Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടമ്മമാരുടെ ഫോണുകളും ചോര്‍ത്തി പെഗസസ്; രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളും പട്ടികയില്‍: ലോകവ്യാപകമായി പെഗസസ് ചോർത്തിയത് 50,000ത്തോളം പേരുടെ ഫോണ്‍

24 JULY 2021 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഇസ്രായേലിന്റെ ചാരസോഫ്​റ്റ്​വെയര്‍ പെഗസസ് ഉപയോഗിച്ച്‌ ഫോണ്‍ ചോര്‍ത്തിയവരുടെ കൂട്ടത്തില്‍ വീട്ടമ്മമാരും. ഇന്ത്യയില്‍ നിന്ന് 60ലേറെ സ്ത്രീകളുടെ ഫോണ്‍ നമ്പറാണ് ചാരസോഫ്​റ്റ്​വെയര്‍ ചോര്‍ത്തിയ പട്ടികയിലുള്ളത്.

വീട്ടമ്മമാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ സ്ത്രീകളുടെ ഫോണില്‍ പെഗസസ് കടന്നുകയറിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ സുഹൃത്തുക്കളായ സ്ത്രീകളുടെ ഫോണുകളും പെഗസസ് ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായി പെഗസസ് പ്രൊജക്ടില്‍ ഇന്ത്യയില്‍ നിന്ന് പങ്കാളികളായ 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏതാനും സ്ത്രീകളുടെ പേരുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ബാക്കിയുള്ള സ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യത മാനിച്ച്‌ പുറത്തുവിട്ടിട്ടില്ല.

ലോകവ്യാപകമായി 50,000ത്തോളം പേരുടെ ഫോണ്‍ പെഗസസ് ചാരസോഫ്​റ്റ്​വെയര്‍ ഉപയോഗിച്ച്‌ ചോര്‍ത്തിയെന്നാണ് ഫ്രഞ്ച് സന്നദ്ധ സംഘടനയായ ഫോര്‍ബിഡന്‍ സ്റ്റോറീസ്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ എന്നിവയും 17 മാധ്യമസ്ഥാപനങ്ങളും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യഭരണാധികാരികള്‍ ഉള്‍പ്പെടെ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ വിവരം വന്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത്​ കി​ഷോ​ര്‍, മു​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ര്‍ അ​ശോ​ക്​ ല​വാ​സ, പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ അ​ന​ന്ത​ര​വ​നും തൃ​ണ​മൂ​ല്‍ നേ​താ​വു​മാ​യ അ​ഭി​ഷേ​ക്​ ബാ​ന​ര്‍​ജി, നി​ല​വി​ല്‍ മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ മ​ന്ത്രി​മാ​രാ​യ അ​ശ്വ​നി ​ൈവ​ഷ്​​ണ​വ്, പ്ര​ഹ്​​ളാ​ദ്​ പ​േ​ട്ട​ല്‍ തുടങ്ങിയവരാണ് ചോര്‍ത്തലിനിരയായവരുടെ പട്ടികയറ്റിൽ ഇപ്പോളുള്ളത്.

അതേസമയം, പെഗസസിനെയും അതി​െന്‍റ ചാരപ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച്‌​ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഇസ്രായേല്‍ കമ്പനി​ എന്‍.എസ്​.ഒ ഗ്രൂപ്പ്​. പെഗസസ്​ പോലുള്ള സോഫ്​റ്റ്​വെയറുകള്‍ കാരണമാണ് തെരുവുകള്‍ സുരക്ഷിതമായിരിക്കുന്നതെന്നും​

ലോകമെമ്ബാടുമുള്ള കോടിക്കണക്കിനാളുകള്‍ രാത്രികാലങ്ങളില്‍ സമാധാനമായി കിടന്നുറങ്ങുന്നതെന്നും കമ്ബനി അവകാശപ്പെടുന്നു. ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവന്‍ ​മാക്രോണി​െന്‍റയടക്കം ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ്​ വിചിത്രമായ വിശദീകരണവുമായി എന്‍.എസ്​.ഒ ഗ്രൂപ്പ്​ രംഗത്തെത്തുന്നത്​.

'ലോകമെമ്ബാടുമുള്ള കോടിക്കണക്കിന്​ ആളുകള്‍ രാത്രികളില്‍ സുഖമായി കിടന്നുറങ്ങുന്നു, സുരക്ഷിതരായി തെരുവുകളിലൂടെ നടക്കുന്നു, പെഗസസിനും അതുപോലുള്ള മറ്റ്​ സാങ്കേതികവിദ്യകള്‍ക്കും നന്ദി പറയുന്നു, ലോകമെമ്ബാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും എന്‍ഡ്​-ടു-എന്‍ഡ്​ എന്‍ക്രിപ്​ഷനുള്ള ആപ്പുകളുടെ തണലില്‍ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ തുടങ്ങിയവ അന്വേഷിക്കുന്നതിനും തടയുന്നതിനും ഇത്തരം സോഫ്​റ്റ്​വെയറുകള്‍ സഹായിക്കുന്നു...'' - എന്‍.എസ്.ഒ വക്താവ് പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends