Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ വിദ്യാർത്ഥികളോട് ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരത.... ചൈനയെ പുറത്താക്കി ഇമ്രാൻ! അടക്കി ചിരിച്ച് മോദിയും...

21 JULY 2021 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ചൈന അംഗ സംഖ്യയിലും മിസൈലുകളുടെ എണ്ണത്തിലും മുൻപിൽ ആണെങ്കിലും പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ ബലി നൽകുവാൻ മനസ്സുള്ള സൈനികരും അടങ്ങാത്ത രാഷ്ട്ര സ്‌നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന ജനങ്ങളുമാണ് ഇന്ത്യയുടെ ശക്തി.

ഈ ശക്തിക്കു മുമ്പിൽ ലോകത്തിലെ ഒരു രാജ്യത്തിനും പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. ഇതൊക്കെ സ്മരിക്കുമ്പോഴും ഇത്തവണത്തെ വിഷയം ആയുധം കൊണ്ട് ഇന്ത്യയെ തകർക്കാൻ നോക്കുന്നു എന്നതല്ല,

മറിച്ച് ചതിയിലൂടെ അല്ലെങ്കിൽ കുതന്ത്രം ഉപയോ​ഗിച്ച് മാനസികമായി ഇന്ത്യയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നു എന്നുള്ള വിവരങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്.

കൊറോണ പ്രതിസന്ധി മൂലം ഇപ്പോൾ ലോകത്തിനു തന്നെ മുട്ടൻ പണി കൊടുത്ത ശേഷം ഇപ്പോൾ ഇന്ത്യയെ പ്രതിരോധിക്കാൻ മറ്റൊരു അടവ് കണ്ടെത്തിയിരിക്കുകയാണ് അവർ. നമുക്ക് അറിയാവുന്ന കാര്യമാണ് ഇന്ത്യയിലെ ഒട്ടനവധി വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി ചൈനയെ ആശ്രയിച്ചിരുന്ന കാര്യം.

എന്നാലിപ്പോൾ ചൈന ചൂഷണം ചെയ്യാനുദ്ദേശിച്ചിരിക്കുന്നത് ഇവരെയാണ് എന്നാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ള വിവരങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

അതായത്, ചൈനയിൽ ഉപരിപഠനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അവിടത്തെ സർവകലാശാലകൾ നിർബന്ധിക്കുന്നതായി ആരോപണം ഉയരുകയാണ്. ഏകദേശം 23,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്നത്.

കൊവിഡിനെ തുടർന്ന് തിരിച്ച് ഇന്ത്യയിൽ എത്തിയ ഇവർക്ക് മടങ്ങി പോകാൻ ഇതുവരെ സാധിക്കാത്തതിനാൽ ഓൺലൈൻ വഴിയാണ് പഠനം നടക്കുന്നത്. എന്നാൽ ചൈനയിലെ മിക്ക സർവകലാശാലകളും വീ ചാറ്റ്, ഡിംഗ്‌ടാക്ക്,

സൂപ്പർസ്റ്റാർ മുതലായ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള അപ്പുകൾ വഴിയാണ് ഓൺലൈൻ പഠനം നടത്തുന്നത്. വീഡിയോ കോളിനു ഇന്ത്യയിൽ ലഭിക്കാത്ത ടെൻസെന്റ് എന്ന അപ്ലിക്കേഷനാണ് ചൈനീസ് സർവകലാശാലകൾ വ്യാപകമായി ഉപയോഗിക്കുന്നത്.

ഇതു കാരണം ഇന്ത്യയിലെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഠനം തുടരണമെങ്കിൽ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക തന്നെ വേണമെന്ന് സർവകലാശാലകൾ നിർബന്ധിക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികൾ ഇതു സംബന്ധിച്ച് ചൈനയിലും ഇന്ത്യയിലുമുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെയായും ഉണ്ടായില്ല.

താത്കാലിക ആശ്വാസം എന്ന രീതിയിൽ വിപിഎൻ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിദ്യാ‌ർത്ഥികൾ ഇപ്പോൾ തങ്ങളുടെ പഠനം തുടരുന്നത്. എന്നാൽ ഇതൊരു ശാശ്വത പരിഹാരം അല്ല.

ഓരോ വർഷവും 3 മുതൽ 5 ലക്ഷം രൂപ വരെ മുടക്കിയാണ് ഓരോ വിദ്യാ‌ത്ഥിയും ചൈനയിൽ ഉപരിപഠനത്തിന് അഡ്‌മിഷൻ എടുക്കുന്നത്. ഇപ്പോൾ അവരുടെ പഠനം അവതാളത്തിലായ അവസ്ഥയാണ്. ഇത്തരത്തിൽ ഇപ്പോൾ ചൈന ലക്ഷ്യം വയ്ക്കുന്നതും ഇന്ത്യയിൽ നിരോധിച്ച ആപ്പുകൾ എങ്ങനെ ഇന്ത്യക്കാരെ കൊണ്ട് ഉപയോ​ഗിപ്പിക്കാം എന്നതാണ്.

ഇതിനൊപ്പം തന്നെ ചൈനയുടെ ഉറ്റ ചങ്കായ പാക്കിസ്ഥാനും ആപ്പുകളുടെ കാര്യത്തിൽ ഇപ്പോൾ ഒരു ആപ്പ് കൊടുത്തിരിക്കുകയാണ്. വേറൊന്നുമല്ല, ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനാണ് പാക്കിസ്ഥാൻ വീണ്ടും നിരോധനമേർപ്പെടുത്തിയിട്ടുള്ളത്.

അശ്ലീല ഉള്ളടക്കങ്ങളുള്ള വീഡിയോകൾ ഈ ആപ്പിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പാക് ഭരണകൂടം ഇത്തരത്തിൽ ഒരു കർശന നടപടി സ്വീകരിച്ചത്. ഇത് നാലാം തവണയാണ് രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് നേരത്തെയും ടിക് ടോക്കിന് രാജ്യം പലപ്രാവശ്യം വിലക്കേർപ്പെടുത്തിയിരുന്നു. ചൈനീസ് ഭരണകൂടം ഇതിനെതിരേ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് പാകിസ്താൻ നിരോധിക്കാനായി തീരുമാനമെടുത്തത്.

എന്നാൽ പാക് ഭരണകൂടവുമായുള്ള നിയമ യുദ്ധങ്ങൾക്ക് ശേഷം ചൈന ഉപയോഗത്തിന് അനുമതി നേടിയെടുക്കുകയായിരുന്നു. പാകിസ്താനിലെ തീവ്ര മുസ്ലീം അനുഭാവികളാണ് ആപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇപ്പോൾ അവിടെ രംഗത്തെത്തിയയിട്ടുള്ളത്. പ്രതിരോധമൂലം അവസാനം ഭരണകൂടത്തിന് നിരോധിക്കേണ്ട സാഹചര്യം സംജാതമാവുകയായിരുന്നു.

പാകിസ്താനിൽ ലക്ഷക്കണക്കിന് ആളുകളാണ് ടിക് ടോക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ പ്രചരിക്കുന്ന അശ്ലീല സന്ദേശങ്ങൾ ജനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് ഭരണകൂടം വീഡിയോകൾ നീക്കം ചെയ്യാൻ കമ്പനിയോട് ആവശ്യപ്പെടുന്നത്.

ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് മൂന്ന് മാസത്തിനിടെ 60 ലക്ഷം വീഡിയോകളാണ് ആപ്പ് ഇതിനോടകം തന്നെ നീക്കം ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബിനോടും പാകിസ്താൻ വീഡിയോകൾ നീക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഇത് കൂടാതെ രാജ്യത്ത് ഡേറ്റിംഗ് ആപ്പുകൾക്കും കർശന നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ നേരത്തേ തന്നെ ഇതുപോലുള്ള ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷ കണക്കിലെടുത്ത് നിരോധിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends