Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ ഫോണിലുമുണ്ട് പെഗസസ്! കൈയ്യോടെ പിടിക്കും ആംനെസ്റ്റിയുടെ ടൂള്‍ക്കിറ്റ്‌... ഇസ്രായേലിന്റെ ചാരക്കണ്ണ് ഉണ്ടോയെന്ന് അറിയാം...

22 JULY 2021 07:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

രാജ്യം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് പെഗസസ് എന്ന ഇസ്രേയിലിന്റെ ചാരക്കണ്ണ്. രാജ്യാന്തര തലത്തിൽ ഉന്നതരെ നിരീക്ഷിക്കാനായി ഫോണുകളിൽ ചാര സോഫ്റ്റ്​വെയറുകൾ സ്ഥാപിച്ച വിവാദത്തിൽ പെഗസസ് എന്ന പേര് വളരെ കുപ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയെ പിടിച്ചു കുലുക്കിയ ഈ ചാരൻ ഇപ്പോൾ വീണ്ടും ഇന്ത്യയിൽ സജീവ ചർച്ചയായിരിക്കുകയാണ്.

ഇസ്രയേലിലെ എൻഎസ്ഒ എന്ന സോഫ്റ്റ്​വെയർ കമ്പനി വികസിപ്പിച്ച ചാര സോഫ്റ്റ്​വെയറാണു പെഗസസ്. ഇത് കടന്നു കൂടിയാൽ തല മുതൽ നഖം വരെയുള്ള എല്ലാ വിവരങ്ങളും ചോർത്തിയെടുക്കുന്നതിൽ മിടുക്കനാണ്. ഇപ്പോൾ എല്ലാവർക്കും സ്വാഭാവികമായി തോന്നാവുന്ന ഒരു കാര്യമാണ് നമ്മുടെ ഫോണും ഇത്തരത്തിൽ ചോർത്തപ്പെട്ടിട്ടുണ്ടോ എന്നത്.

തീർച്ചയായും സംശയിക്കണം, കാരണം മനുഷ്യനെ തകർക്കുവാൻ അല്ലെങ്കിൽ മനുഷ്യനെ കൊള്ളയടിക്കാൻ പറ്റുന്ന ഏറ്റവും നൂതന മാർ​ഗമാണ് അവനവന്റെ ഫോൺ ചോർത്തി അതിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കുക എന്നത്.

ഇത്തരത്തിൽ ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറിന്റെ സാന്നിധ്യം നമ്മളുടെ ഫോണിലുണ്ടോയെന്ന് പരിശോധിക്കാൻ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ഒരു ടൂൾ കിറ്റ് പുറത്തിറക്കിയിട്ടുണ്ടായിരുന്നു.

നമ്മൾ ഉപയോ​ഗിക്കുന്ന ഫോൺ പെഗസസ് വലയത്തിലാണോയെന്നു കണ്ടെത്താനുള്ള പ്രോഗ്രാമുകളാണ് മൊബൈൽ വെരിഫിക്കേഷൻ ടൂൾ കിറ്റിൽ ഇൾപ്പെടുത്തിയിട്ടുള്ളത്.

സാങ്കേതിക പരിജ്ഞാനമുള്ളവർക്കു മാത്രം ഉപയോഗിക്കാൻ പാകത്തിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആംനെസ്റ്റിയുടെ സെക്യൂരിറ്റി ലാബിലാണ് പെഗസസ് ബാധ സംശയിച്ച ഫോണുകൾ പരിശോധിച്ചത്. ആംനെസ്റ്റിക്കെതിരെ ഇന്ത്യയിൽ കേന്ദ്ര സർക്കാരും ബിജെപിയും രംഗത്തെത്തിയിരുന്നു.

ടൂൾ കിറ്റ് പ്രവർത്തനം ഇങ്ങനെ

ഐഫോണിലും ആൻഡ്രോയ്ഡിലും ടൂൾ കിറ്റ് പ്രവർത്തിക്കും. എന്നാൽ ഐഫോണുകളിലാണ് കൂടുതലായും പെഗസസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ആംനെസ്റ്റി പറയുന്നത്. ഫോണിന്റെ മൊത്തം ബാക്ക് അപ്പ് എടുത്തുവച്ചുകൊണ്ടാണ് പരിശോധന. കംപ്യൂട്ടറിന്റെ കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്നതിനാൽ സാധാരണക്കാർക്ക് ഈ ടൂൾ ഉപയോഗിക്കുക എളുപ്പമല്ല. ലിങ്ക്: github.com/mvt-project/mvt

സ്പൈവെയറുകൾ: ശ്രദ്ധിക്കാൻ

അപകടകരമായ ചാര സോഫ്റ്റ്‍വെയറുകളോ സ്പൈവെയറുകളോ മറ്റു വൈറസ് പ്രോഗ്രാമുകളോ ഉണ്ടോയെന്നു ഫോണിന്റെ ‘പെരുമാറ്റ’ത്തിലൂടെയും ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. അതിൽ ചില ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ ശ്രദ്ധിക്കുക. കാരണം, നിങ്ങളുടെ ഫോണിൽ ചിലപ്പോൾ അതിന്റെ സാന്നിന്ധ്യം ഉണ്ടാവും.

എന്നാൽ ഇതിൽ ഏതെങ്കിലുമുണ്ടെങ്കിൽ അതു വൈറസിന്റെ സ്ഥിരീകരണമാണ് എന്ന് പൂർണമായും ഉറപ്പിക്കാനുമാവില്ല. ഇതിനായി വീണ്ടും തുടർപരിശോധന ആവശ്യമായി വരും എന്ന് മനസ്സിലാക്കണം. അതിന്റെ ചില ലക്ഷണങ്ങൾ ഇങ്ങനെയാണ്.

ഫോണിന്റെ ബാറ്ററി വളരെ വേഗം തീരുക. ഫോണിന് വല്ലാതെ വേഗം കുറയുക. മൊബൈൽ ഇന്റർനെറ്റ് ഡേറ്റ അധികം ആപ് ഒന്നും ഉപയോഗിക്കാതെ വേഗം തീരുക. നിങ്ങളറിയാതെ ഫോണിൽനിന്ന് കോളും എസ്എംഎസും പോകുക. ഫോണിൽ വിചിത്രമായ പോപ്‍ അപ്പ് പേജുകൾ തുറന്നുവരിക.

ഡിജിറ്റൽ സുരക്ഷയ്ക്കായി ആംനെസ്റ്റി 8 നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

സോഫ്റ്റ്‍വെയർ അപ്ഡേറ്റുകൾ അവഗണിക്കാതിരിക്കുക. പാസ്‍വേഡ് മാനേജർ ഉപയോഗിച്ച് കൂടുതൽ ശക്തമായ പാസ്‍‍വേഡുകൾ ഉപയോഗിക്കുക. പരമാവധി ആപ്പുകൾ 2 ഫാക്ടർ ഓതന്റിക്കേഷൻ സജ്ജമാക്കുക.

ഉപയോഗിക്കാത്ത ഓൺലൈൻ അക്കൗണ്ടുകൾ നീക്കം ചെയ്യുക. ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും പ്രൈവസി സെറ്റിങ്സ് പരിശോധിക്കുക. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ വെർച്വൽ പ്രോട്ടോക്കോൾ നെറ്റ്‍വർക് (വിപിഎൻ) ഉപയോഗിക്കുക.

ഔദ്യോഗിക ആപ് സ്റ്റോറുകളിൽനിന്നു മാത്രം ആപ് ഡൗൺലോഡ് ചെയ്യുക. സംശയകരമായ ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കാതിരിക്കുക. ഫോൺ നഷ്ടമായാലും അക്കൗണ്ട് റിക്കവർ ചെയ്യാൻ കഴിയുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തുക എന്നിവയാണ് അതിൽ ചിലത്.

തുടക്കത്തിൽ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പ്രതികരിച്ചിരുന്നത്. എന്നാലിപ്പോള്‍ ചുവടുമാറ്റുന്നു എന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പുറത്തുവിട്ട ഫോണ്‍ലിസ്റ്റ് എന്‍എസ്ഒ പെഗസസ് ചോര്‍ത്തിയ ഫോണുകളുടെ ലിസ്റ്റാണെന്ന് ഒരിക്കലും തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇപ്പോഴത്തെ വാദം.

എന്‍ജിഒ ആയ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യയിലെ വരുമാനത്തിന്‍റെ ഉറവിടം വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അന്ന് മുതല്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ മോദി സര്‍ക്കാരിനെതിരെ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ പെഗസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍ ആംനസ്റ്റിയും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

എന്നാല്‍ ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ തന്നെ വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് ആംനസ്റ്റി പതിയെ പഴയ ആരോപണങ്ങളില്‍ നിന്നും തടി തപ്പി മുഖം രക്ഷിക്കാന്‍ ശ്രമം നടത്തിയത്.

പുറത്തുവിട്ട ഫോണ്‍ ലിസ്റ്റിലുള്ളവരുടെ മുഴുവന്‍ ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു ആദ്യം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വാദം മയപ്പെടുത്തുകയാണ് ആംനെസ്റ്റി ചെയ്യുന്നത്. ഇത് എന്‍എസ്ഒ പെഗസസ് സ്‌പൈവെയര്‍ ചോര്‍ത്തിയ ഫോണുകളുടെ ലിസ്റ്റാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ വാദം.

പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആഞ്ഞടിക്കുന്നതിനിടെയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. 'വിവാദ ഫോണ്‍ലിസ്റ്റ് എന്‍എസ്ഒ പെഗസസ് സ്‌പൈവെയര്‍ ചെയ്ത ലിസ്റ്റാണെന്ന് ആംനസ്റ്റി ഒരിക്കലും പറഞ്ഞിട്ടില്ല.

ലോകത്തെ ചില പ്രശസ്ത മാധ്യമങ്ങള്‍ അങ്ങിനെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും.' ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇപ്പോൾ പറയുന്നുണ്ട്. ആംനസ്റ്റിയുടെ ഈ പുതിയ നിലപാട് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകനായ കിം സെറ്റര്‍ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ആസൂത്രിതമായ മാധ്യമപ്രചാരണം വഴി പ്രചരിക്കുന്നതെന്ന് ചാരപ്രവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുന്ന പെഗസസ് സോഫ്‌റ്റ്വെയറിന്‍റെ ഉടമസ്ഥരായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറി്ച്ച് തങ്ങള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കമ്പനി പറഞ്ഞു.

50,000 ഫോണ്‍നമ്പറുകളില്‍ നിന്നുള്ള രഹസ്യങ്ങള്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നതാണ് മാധ്യമങ്ങളുടെ ആരോപണം. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും നമ്പറുകള്‍ ഉള്‍പ്പെടുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ വിശദീകരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends