ചൈനയില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം; പ്രകൃതി ക്ഷോഭത്തില്‍ ഇതുവരെ 33 പേര്‍ മരിച്ചു, ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാന്‍ പ്രവിശ്യയിലെ ഷെങ്സൂവിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പ്രകൃതി ക്ഷോഭത്തില്‍ ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുകയുണ്ടായി.
മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാന്‍ പ്രവിശ്യയിലെ ഷെങ്സൂവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ പലരും ഓഫിസുകളിലും സ്കൂളുകളിലും അപാര്‍ട്മെന്റുകളിലും കുടുങ്ങിയിട്ടുണ്ട്.
വെപ്പൊക്കത്തിൽ നൂറുകണക്കിന് വാഹനങ്ങള്‍ ഒലിച്ചുപോയി. ഇതിനിടെ പ്രളയതീവ്രത കുറക്കാന്‍ ഹെനാന്‍ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നു ദിവസത്തിനിടെ 640 മീല്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1.2 കോടി ജനസംഖ്യയുള്ള ഷെങ്സൂവില്‍ 14 ലക്ഷം പേര്‍ പ്രളയ ദുരിതത്തിലാണെന്നാണ് പ്രാഥമിക വിവരം. ഇവിടെയുള്ള ബുദ്ധതീര്‍ഥാടന കേന്ദ്രമായ ഷാഓലിന്‍ ക്ഷേത്രമടക്കം വെള്ളത്തിനടിയിലായി.
https://www.facebook.com/Malayalivartha
























