Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷ ലിംഗത്തിന് മാർക്കിട്ട് ഇരുപത്തിമൂന്ന് കാരി! ചൈനയിൽ വിചിത്രമായ പ്രതിഷേധം പിന്നിലെ രഹസ്യം?? ചൈനയിൽ സംഭവിക്കുന്നത്

25 JULY 2021 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ലോകത്ത് എവിടെയും പ്രാചീന കാലം മുതൽ ഏതൊരു കലയിലും ഏറ്റവും കൂടുതൽ വർണിക്കുന്നതാണ് സ്ത്രീ ശരീര വർണന. മണിപ്രവാളം മുതൽ തുടങ്ങിയ ശരീര വർണനയക്ക് ഇന്ന് പുതിയ രീതികൾ വന്നിട്ടുണ്ട് എന്നല്ലാതെ, മറ്റ് വ്യത്യാസങ്ങളൊന്നുമില്ല... എന്നാൽ പുരുഷന്റെ ശരീര വർണനയെ കുറിച്ച് കൃതികളിലൊന്നും കൂടുതൽ നമ്മളാരും കണ്ടിട്ടുമില്ല.

എന്നാലിപ്പോഴിതാ, ചൈനയിലെ ഇരുപത്തി മൂന്നുകാരിയായ കലാകാരി പുരുഷന്മാരുടെ ലിംഗത്തിന് വിവിധ മാർക്കുകൾ നൽകി രംഗത്ത് എത്തിയിരിക്കുകയാണ്.പുരുഷന്മാരുടെ ജനനേന്ദ്രിയത്തെ വഴുതനയും മധുരക്കിഴങ്ങുമടക്കം വിവിധ പച്ചക്കറികളോട് ഉപമിച്ചാണ് അവർക്ക് മാർക്ക് നൽകിയിരിക്കുന്നത്.

നൂറിലാണ് മാർക്ക്. ചൈനയിലാണ് 23 -കാരിയായ ലിന്‍ യുടോംഗ് എന്ന് ചിത്രകാരിയാണ് ഇതിന് പിന്നിൽ. എന്നാൽ, ഇത് വെറുതെയല്ല. സ്ത്രീകള്‍ കാണാന്‍ എങ്ങനെയിരിക്കുന്നു എന്ന് നോക്കി അവര്‍ക്ക് മാര്‍ക്കിട്ട കലാകാരനോടുള്ള പ്രതിഷേധമായിട്ടാണ് ലിൻ പുരുഷലിം​ഗങ്ങൾക്കും റാങ്കിങ് നൽകുന്നതെന്നാണ് പറയുന്നത്.

14 പുരുഷകലാകാരന്മാര്‍ക്കാണ് ലിന്‍ വിവിധ സ്കോറുകള്‍ നല്‍കിയിരിക്കുന്നത്. അവരുടെ വിരലുകളും മുഖവും എങ്ങനെയിരിക്കുന്നു എന്ന് നോക്കിയാണ് അവരുടെ ജനനേന്ദ്രിയത്തിന് ലിന്‍ മാര്‍ക്ക് നൽകുന്നത്. കലാകാരനായ സോംഗ് ടായുടെ ഒരു കലാസൃഷ്ടിയോടുള്ള പ്രതിഷേധമായിട്ടാണിത്.

സോംഗ് ടാ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള 5000 വിദ്യാര്‍ത്ഥിനികളെ അവരറിയാതെ പകര്‍ത്തുകയും അവര്‍ കാണാനെങ്ങനെയിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വിവിധ സ്കോറുകള്‍ നല്‍കുകയും ചെയ്തിരിക്കുന്നത്.

ഇതുവച്ച് സൃഷ്ടിച്ച ഏഴ് മണിക്കൂറിലധികം വരുന്ന വീഡിയോയ്ക്ക് 'അഗ്ലിയര്‍ ആന്‍ഡ് അഗ്ലിയര്‍' എന്നാണ് പേരിട്ടിരുന്നത്. ഓരോ സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് താഴെയും അവര്‍ക്ക് മാര്‍ക്കുകളും നല്‍കിയിരുന്നു.

2013 -ലാണ് ആദ്യമായി ഈ കലാസൃഷ്ടി നിർമ്മാണം ആരംഭിക്കുന്നത്. എന്നാല്‍, ഷാന്‍ഘായ് മ്യൂസിയത്തില്‍ അടുത്തിടെയുണ്ടായ കലാപ്രദര്‍ശനത്തോടെയാണ് ഇത് ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ, സോംഗ് ടായ്ക്കെതിരെ ഓണ്‍ലൈനില്‍ വ്യാപകമായി പ്രത്ഗിഷേധവും ഉയർന്നു.

സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചു, സ്ത്രീകളുടെ ശരീരത്തെ പുരുഷന്‍റെ സന്തോഷത്തിന് വേണ്ടി വസ്തുവല്‍ക്കരിച്ചുവെന്നും നിരവധി പേര്‍ ആരോപണമുന്നയിച്ചു. ഇതേ തുടര്‍ന്ന് ജൂണില്‍ മ്യൂസിയം മാപ്പ് പറയുകയും ഈ കലാസൃഷ്ടി പിന്‍വലിക്കുകയും ചെയ്തു.

അല്ലെങ്കിലേ ചൈനയിലെ സ്ത്രീകള്‍ നിരന്തരം ഇത്തരം അവഹേളനത്തിനും വിവേചനത്തിനും വിധേയരവുന്നുവെന്ന് ആരോപണമുണ്ട്. സോംഗ് ടായുടെ ചിത്രീകരണം അതിന്‍റെ ഉദാഹരണം മാത്രമാണ് എന്നും ആരോപണമുയര്‍ന്നു.

നിരവധി സ്ത്രീകള്‍ ഇതിനെതിരെ സംസാരിച്ചു. പുരുഷന്മാര്‍ കാണാന്‍ എങ്ങനെയെന്ന് നോക്കി അവരുടെ ജനനേന്ദ്രിയത്തിന് മാര്‍ക്കിടുക എന്ന വഴിയും പലരും സ്വീകരിച്ചു. എന്നാല്‍, ഇത് ചൈനയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ-പുരുഷ അസമത്വവും വിദ്വേഷവും കൂട്ടാനേ ഉപകരിക്കൂ എന്നാണ് പലരുടെയും അഭിപ്രായം.


ലിന്നിന്‍റെ വര്‍ക്കിന് പേര് നല്‍കിയിരിക്കുന്നത്, 'പച്ചക്കറികള്‍ തിരിച്ചറിയാനുള്ള ഒരു ഗൈഡ്' അതായത് A guide to identifying vegetables എന്നാണ്. ഓരോ പുരുഷകലാകാരന്മാര്‍ക്കും ഓരോ പച്ചക്കറിയും നല്‍കി. അവരുടെ ലിംഗത്തെ ഈ പച്ചക്കറിയോടുപമിക്കുകയും അതേതാണ്ട് ഈ പച്ചക്കറികള്‍ പോലെയിരിക്കും എന്നുമാണ് കലാകാരി പറയുന്നത്.

ഉദാഹരണത്തിന് ലിന്‍, സോംഗിന് നല്‍കിയിരിക്കുന്നത് 100 -ല്‍ 68 മാര്‍ക്കാണ്. വഴുതനയോടാണ് സാം​ഗിന്റെ ജനനേന്ദ്രിയത്തെ ഉപമിച്ചിരിക്കുന്നത്. കലാകാരനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ അയ് വെയ്വെയ്ക്ക് ലഭിച്ചിരിക്കുന്നത് 56.2 മാര്‍ക്കാണ് അതിനെ മധുരക്കിഴങ്ങിനോടാണ് ഉപമിച്ചിരിക്കുന്നത്.

50 -ല്‍ താഴെ മാര്‍ക്കുള്ളവരെ 'മഹാമോശം' എന്നാണ് ലിന്‍ വിശദീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി എടുക്കണം എന്നും ലിന്‍ അടിക്കുറിപ്പ് നൽകി. 14 കലാകാരന്മാരില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കായി കിട്ടിയത് 47.8 ആണ്.

'ഇത് സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്ന പുരുഷന്മാരോടുള്ള പ്രതിഷേധമാണ്' എന്നാണ് ലിന്‍ വൈസ് ചൈനയിലെ മാധ്യമങ്ങളോട് പറഞ്ഞത്. പുരുഷന്മാര്‍ സ്ത്രീകളുടെ മുലകളെ കുറിച്ചും യോനിയെ കുറിച്ചും സംസാരിക്കാന്‍ ഒട്ടും മടിക്കുന്നില്ല. എന്നാല്‍, സ്ത്രീകള്‍ അവരുടെ അടുത്ത സുഹൃത്തക്കളോട് പോലും പുരുഷന്മാരുടെ ലിംഗത്തെ കുറിച്ച് സംസാരിക്കാറില്ല എന്നും ലിന്‍ പറയുന്നു.


കൂടാതെ നിസ്സഹായത കൊണ്ടാണ് പുരുഷന്മാരുടെ ജനനേന്ദ്രിയത്തിന് മാര്‍ക്ക് നല്‍കേണ്ടിയും അവരെ വസ്തുവല്‍ക്കരിക്കുകയും ചെയ്യേണ്ടി വരുന്നത് എന്നും ലിന്‍ വ്യക്തമാക്കി. 'വര്‍ക്കില്‍ പ്രതിപാദിച്ചിരിക്കുന്ന കലാകാരന്മാരോടൊന്നും തന്നെ തനിക്ക് വ്യക്തിപരമായി ബഹുമാനക്കുറവില്ല.

ഇത്തരം പ്രതിഷേധങ്ങളല്ല സമത്വത്തിലേക്ക് നയിക്കുക എന്നും എനിക്കറിയാം. എങ്കിലും ഒന്നും മിണ്ടാതെയിരിക്കുകയല്ലല്ലോ ഞാന്‍ എന്ന സമാധാനമെങ്കിലും എനിക്കുണ്ടാവും. അതിനുവേണ്ടിയാണ് ഇത് ചെയ്തത്' എന്നും പറയുന്നു.

സമീപകാലത്തായി ചൈനയിലെ സ്ത്രീകള്‍ ബോഡി ഷെയ്മിംഗിനും സ്ത്രീവിരുദ്ധതയ്ക്കും വിധേയരാകേണ്ടി വരുന്നത് വളരെയധികം വര്‍ധിച്ചു വരികയാണ്. അവരുടെ തൊലിയുടെ നിറം, മുലകളുടെ വലിപ്പം, ബോഡി ഷെയ്പ്, അവര്‍ കന്യകയാണോ അല്ലയോ തുടങ്ങി പലതും പറഞ്ഞ് പുരുഷന്മാര്‍ സ്ത്രീകളെ അവഹേളിക്കുന്നത് വര്‍ധിച്ചു വരികയാണ്. അതിന്‍റെ ഉദാഹരണം മാത്രമായിരുന്നു സോംഗിന്‍റെ കലാസൃഷ്ടിയും.

ഏതായാലും പ്രതിഷേധത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ പുരുഷന്മാരുടെ ലിംഗത്തെ നോക്കി മഷ്റൂം അടക്കം പലതിനോടും ഉപമിക്കുന്നുണ്ട്. 'സബ്‌വേയിലുള്ള പുരുഷന്മാർ എല്ലായ്പ്പോഴും കാലുകൾ വിടര്‍ത്തിയിരിക്കുന്നു. അവരെ 'നോക്കി മഷ്റൂം' ശരിക്കുവയ്ക്കാന്‍ പോലും അവര്‍ക്ക് സ്ഥലമില്ലേ?' എന്നാണ് ഒരു സ്ത്രീ അടുത്തിടെ മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്‌തത്. നൂറുകണക്കിന് ഇത്തരം പോസ്റ്റുകളാണ് പുരുഷന്മാരെ വിമര്‍ശിച്ചുകൊണ്ട് ചൈനീസ് സാമൂഹിക മാധ്യമങ്ങളായ വെയ്ബോ, ഡൌബണ്‍ എന്നിവയിലൊക്കെ പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ, സ്ത്രീകൾ ലിം​ഗവിവേചനത്തെ കുറിച്ച് സംസാരിക്കുന്നത് പ്രതീക്ഷ തരുന്ന കാര്യമാണ്. എന്നാല്‍, ആരുടെയെങ്കിലും ജനനേന്ദ്രിയത്തെ അപമാനിക്കുന്നത് ഒരു നല്ല കാര്യമായി തോന്നുന്നില്ല എന്ന രീതിയിലും പ്രതികരണങ്ങൾ ഉയർന്നിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends