Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷി ജിൻപിങിനെ തോട്ടിലെറിഞ്ഞ് മോദി... ചൈനയ്ക്ക് ഇത് പത്തിരട്ടി പ്രഹരം! ചൈനയുടെ നെഞ്ചത്തൂടെ ഉയരുന്നത് ഇന്ത്യയുടെ അഭിമാനം....

19 JULY 2021 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

2 ലക്ഷം സൈനികർ, 63 പാലങ്ങൾ ഇപ്പോൾ ഇതിന്റെ ഒപ്പം ലഡാക്ക് അതിർത്തിയിയൽ ഇന്ത്യയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി ചൂടാൻ അവസരം ലഭിച്ചിരിക്കുകയാണ്. ചൈനയുടേത് കുറുക്കന്റെ ബുദ്ധിയാണെന്നാണ് അവരുടെ വിചാരം, എന്നാൽ അതിനെ വെല്ലുന്ന തരത്തിൽ കൂർമ്മബുദ്ധിശാലികളാണ് ഇന്ത്യക്കാരെന്ന് അവർ മറക്കരുതായിരുന്നു.

എന്തൊക്കെ പ്രശ്നങ്ങൾ രാജ്യത്ത് നടന്നാലും അതൊന്നും നമ്മുടെ അതിർത്തി സുരക്ഷയെ ബാധിക്കില്ലാ എന്നു കൂടി അവർ ഓർക്കണമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല, നമ്മള് ‍രണ്ടും കല്പിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത് എന്ന് ഇപ്പോൾ അവർക്ക് മനസ്സിലായിട്ടുണ്ടാകും.

അതിർത്തി പ്രദേശത്തോട് ചേർന്ന് ചൈനയുടെ നിർമ്മാണ പ്രവൃത്തികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി മോദി സർക്കാർ. ഇന്ത്യക്കു മേൽ ബുള്ളറ്റ് ട്രയിൻ കയറ്റി വിലസാമെന്നാണ് ചൈന അരുണാചലിൽ കരുതിയത്. ഇന്ത്യ അതിർത്തിയിലേക്കുള്ള ചൈനയുടെ അതിവേഗ റെയിൽപ്പാത ഇന്ത്യയ്ക്കും ആശങ്ക സൃഷ്ടിച്ചിരുന്നു.

അരുണാചൽ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങൾ മുൻപും തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. സമീപകാലത്തായി അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ച് ചൈന നൂറിലധികം വീടുകളുള്ള ഒരു ഗ്രാമം നിർമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നാലിപ്പോൾ അവർ കരയിലാണ് കളിച്ചതെങ്കിൽ നമ്മൾ വ്യോമ മാർ​ഗം വികസനസജ്ജമാക്കിയിരിക്കുകയാണ്. അതായത്, അതിർത്തിയിൽ ചൈനയെ നേരിടുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം നിർമ്മിക്കാനാണ് ഇന്ത്യയുടെ നീക്കം.

ഇതിന്റെ ഭാഗമായി കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നാല് വിമാനത്താവളങ്ങളും 37 ഹെലിപാഡുകളും നിർമ്മിക്കും. ഇതിനായുള്ള പ്രാരംഭ നടപടികൾ ദ്രുത​ഗതിയിലാണ് നീങ്ങുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഭൂമി തിരിച്ചറിയൽ നടപടികളും പ്രാഥമിക ചർച്ചകളും പൂർത്തിയായതായി ഒരു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വലിയ വിമാനങ്ങൾ എളുപ്പത്തിൽ ലാന്റു ചെയ്യുന്നതിന് അനുയോജ്യമായ നാല് പുതിയ വിമാനത്താവളങ്ങൾക്കുള്ള ഭൂമി കണ്ടെത്തൽ ഇതോടെ പൂർത്തിയായി കഴിഞ്ഞു. വേഗത്തിലുള്ള സേനാ നീക്കത്തിനായാണ് ഇത് പൂർത്തീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഗാൽവാൻ താഴ്‌‌‌‌വരയിലെ ഏറ്റുമുട്ടലിനു ശേഷമാണ് ലഡാക്കിൽ ഇന്ത്യ അതിവേഗം നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇന്ത്യക്ക് 20 സൈനികരുടെ ജീവന്‍ സംഘര്‍ഷത്തില്‍ നഷ്ടമായിരുന്നു.

ചൈനക്ക് 40ഓളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗിക മരണസംഖ്യ പുറത്തു വിടാന്‍ ചൈന തയ്യാറായിട്ടില്ല. ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.

മാസങ്ങളോളം അതിർത്തി മേഖലയിൽ ഇരു രാജ്യവും യുദ്ധസമാനമായി സൈനിക നീക്കം നടത്തിയിരുന്നു. പതിവിന് വിപരീതമായി വർദ്ധിത വീര്യത്തോടെ ഇന്ത്യ സൈനിക നീക്കം നടത്തിയത് ചൈനയെ അമ്പരപ്പിച്ചിരുന്നു. ഒടുവിൽ ബീജിംഗ് സൈന്യത്തെ പിൻവലിക്കാൻ സമ്മതിക്കുകയായിരുന്നു.

ലഡാക്കിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന 37 ഹെലിപാഡുകളിൽ ഭൂരിഭാഗവും ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ ചിനൂക്ക് സി എച്ച് 47 ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ കഴിയുന്ന ഹെലിപാഡുകളാണ് ഇവിടെ നിർമ്മിക്കുന്നത്.

ഇതിന് പുറമേ സമാധാന കാലത്ത് ലഡാക്കിലേക്ക് ടൂറിസം വ്യാപിപ്പിക്കുവാനും ഇപ്പോഴത്തെ നിർമ്മിതികൾ കരുത്താവും. അതിർത്തി മേഖലയിൽ നിർമ്മിക്കുന്ന റോഡുകളുമായി ഇവ ബന്ധപ്പെടുത്തുകയും ചെയ്യും.

കഴിഞ്ഞ ആഴ്ചകളിൽ ഉദ്ദേശം 50,000 സൈനികരെ അതിർത്തി പ്രദേശങ്ങളിലേക്ക് ഇന്ത്യ മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ചൈനയുടെ പ്രകോപനങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും കഴിയും വിധമുള്ള സേനാ വിന്യാസമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

ആക്രമണ സജ്ജമായ പർവതപ്രഹര കോറിലെ ഭടന്മാരെയും നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ ലഡാക്കിലുൾപ്പെടെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 63 പാലങ്ങളാണ് നിർമിച്ചിട്ടുള്ളത്.

അയൽ രാജ്യങ്ങളുമായി സമാധാനം നിലനിൽക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെങ്കിലും പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നു ലഡാക്കിൽ സന്ദർശനം നടത്തുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഇവിടങ്ങളിലെ മൊത്തം സൈനികരുടെ എണ്ണം 2,00,000 കവിഞ്ഞിരിക്കുകയാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വർദ്ധനവാണ് ഇപ്പോൾ സൂചിപ്പിക്കുന്നത്.

ഇത് തീർത്തും ചൈനയെ അതിശക്തമായി പ്രതിരോധിക്കുന്നതിന് വേണ്ടിയിട്ടാണ് എന്നാണ് വ്യക്തമാകുന്നത്. ടിബറ്റിലെ നൈൻഗ്ചി വരെയുള്ള അതിവേഗ പാതയിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ബുള്ളറ്റ് ട്രെയിനാണ് ചൈന ഓടിക്കുന്നത്.

അരുണാചൽ പ്രദേശിലെ ഇന്ത്യാ അതിർത്തിയിൽ നിന്നു 17 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഹിമാലയൻ ഗ്രാമമായ നൈൻഗ്ചി സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനമായ ഇവിടെയാണ് ചൈനയുടെ 52,53 മൗണ്ടൻ ഇൻഫൻട്രി ബ്രിഗേഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

ചൈന അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാന കേന്ദ്രമായതിനാൽ തവാങ്ങിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമം ഇന്ത്യയും അപ്പോൾത്തന്നെ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി തവാങ്ങിനടുത്തുള്ള സെലാ പാസിൽ ഇന്ത്യ നിർമിക്കുന്ന തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.

സമുദ്ര നിരപ്പിൽ നിന്നും 13,700 അടി ഉയരത്തിലുള്ള സെലാ പാസ് തുരങ്കം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം കൂടിയായിരിക്കും. ഇത്തരത്തിൽ നിരവധി നിർമാണ പ്രവർത്തികളിലൂടെയാണ് നമ്മൾ നമ്മുടെ പ്രതിരോധം ചൈനയ്ക്കു മേൽ തീർക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends