Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചതികളുടെ കൂമ്പാരം.... കൊവിഡിനു ശേഷം ചൈനയിൽ നിന്ന് മറ്റൊരു ദുരന്ത വാർത്ത കൂടി! മങ്കി ബി വൈറസ് ബാധ പിടിപെട്ട് മൃഗഡോക്ടർ മരിച്ചു....

19 JULY 2021 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെ, കോവിഡ് മഹാമാരിയെ തോല്‍പ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകം. ലോകത്തെ രണ്ടുവര്‍ഷം നിശ്ചലമാക്കിയ കോവിഡ് 19 ല്‍ ഇതുവരെ 38 ലക്ഷത്തോളം മനുഷ്യര്‍ മരിച്ചു.

നിരവധി രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ നാമോരോരുത്തരും കഠിന പ്രയത്നത്തിലാണ്.

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിൽ നിന്ന് ലോകം ഇതുവരെ മോചിതരായിട്ടില്ല എന്നതാണ് സത്യം. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മറ്റ് നിരവധി അപകടകാരികളല്ലാത്ത വൈറസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അത് ലോകം സാരമായി കണ്ടിരുന്നില്ല. എന്നാല്‍, ഇപ്പോള്‍, ഏറെ അപകടകാരിയായ മറ്റൊരു തരം വൈറസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ്. ഏവരുടേയും ആശങ്ക ഇപ്പോൾ ഈ വൈറസിനു മേലാണ്.

ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ വൈറസ് കുരങ്ങുകളില്‍ നിന്നാണ് പകരുന്നത്. ഈ വൈറസിന് മങ്കി ബി വൈറസ് എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത്. ഈ വൈറസിന്‍റെ വ്യാപനം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്ത് മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 53 കാരനായ മൃഗഡോക്ടറാണ് ചൈനയിൽ ഇത് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ മാസം ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ചുമയും ഛർദ്ദിയുമായിരുന്നു പ്രാഥമിക ലക്ഷണം. തുടർന്ന് നിരവധി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഭേദമായില്ല.

പിന്നീട് ശക്തമായ പനിയും, നാഡീ വേദനയും അനുഭവപ്പെടുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ഡോക്ടർ മരിക്കുകയും ചെയ്തു. ഇതിന് ശേഷം നടത്തിയ സ്രവപരിശോധനയിലാണ് മങ്കി ബി വൈറസാണെന്ന് സ്ഥിരീകരിച്ചത്.

മൃഗഡോക്ടറുമായി സമ്പർക്കം പുലർത്തിയവരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവ് ആണ്. എങ്കിലും സമാധാനിക്കാനായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കുമോയെന്നാണ് ആശങ്ക നിലനിൽക്കുന്നത്.

അതേസമയം, ഹുബെ പ്രവിശ്യയിലെ വുഹാനില്‍ അപകടകാരിയായ ഒരു ന്യുമോണിയ പടരുന്നെന്ന് 2019 ഡിസംബറില്‍ തന്നെ ചൈന ലോകത്തെ അറിയിച്ചു. വുഹാനിലെ പ്രശസ്ത മാംസ – കടൽവിഭവ മാർക്കറ്റായ ഹുനാനിലെ കച്ചവടക്കാരിലാണു രോഗം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞത്. വവ്വാലുകളെയും പാമ്പുകളെയുമൊക്കെ വിൽക്കുന്ന ചന്തകൾ ചൈനയിൽ വ്യാപകമാണ്.

സാർസ്, മെർസ് എന്നീ മാരക കൊറോണ വൈറസുകളും വവ്വാലുകളിൽ നിന്നാണു പടർന്നത്. കേരളത്തിൽ നിപ്പ വൈറസ് പരത്തിയതും വവ്വാലാണെന്നായിരുന്നു നിഗമനം. പക്ഷേ മാംസ ചന്തകള്‍ മാത്രമായിരുന്നിരുന്നില്ല വുഹാന്‍റെ പ്രത്യേകത. ചൈനയിലെ ഏറ്റവു ം പ്രശസ്തമായ ഗവേഷണ സ്ഥാപനം,

വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഹുനാന്‍ മാര്‍ക്കറ്റില്‍ നിന്ന് ഏറെ ദൂരെയായിരുന്നില്ല. അപകടകാരികവായ കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പേരു കേട്ട സ്ഥാപനമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.

വുഹാനിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തുപോയതാണ് പുതിയ കൊറോണ വൈറസെന്ന സംശയം ശാസ്ത്ര ലോകത്ത് ബലപ്പെട്ടെങ്കിലും അതിന് ആക്കം കൂട്ടുവാൻ ഇതുവരേയും സാധിച്ചിട്ടില്ല.

വൈറസ് മനുഷ്യനിര്‍മ്മിതമെന്ന പ്രചാരണത്തെ കൃത്യമായ പ്രചാരവേലയിലൂടെ അവസാനിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാരിനായി. പ്രമുഖ മാധ്യമങ്ങളെയും ശാസ്ത്രഗവേഷകരെയുമെല്ലാം ഇതിനായി രംഗത്തിറക്കി. ഇതിലൂടെ അവർ അടിച്ചമർത്തുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends