Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒളിമ്പിക്‌സ് വേദിയിൽ നാണം കെട്ട് പാകിസ്ഥാൻ... കിട്ടിയത് കർശന ശാസനം... ഒപ്പം മറ്റ് രണ്ട് രാജ്യങ്ങളും!

24 JULY 2021 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഒളിമ്പിക്‌സ് ഉദ്ഘാടന വേദിയിൽ നാണം കെട്ട് കൊണ്ടാണ് പാകിസ്ഥാന്റെ തുടക്കം. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ കൊവിഡ് ചട്ടലംഘനത്തിനാണ് പാകിസ്ഥാന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ താക്കീത് ലഭിച്ചത്.

മാര്‍ച്ച് പാസ്റ്റില്‍ പാക് പതാകയേന്തിയ താരങ്ങള്‍ മാസ്‌ക് ധരിക്കാതിരുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ടോക്കിയോ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനത്തിൽ മറ്റൊരു പാക് താരം മാസ്‌ക് താടിയിൽ ധരിച്ചാണ് മാർച്ച് പാസ്‌റ്റിൽ പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ വലിയ വിമർശനമാണ് പാകിസ്ഥാൻ നേരിടുന്നത്.

ചട്ടലംഘനമുണ്ടായതായി ഐഒസി എക്‌സിക്യുട്ടീവ് ഡയറക്‌ടറാണ് അറിയിച്ചത്. ഈ സംഭവത്തിൽ പാകിസ്ഥാനെതിരെ നടപടി വേണമോയെന്ന് പിന്നീട് തീരുമാനിക്കും എന്നും അവർ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന് പുറമേ കിർഗിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും മിക്ക താരങ്ങളും മാ‌ർച്ച് പാസ്‌റ്റിൽ മാസ്‌ക് ധരിച്ചില്ല.

കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ ടീമുകള്‍ക്കും ഐഒസിയുടെ വിമര്‍ശമുണ്ട്. കൊവിഡ് ചട്ടം ആരും ലംഘിക്കരുതെന്ന് ഐഒസി നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോക്കോളിലാണ് ടോക്കിയോയില്‍ ഒളിംപിക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ടോക്കിയോയില്‍ ഉദ്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ടോക്കിയോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ഓഗസ്റ്റ് 22 വരെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിക്കാലത്തെ ഒളിംപിക്‌സില്‍ കാണികൾക്ക് ഒട്ടും തന്നെ പ്രവേശനമില്ല.

അതേസമയം ഗെയിംസ് വില്ലേജിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 110 പേ‌ർക്ക് കൊവിഡ് പോസിറ്റീവായെന്ന് ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി വെള‌ളിയാഴ്‌ച അറിയിച്ചു. നിലവിൽ ഒളിമ്പിക്‌സ് നടക്കുന്ന ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാൻ.

ഒളിംപിക് വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അത്‌ലറ്റുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നാണ് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ നിലപാട്. ഒളിംപിക്‌സിന്‍റെ ഭാഗമായ താരങ്ങളും അവതാരകരും വളണ്ടിയര്‍മാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നാണ് ടോക്കിയോയിലെ കൊവിഡ് ചട്ടത്തില്‍ പറയുന്നത്.

അതേസമയം, ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയത്തുടക്കമാണ്. ഇന്ത്യ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്.

ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല്‍ സിംഗാണ് മറ്റൊരു സ്‌കോറര്‍. വനിതാ ഹോക്കിയില്‍ ഇന്ത്യ വൈകിട്ട് 5.15ന് ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും.

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനമാണിന്ന്. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും. 12 മണിക്കാണ് ഫൈനല്‍. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനല്‍ തുടങ്ങും.

ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്‌സഡ് ടീം ഇനത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെ തോൽപ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ കൊറിയയെ ഇന്ത്യ നേരിടും.

ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends