Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വ കായിക മഹാമഹത്തിന് അരങ്ങൊരുങ്ങി..... ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 4.30നാണ് ഔദ്യോഗിക തുടക്കമാകും, സംഗീതവും നൃത്തവുമെല്ലാം ഉദ്ഘാടന വേദിയില്‍ നിറയും.... കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാണികളില്ലാതെയാണ് ഇത്തവണ മത്സരങ്ങള്‍ നടത്തുക, ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കായിക താരങ്ങള്‍

23 JULY 2021 04:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

വിശ്വ കായിക മഹാമഹത്തിന് അരങ്ങൊരുങ്ങി..... ഒരുമയുടെ കരുത്തോടെ മഹാമാരിക്കാലത്തെ പൊരുതിക്കീഴടക്കുക എന്ന സന്ദേശം പകരുന്ന ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 4.30നാണ് ഔദ്യോഗിക തുടക്കമാവുക.

ചരിത്രത്തിലാദ്യമായി രണ്ട് ഒളിമ്പിക്‌സുകള്‍ക്ക് വേദിയാകുന്ന ആദ്യ ഏഷ്യന്‍ നഗരമെന്ന ഖ്യാതി നേടിയെടുത്താണ് ടോക്യോ വിശ്വ കായിക മഹാമഹത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്.

 



1964ലെ ഒളിമ്ബിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് വേദിയായ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഇത്തവണയും മാര്‍ച്ച് പാസ്റ്റ് ഉള്‍പ്പടെ നടക്കുന്നത്. സംഗീതവും നൃത്തവുമെല്ലാം ഉദ്ഘാടന വേദിയില്‍ നിറയുമെങ്കിലും കാണാന്‍ ഗാലറിയില്‍ ആരുമുണ്ടാകില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാണികളില്ലാതെയാണ് ഇത്തവണ മത്സരങ്ങളും നടത്തുന്നത്.

127 അത്‌ലറ്റുകളടങ്ങുന്ന ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ടോക്യോയിലേക്ക് നിയോഗിച്ചിരിക്കുന്നത്. 2012 ലണ്ടന്‍ ഒളിമ്ബിക്‌സില്‍ വെങ്കലമെഡല്‍ നേടിയ വനിതാ ബോക്‌സിംഗ് ഇതിഹാസം എം.സി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്ടന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുന്നത്.

 



അതേസമയം ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കായിക താരങ്ങള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ.ആറ് ഒഫിഷ്യല്‍സും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പരമാവധി ആളെക്കുറച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടത്തുക. മാര്‍ച്ച് പാസ്റ്റില്‍ ഒളിമ്ബിക് മെഡല്‍ ജേതാവായ വനിതാ ബോക്‌സിംഗ് താരം എം.സി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്ടന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യന്‍ പതാകയേന്തുക. ഉദ്ഘാടനച്ചടങ്ങുകള്‍ ജാപ്പനീസ് സമയം അര്‍ദ്ധരാത്രി കഴിഞ്ഞാണ് അവസാനിക്കുക എന്നതിനാല്‍ ശനിയാഴ്ച രാവിലെ മത്സരമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഒഴിവാക്കി.

 


ഹോക്കി ടീമിനും ശനിയാഴ്ച രാവിലെയാണ് ആദ്യ മത്സരം. ദേശീയപതാക ഏന്തേണ്ടതിനാല്‍ മാത്രമാണ് മന്‍പ്രീത് പങ്കെടുക്കുന്നത്. ഹോക്കി ടീമില്‍ നിന്ന് മറ്റാരും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാനുണ്ടാവില്ല. ബോക്‌സിംഗില്‍ നിന്ന് എട്ടു പേരും ടേബിള്‍ ടെന്നിസ്,സെയ്‌ലിംഗ് എന്നിവയില്‍ നിന്ന് നാലുതാരങ്ങള്‍ വീതവും റോവിംഗില്‍ നിന്ന് രണ്ടുപേരും ഹോക്കി,ജിംനാസ്റ്റിക്‌സ്,ഫെന്‍സിംഗ്,സ്വിമ്മിംഗ് എന്നിവയില്‍ നിന്ന് ഓരോരുത്തരും ഇന്ത്യയെ പ്രതിനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. അവസാനനിമിഷം താരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കാമെന്നും ഐ.ഒ.എ സൂചന നല്‍കി.

ആഗസ്റ്റ് എട്ടിന് നടക്കുന്ന സമാപനച്ചടങ്ങില്‍ ഗുസ്തിതാരം ബജ്‌റംഗ് പൂനിയയാണ് ദേശീയ പതാകയേന്തുക. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends