Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ടറിയാത്തവൻ കൊണ്ടറിയും എന്നാണ്! ഇത് കൊണ്ടിട്ടും പഠിക്കില്ല എന്നാണെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്.;വരുന്നത് അനുഭവിക്കുക അത്ര തന്നെ... ചൈനയുടെ മഹാദുരന്തം തീരുന്നില്ല! ഐ ഫോൺ സിറ്റിയും വെള്ളത്തിലായി, അടപടലം പണി പാളി

25 JULY 2021 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ചൈനയിലെ ഷെങ്ങ്‌ഴോ നഗരം അറിയപ്പെടുന്നത് ഐ ഫോൺ സിറ്റി എന്നാണ്. ആപ്പിൾ ഐ ഫോണിന്റെ ലോകത്തെ ഏറ്റവും വലിയ മാനുഫാക്ച്ചറിങ് കോൺട്രാക്ടർസ് ആയ തായ്‌വാനീസ് കമ്പനി ഫോക്സ് കോണിന്റെ ഭൂരിഭാഗം നിർമാണ ശാലകളും സ്ഥിതി ചെയ്യുന്ന ഇവിടെയാണ്.


അവരുടെ മൂന്ന് പ്രധാന ഉൽ‌പാദന യൂണിറ്റുകളിൽ കുറഞ്ഞത് 2,50,000 തൊഴിലാളികളെങ്കിലും പണിയെടുക്കുന്നുണ്ട് . ആപ്പിളിന്റെ ലോകത്ത് മൊത്തമായി ഉണ്ടാക്കുന്ന പകുതിയിലധികം സ്മാർട്ട്‌ഫോണുകളും ഫോക്‌സ്‌കോണിന്റെ ഈ ഫെസിലിറ്റിയിൽ നിന്നായതിനാൽ ആണ് ഷെങ്‌ഷൂവിനെ ഐഫോൺ സിറ്റി എന്ന് വിളിക്കുന്നത് .

പ്രളയം നാശം വിതച്ച മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ഉണ്ടായ തടസ്സങ്ങൾ കാരണം ഐഫോൺ 13-നായി നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോണിന്മേൽ കനത്ത സമ്മർദ്ദമാണ് വന്നിരിക്കുന്നത്

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പെയ്ത റെക്കോർഡ് മഴ കാരണം ഉണ്ടായ മരണങ്ങളുടെ എണ്ണം ഏറ്റവും ചുരുങ്ങിയത് 58 എങ്കിലും ആയിരിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത് . എന്നാൽ അതിനു പുറമെയാണ് ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നൊക്കെ പറയുന്നത് പോലെ ആപ്പിൾ ഐ ഫോണിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഈ ഉല്പാദന നഷ്ടം, ഇത് മൂലം ഏതാണ്ട് 10 ബില്യൺ ഡോളർ അഥവാ 65.5 ബില്യൺ യുവാന്റെ എങ്കിലും നഷ്ടമുണ്ടാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത് .

ഏതാനും ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന കനത്ത പേമാരിയാണ് പ്രവിശ്യയെ വെള്ളത്തിലാഴ്ത്തിയത്. തൽഫലമായി, ലോകമെമ്പാടുമുള്ള ആപ്പിളിന്റെ പകുതിയോളം ഐഫോണുകൾ ഉൽ‌പാദിപ്പിക്കുന്ന ഷെങ്‌ഴോ വിലെ ഒരു വലിയ സമുച്ചയം ഉൾപ്പെടെ മേഖലയിലെ നിരവധി ഫാക്ടറികൾ‌ക്കായുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടു. ഇതോടു കൂടി നിർമ്മാണ പ്രക്രിയകൾ പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്.

തായ്‌വാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസർച്ചിലെ സീനിയർ അനലിസ്റ്റ് ക്യു ഷി-ഫാങ് പറയുന്നത് പ്രകാരം , സാധാരണയായി ജൂലൈയിൽ ഐഫോൺ ഘടകങ്ങൾ അസംബ്ലി പ്ലാന്റിലേക്ക് കയറ്റി അയക്കും, തുടർന്ന് ആദ്യ ബാച്ച് ഐഫോണുകൾ ഓഗസ്റ്റിൽ പൂർത്തിയാകേണ്ടതാണ് . എന്നാൽ വൻ പ്രളയം കാര്യങ്ങളെ അകെ അവതാളത്തിൽ ആകിയിരിക്കുകയാണ്. സ്മാർട്ട് ഫോൺ ഘടകങ്ങളുടെ വരവ് തടസ്സപ്പെട്ടത് പുതിയ ഫോണുകളുടെ തുടർന്നുള്ള കയറ്റുമതിയെ ബാധിക്കുമെന്ന് അവർ വ്യക്തമാക്കി .


ഹനാൻ പ്രവിശ്യയിലെ തെരുവുകൾ നദികളായി മാറിയിരിക്കുകയാണ് , ഹനാന്റെ പല ഭാഗങ്ങളിലുമുള്ള വിമാനങ്ങളും ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു, ഇത് ഐഫോൺ ഉൽപാദനത്തെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട് .


ഫോക്സ് കോണിന് ഇവിടെ 90 ലധികം ഉൽ‌പാദന ശൃംഗല കൾ ഉണ്ട് , 250,000 തൊഴിലാളികളാണ് ഷെങ്ഴോ പ്ലാന്റുകളിൽ പണിയെടുക്കുന്നത് . വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കാരണം ഫോക്സ് കോണിന് ഷെങ്ഴോ വിന് പുറത്ത് നിന്ന് തൊഴിലാളികളെ നിയമിക്കുന്നതിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ക്യു പറഞ്ഞു.


ജൂലൈ അവസാനത്തോടെ ഷെങ്ഴോ സാധാരണ നിലയിലേക്ക് മടങ്ങുന്നില്ലെങ്കിൽ, ഐഫോൺ 13 ന്റെ നിർമ്മാണം ഇനിയും വൈകിയേക്കാം . ഇത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറ്റവും വിശ്വസ്തമായ സ്ഥലം എന്ന ചൈനയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചേക്കാം


ഹെനാൻ പ്രവിശ്യയിലെ ആയിരക്കണക്കിന് കാറുകളും വെള്ളപ്പൊക്കത്തിൽ തകർന്നു. പ്രാദേശിക കാർ ഇൻഷുറൻസ് വ്യവസായത്തിൽ നിന്നുള്ള ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വെള്ളപ്പൊക്കത്തിൽ 30,000 മുതൽ 80,000 വരെ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് , ഇത് കാരണം ഇൻഷുറൻസ് കമ്പനികൾക്ക് 154 മില്യൺ ഡോളറിൽ കൂടുതൽ അതായത് 1 ബില്യൺ യുവാൻ നഷ്ടപരിഹാരം നൽകേണ്ടിവരും. സമാനതകളില്ലാത്ത സാമ്പത്തിക ബാധ്യതകൾ ആണ് ഇനി വരുന്ന കുറച്ചു നാളുകളിൽ ചൈനയെ കാത്തിരിക്കുന്നത്


കേടായ 32,000 കാറുകൾക്ക് വ്യാഴാഴ്ചയോടെ 11 ഇൻഷുറൻസ് കമ്പനികൾക്ക് ക്ലെയിം ലഭിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പരമ്പരാഗത ഓട്ടോമോട്ടീവ് വ്യവസായ കേന്ദ്രമായ ഷെങ്ഴോ പ്രതിവർഷം 500,000 വാഹനങ്ങൾ ഉൽ‌പാദിപ്പിക്കുന്നു, ചൈനയുടെ ഉൽ‌പാദനത്തിന്റെ 3%. വൻകിട നിർമ്മാതാക്കളായ യൂടോംഗ് ബസ്, ഹൈമ മോട്ടോർ, ഷെങ്‌ഴോ നിസ്സാൻ എന്നിവ ഇവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്


കൂടാതെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഇവിടെ 200,000 ഹെക്ടറിലധികം കൃഷിസ്ഥലങ്ങൾ വെള്ളത്തിനടിയിലായത് ഹെനാനിലെ കാർഷിക മേഖലയെയും മഴയ ബാധിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.ചൈനയുടെ ഭക്ഷ്യ ഉത്പാദനം പര്യാപ്തമല്ലാതിരുന്നത് കൊണ്ട് കഴിഞ്ഞ തവണ ഇന്ത്യയിൽ നിന്നും ചൈന ഭക്ഷ്യ വസ്തുക്കൾ മേടിക്കുകയുണ്ടായിരുന്നു


അതെ സമയം കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ മുഖം തിരിച്ചു നിൽക്കുന്ന ചൈനയുടെ നയങ്ങൾക്ക് വലിയ താക്കീതാണ് ഈ മഹാദുരന്തം സമ്മാനിക്കുന്നത്. ലോക വ്യാപകമായി വലിയ തോതിലാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ രാജ്യങ്ങളെ ബാധിക്കുന്നത്. സമാനതകളില്ലാത്ത ഉഷ്ണ തരംഗമാണ് അമേരിക്കയെയും കാനഡയെയും ബാധിച്ചത്. യൂറോപ്പും ഇന്ത്യയും കടുത്ത വെള്ള പൊക്കത്തിൽ കൂടെ കടന്നു പോയി. ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനം ആണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണം എന്ന് പറയുമ്പോഴും ചൈനയെ അതൊന്നും ബാധിച്ച മട്ടില്ല


ചൈനയിലെ നാഷണൽ ക്ലൈമറ്റ് സെന്ററിലെ മുഖ്യ വിദഗ്ദ്ധനായ റെൻ ഗുവോ വ്യാഴാഴ്ച ഷെങ്‌ഴോ വിലെ കനത്ത മഴയും ആഗോള കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം തള്ളിക്കളഞ്ഞതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് പറഞ്ഞു. പകരം, അസാധാരണമായ ഒരു അന്തരീക്ഷ പ്രതിഭാസമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം .


ഗ്രീൻപീസ് ഈസ്റ്റ് ഏഷ്യയുടെ കാലാവസ്ഥാ, ഊർജ്ജ പദ്ധതി യുടെ തലവ ആയിരിക്കുന്ന ലിയു ജുനിയൻ ന്റെ അഭിപ്രായ പ്രകാരം , കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൂടാതെ, “സെങ്‌ഴോ പോലുള്ള ഉൾനാടൻ നഗരത്തിൽ ഇത്തരം കനത്ത മഴയുണ്ടാകുമെന്ന് സങ്കൽപ്പിക്കാൻ വളരെ പ്രയാസമാണ്. തീർച്ചയായും അത് അസാധ്യമാണ്


എന്നാൽ, ചൈനീസ് കാലാവസ്ഥാ കേന്ദ്രങ്ങളും കാലാവസ്ഥാ അധികാരികളും അങ്ങേയറ്റത്തെ ദുരന്തത്തിന് ശേഷവും ഈ സാഹചര്യത്തിന് കാലാവസ്ഥാ വ്യതിയാനവുമായുള്ള ബന്ധം അംഗീകരിക്കുന്നത് തയ്യാറാകുന്നില്ലെന്ന് അവർ പറഞ്ഞു. കാരണം അത്തരം വിശകലനത്തിന് കൂടുതൽ ഗവേഷണവും ഡാറ്റയും ആവശ്യമാണ്. “ജാഗ്രതയോടെ, അവർ അടിസ്ഥാനപരമായി അതിനെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഒഴിവാക്കുന്നു,” അവർ പറഞ്ഞു. ഇത്തരം അസോസിയേഷനുകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ വിരളമാണ്. കാരണം ഇത്തരത്തിലുള്ള റിപോർട്ടുകൾ പുറത്തു വരുന്നത് ചൈനയുടെ അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തെ ബാധിക്കും എന്നത് കൊണ്ട് തന്നെ


കണ്ടറിയാത്തവൻ കൊണ്ടറിയും എന്നാണ്. ഇത് കൊണ്ടിട്ടും പഠിക്കില്ല എന്നാണെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്. വരുന്നത് അനുഭവിക്കുക അത്ര തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends