Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയിലേത് കണ്ട് പാഠം ഉൾക്കൊള്ളണം.... അവർക്ക് സംഭവിച്ചത് നമുക്ക് ഉണ്ടാവരുത്! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍....

23 JULY 2021 10:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യ ഊര്‍ജോല്പാദന നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ചൈനയിലുണ്ടായ പ്രളയം ഇന്ത്യക്ക് ഒരു മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഇത്തവണ ചൈനയിലെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായും വന്നു.

കനത്ത മഴയെ തുടര്‍ന്ന് ലുയോങ്ങിലെ യിഹെറ്റന്‍ ഡാമില്‍ വിളളലുണ്ടായതായി ചൊവ്വാഴ്ച വൈകീട്ട് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡാം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാമെന്ന് ചൈനീസ് സൈന്യം മുന്നറിയിപ്പും നല്‍കി. 

നിരവധി ഡാമുകളും റിസര്‍വോയറുകളും അനുവദനീയമായ ജല സംഭരണശേഷി പിന്നിട്ടുകഴിഞ്ഞു. നിറഞ്ഞുകവിയുന്ന നദികളെ വഴിതിരിച്ചുവിട്ട് വെള്ളപ്പൊക്കം ഒഴിവാക്കാനാണ് സൈന്യത്തിന്റെ ശ്രമം.

വെള്ളപ്പൊക്കത്തിന് നിരവധി കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ അന്തരീക്ഷ താപീകരണമാണ് കനത്ത മഴയ്ക്ക് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നതില്‍ പ്രധാനം.

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് മഞ്ഞുപാളിയിടിഞ്ഞ് ഉത്തരാഖണ്ഡ് ജോഷി മഠിലെ രണ്ട് ജലവൈദ്യുത പദ്ധതികള്‍ തകര്‍ന്നത്. അതിനാല്‍ തന്നെ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വലിയ അണക്കെട്ടുകൾ പണിയേണ്ടതുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം.

'ലോക കാലാവസ്ഥയില്‍ ബാഷ്പീകരണം കുതിച്ചുയരുന്നതിന്റെ തെളിവുകളുണ്ട്. പലയിടത്തും കാട്ടുതീ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. ഉത്തരാഖണ്ഡില്‍ മാത്രമല്ല, യുഎസിലും ഓസ്‌ട്രേലിയയിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

യൂറോപ്പിലും ചൈനയിലും ഹിമാചല്‍ പ്രദേശിലും വെള്ളപ്പൊക്കമുണ്ടാകുന്നു. ഇതെല്ലാം വളരെ കുറച്ച് ആഴ്ചകള്‍ക്കുളളില്‍ സംഭവിക്കുന്നതാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഇതെല്ലാ വര്‍ഷവും സംഭവിക്കുകയില്ലെന്ന് പറയുന്നത് മണലില്‍ തല പൂഴ്ത്തുന്നതിന് തുല്യമാണ്.' .

വലിയ റവന്യൂ സ്രോതസ്സുകളായി അവതരിപ്പിച്ചുകൊണ്ടാണ് ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നത്. എന്നാല്‍ സമീപകാലത്തുണ്ടായ ദുരന്തങ്ങള്‍ എടുത്തുനോക്കുകയാണെങ്കില്‍ ഇവ മൂലമുണ്ടായ നാശനഷ്ടങ്ങളുടെയും

ഇവ മൂലമുണ്ടായ റവന്യൂ നഷ്ടത്തിന്റെയും ഇത് തിരിച്ചടിക്കുന്നതാണ് കാണാനാവുക. അണക്കെട്ടുകൾ ഫ്‌ളഡ് റെഗുലേറ്ററാണെന്ന കേന്ദ്രവാദത്തെയും ചൈനയിലെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു.

'അണക്കെട്ടുകളുടെ കാലഘട്ടം കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ സാങ്കേതികതയാണത്. സൗരോര്‍ജവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജലവൈദ്യുതി വളരെയധികം പണച്ചെലവേറിയതാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends