Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇമ്രാന്റെ കരണത്തടിച്ച് മറിയം നവാസ്! പാക് അധിനിവേശ കശ്മീരിൽ കടക്കാൻ ഇമ്രാനെ അനുവദിക്കില്ല! ഷോപ്പിയാനിൽ തലയറുത്ത് സൈന്യം....

19 JULY 2021 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ശരിക്കു പറഞ്ഞാൽ പാക്കിസ്ഥാനിൽ ഇപ്പോൾ കൂട്ടയടി ആണെന്നു വേണം പറയാൻ. ഇമ്രാൻ ഖാന്റെ പലവിധ തരികിടകളും ഉഡായിപ്പുകളും എങ്ങും വിലപ്പോവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അതിന്റെ ഭാ​ഗമായി ആദ്യം കൂട്ട കരച്ചിൽ നടത്തി, അതിനു ശേഷം പലതരത്തിലുള്ള അടവുകളും പയറ്റി നോക്കി.

എന്നാൽ യാതൊന്നും ഇന്ത്യയെ തകർക്കുന്നതിലോ ചെറു പോറൽ ഏൽപ്പിക്കാനോ സാധിക്കില്ല എന്ന് ബോധ്യമായിട്ടുണ്ട്. അഫ്​ഗാൻ വിഷയത്തിൽ താലിബാനെ പോറ്റി വളർത്തി വേണ്ട സഹായങ്ങൾ നൽകുന്നത് പാക്കിസ്ഥാനാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

എന്നാൽ മുതലക്കണ്ണീർ പൊഴിച്ചും കരഞ്ഞു നിലവിളിച്ചുമൊക്കെ ആദ്യം പയറ്റി നോക്കി. ഏൽക്കുന്നില്ലാ എന്ന കണ്ടപ്പോൾ രൂക്ഷമായ വിമർശനവുമായിട്ടാണ് ഇമ്രാന്റെ അടുത്ത നമ്പർ.

അതിന്റെ പ്രധാന അജണ്ട ഇതാണ്, ഞാൻ കശ്മീർ ജനതയുടെ ദൂതനാണ്. ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രങ്ങളാണ് ഇന്ത്യയ്ക്ക് ഭീഷണിയെന്ന് ഒരു തുറന്ന പ്രസ്താവന നടത്തി തടിയൂരാനാണ് ഇമ്രാൻ ഖാൻ ശ്രമിച്ചത്.

പാക് അധീന കശ്മീരിലെ ഭാഗയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ റാലിയിലാണ് കശ്മീർ ജനതയുടെ ദൂതനെന്ന് സ്വയം വിശേഷിപ്പിച്ച് രക്ഷപെടാൻ ശ്രമിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ ജനതയ്‌ക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള കശ്മീരികളുടെ പോരാട്ടത്തിൽ പാകിസ്താനും ഒപ്പം നിൽക്കും. അന്താരാഷ്ട്ര വേദികളിൽ കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ എത്തിക്കുന്ന ദൂതനാണ് താനെന്നും ഇമ്രാൻ ഖാൻ പറയുകയുണ്ടായി. ഖുറാനിലെ വാക്യങ്ങൾ ഉദ്ദരിച്ചു കൊണ്ടായിരുന്നു ദൂതൻ പരാമർശം ഇമ്രാൻ നടത്തിയത്.

ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രങ്ങളാണ് ഇന്ത്യയ്ക്ക് ഭീഷണി. കാരണം ഇവ മുസ്ലീങ്ങളെ മാത്രമല്ല, മറിച്ച് ക്രിസ്ത്യാനികളെയും, സിഖുകാരെയും ലക്ഷ്യമിടുന്നുവെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. ജൂലൈ 25നാണ് ഭാഗയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇത്തവണത്തെ നീക്കത്തിലൂടെ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നേട്ടമായിരുന്നു ഇമ്രാൻ മനക്കോട്ട കണ്ടത്. ഒന്ന് ഇന്ത്യയെ നേരിട്ട് ആക്രമിക്കാൻ പറ്റാത്തതു കൊണ്ട് ഒരു ആഭ്യന്തര-രാഷ്ട്രീയ സംഘർഷം ഉണ്ടാക്കിയെടുക്കു.

അതിലൂടെ മോദി സർക്കാരിനെ താഴെയിറക്കാം എന്ന വ്യാമോഹം. രണ്ട് വരുന്ന പാക് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ അട്ടിമറിച്ച് വിജയം നേടുക. എന്നാൽ സത്യം പറഞ്ഞാലുണ്ടല്ലോ, സം​ഗതി ഏറ്റില്ല എന്നു വേണം പറയാൻ. രണ്ടും ചീറ്റിപ്പോയി.

കഴിഞ്ഞ ദിവസവും ഇമ്രാൻ ഖാൻ ആർഎസ്എസിനും ബിജെപിയ്ക്കും എതിരെ കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്ക് തടസ്സം തടസം ആർഎസ്എസ് പ്രത്യയ ശാസ്ത്രമാണെന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. ആർട്ടിക്കിൾ 370 പിൻവലിച്ചാൽ മാത്രമേ ഇനി ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്തൂ എന്ന കർശന നിലപാടാണ് ഇമ്രാൻ മുന്നോട്ട് വച്ചതും.

വളരെ മികച്ച ഒരു നീക്കം തന്നെയായിരുന്നു അത്, എന്നാൽ അതിലും പണി പാളിയ അവസ്ഥയാണ് ഇമ്രാന് നേരിടേണ്ടി വന്നത്. ഇത്തരത്തിൽ അടവുകൾ എല്ലാം പിഴച്ച ഇമ്രാനെ പാക്കിസ്ഥാനിൽ കാത്തിരിക്കുന്നത് ഒരു പെൺപുലി തന്നെയാണ്.

സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായ മറിയം നവാസ് ഷരീഫ് ഇപ്പോൾ ഇമ്രാനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്. പാക് രാഷ്ട്രീയത്തില്‍ ഒട്ടനവധി കോളിളക്കവും വിവാദങ്ങൾക്കും അവസരം നൽകുന്ന ഒരു വ്യക്തി കൂടിയാണ് മറിയം നവാസ്. ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി ഉയര്‍ത്തി,

ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ പാക്കിസ്താനില്‍ നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായ മറിയം ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ പ്രഹരമാണ് പാക്കിസ്ഥാനിൽ ചെലുത്തുന്നത്. പാക്കിസ്താന്‍ രാഷ്ട്രീയത്തിലെ, ഉദയ താരമാണ് മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളായ മറിയം.

ഇപ്പോൾ മറിയം നടത്തിയ പ്രസ്താവനയാണ് ശരിക്കും ഇമ്രാനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പാക് അധിനിവേശ കശ്മീരിൽ പാവ സർക്കാരിനെ നിയമിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അനുവദിക്കില്ലെന്നാണ് പാക് പ്രതിപക്ഷ നേതാവും പാകിസ്താൻ മുസ്ലിം ലീഗ് - നവാസ് പാർട്ടിയുടെ ഉപാധ്യക്ഷയുമായ മറിയം നവാസ് പറയുന്നത്. പാക് അധിനിവേശ കശ്മീരിലെ ദിർഘോട്ടിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക് അധിനിവേശ കശ്മീരിൽ ഒരു പാവ സർക്കാരിനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ് ഈ നീക്കം. എന്നാൽ ഇതിന് ഒരിക്കലും സമ്മതിക്കില്ലെന്ന് മറിയം നവാസ് പറഞ്ഞു.

പാക് അധിനിവേശ കശ്മീരിനെ പാകിസ്താന്റെ പുതിയ പ്രവിശ്യയാക്കാനാണ് ഇമ്രാന്‍ഖാന്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഇതിനകം തീരുമാനമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ വർഷം പാക് അധിനിവേശ കശ്മീരിലെ ഗിൽജിത് - ബാൾട്ടിസ്താനിൽ പാകിസ്താൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ഇത്തവണ ജൂലൈ 25നാണ് പാക് അധിനിവേശ കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഹർജി നൽകിയിന്നെങ്കിലും മാറ്റി വെച്ചിരുന്നില്ല.

അതേസമയം, ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉൾപ്പടെ രണ്ട് പേരെ സൈന്യം വധിച്ചതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നാലു വര്‍ഷം മുമ്പ് ജമ്മു കാശ്‌മീർ പൊലീസില്‍ നിന്ന് പിരിഞ്ഞുപോയ ആളാണ് ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡർ. സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ നിര്‍വീര്യമാക്കിയത്.

രണ്ട് ദിവസം മുമ്പ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു. ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാന്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടർന്നായിരുന്നു സംയുക്ത നീക്കം. ഏറ്റുമുട്ടല്‍ ഇപ്പോഴും പ്രദേശത്ത തുടരുകയാണ്.

ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാന്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടർന്നായിരുന്നു രാത്രിയോടെ സംയുക്ത നീക്കം നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്.

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 81 തീവ്രവാദികള്‍ കാശ്‌മീരിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ട് ദിവസം മുമ്പ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends