാനില്‍: അനുമതി കുടുംബത്തിന്റെ ആഗ്രഹപ്രകാരം

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മയ്യിത്ത് ഖബറടക്കുക ജാമിയ മില്ലിയ സര്‍വകലാശാലയിലെ ഖബര്‍സ്ഥാനില്‍. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജാമിയയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഡാനിഷ്.
കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് അനുമതി നല്‍കിയത്. ഡാനിഷിന്റെ പിതാവ് ജാമിയയില്‍ അധ്യാപകനായിരുന്നു. സാധാരണയായി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെയും മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിക്കാറുള്ളത്.
എക്കണോമിക്സില്‍ ബിരുദധാരിയാണ് ഡാനിഷ്. പിന്നീട് ഇവിടെ നിന്നും ജേര്‍ണലിസം ബിരുദവും സ്വന്തമാക്കി. അഫ്ഗാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























