Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഫ്ഗാനിലെ പുതിയ നീക്കങ്ങൾ ഇന്ത്യയ്ക്ക് തലവേദന ആകുമോ? ഇന്ത്യ ഭയക്കേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പ് നൽകി മുതിർന്ന നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ

26 JULY 2021 08:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്ഗാനിലെ പുതിയ നീക്കങ്ങൾ ഇന്ത്യയ്ക്ക് തലവേദന ആകുമോ? ഇന്ത്യ ഭയക്കേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പ് നൽകുകയാണ് മുതിർന്ന നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ.

പ്രഖ്യാപിച്ച സമയത്തിനു മുന്നേ തന്നെ അമേരിക്ക അഫ്ഗാനെ ദൂരെയെറിഞ്ഞു ഓടി . എന്നാൽ ഈ അവസരത്തെ മുതലെടുക്കുവാൻ ശ്രമിക്കുകയാണ് താലിബാൻ . അഫ്ഗാനിലെഇത്തരത്തിലുള്ള മാറ്റങ്ങൾ ഇന്ത്യയ്ക്കു വലിയ ഭീഷണിയാണെന്നു ടി.പി.ശ്രീനിവാസന്‍ തുറന്നടിച്ചു. താലിബാന് പാക്കിസ്ഥാനിലെ പിന്തുണ നേരത്തെ തന്നെ ഉണ്ട്. എന്നാൽ ഇപ്രാവശ്യം ചൈനയുടെ കൂടി പിന്തുണയുണ്ടാകും.

ചൈന–പാക്ക്–താലിബാൻ എന്നീ രാജ്യങ്ങളുടെ പിൻബലത്തിൽ ഉള്ള സർക്കാർ അഫ്ഗാനിസ്ഥാനിൽ വന്നാൽ ഇന്ത്യയ്ക്കു വലിയ ഭീഷണിയാകുമെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കുന്നതിനൊപ്പം അഫ്ഗാനെയും ഇനി ഇന്ത്യ നേരിടേണ്ടിവരും.

താലിബാൻ തീവ്രനിലപാടുള്ള ഒരു രാജ്യമാണ്.ഇത്തരത്തിൽ ഒരു രാജ്യം ഭരണം ഏറ്റെടുക്കുന്നതു ലോകത്താകെ ഭീകരസംഘങ്ങൾക്ക് വളം വെക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . താലിബാന്റെ വരവിലൂടെ വളരെ മോശമായ തരത്തിലുള്ള ഒരു ആഘാതം ആയിരിക്കും ഇന്ത്യയ്ക്ക് നേരിടേണ്ടിവരിക എന്നും ടി പി ശ്രീനിവാസൻ പറയുന്നു.

എങ്ങനെയാണ് അഫ്ഗാനിലെ പുതിയ മാറ്റങ്ങൾ ഇന്ത്യക്ക് ഭീഷണി ആകുന്നത് എന്ന് അദ്ദേഹം വിശദമാക്കുന്നത് നോക്കാം. പുതിയ സർക്കാരിന്റെ പ്രധാന ഭാഗമായിരിക്കും താലിബാൻ . എന്നാൽ സ്ഥിരതയുള്ള, സ്വതന്ത്രവും ജനാധിപത്യപരവുമായ സർക്കാർ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു ഇത്രയും കാലം നടന്നത്.

ഇന്ത്യയും അതിനുവേണ്ടി നന്നായി പരിശ്രമിക്കുകയുണ്ടായി., പക്ഷേ നേരിട്ടുള്ള ചർച്ചകളിൽ ഇന്ത്യ ഭാഗമായിരുന്നില്ല. ആശുപത്രിയും റോഡും മറ്റുമായി പുനരുദ്ധാരണ പ്രവർത്തനങ്ങളായിരുന്നു ഇന്ത്യ ചെയ്തുകൊണ്ടിരുന്നത് . 3 ബില്യൻ ഡോളർ ഇന്ത്യ ചെലവാക്കി. നമ്മൾ യുദ്ധത്തിന്റെ ഭാഗമല്ല, അഷ്റഫ് ഗനി സർക്കാരിനുവേണ്ട പിന്തുണ കൊടുക്കുകയായിരുന്നു ചെയ്തത്.

പോകുന്നതിനു മുൻപായി അഫ്ഗാനിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യം. എന്നാൽ അവരുടെ താൽപര്യമനുസരിച്ചു മുന്നോട്ടു നീങ്ങുകയായിരുന്നു. താലിബാന് ഇത്തവണ പാക്കിസ്ഥാന്റെ മാത്രമല്ല ചൈനയുടെ കൂടി പിന്തുണയുണ്ടാകും എന്നതാണു പ്രത്യേകത.

ഇന്ത്യയുമായി വിരോധത്തിലാണു താലിബാൻ. നേരിട്ടില്ലെങ്കിലും അനൗദ്യോഗിക ബന്ധങ്ങൾ ഇന്ത്യയും താലിബാനുമായുമുണ്ട്. പക്ഷേ ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് സന്ദേശങ്ങൾ താലിബാൻ ഇന്ത്യയ്ക്ക് എതിരാണെന്നാണ്. അഫ്ഗാനിലുള്ള ഇന്ത്യയുടെ സൗഹൃദ പ്രതീകങ്ങളെല്ലാം തകർക്കുമെന്നാണു അറിയുവാൻ സാധിക്കുന്നത്. ഇന്ത്യ നിർമിച്ച സൽമ അണക്കെട്ടിനു നേരേ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു.

ഇന്ത്യയ്ക്ക് എതിരായി ചൈന–പാക്കിസ്ഥാൻ–താലിബാൻ സഖ്യം രൂപപ്പെട്ടാൽ വലിയ പ്രശ്നമായി അത് പരിണമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിർത്തിയിൽ പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കുന്നതിനൊപ്പം അഫ്ഗാനെയും ഇനി നമ്മൾ കണക്കിലെടുക്കേണ്ടി വരും.


ഇന്ത്യയ്ക്കെതിരായ താലിബാന്റെ നീക്കത്തെ പിന്തുണച്ച് ചൈന നേരിട്ടു രംഗത്തുവരില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. പിന്നിലൂടെ പിന്തുണ കൊടുക്കുക മാത്രമേ ചെയ്യുകയുള്ളൂ. റഷ്യയും ഗനിക്കു വേണ്ടി എന്തെങ്കിലും ചെയ്യുമെന്നു കരുതാൻ കഴിയാത്ത സാഹചര്യമാണ്. അഫ്ഗാനിലെ ഇന്ത്യയുടെ ആശങ്കകൾ റഷ്യയ്ക്ക് പ്രശ്നമല്ല.

റഷ്യയ്ക്ക് കൂടുതൽ അടുപ്പം ചൈനയോട് ആണല്ലോ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വരും ദിവസങ്ങളിൽ അമേരിക്കയുടെ ഇടപെടൽ വിജയിച്ചില്ലെങ്കിൽ, തൊണ്ണൂറുകളിലെ സാഹചര്യത്തിലേക്കു മടങ്ങിപ്പോകേണ്ടി വരുമെന്ന ഘട്ടം ആണുള്ളത്. വിദ്വേഷിയായ അഫ്ഗാനോട് ഇന്ത്യ ഇടപെടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും.

പാക്കിസ്ഥാനുമായും ചൈനയുമായുമുള്ള നമ്മുടെ ബന്ധം മോശമായിരിക്കുന്ന അവസ്ഥയിൽ അതു കാര്യങ്ങൾ വളരെയധികം അപകടകരമാക്കുമെന്നും ടി പി ശ്രീനിവാസൻ വ്യക്തമാക്കി. തൊണ്ണൂറുകളിലേക്കാൾ കൂടുതൽ പ്രശ്നങ്ങളാണ് അഫ്ഗാനുമായി ഇന്ത്യയ്ക്കുണ്ടാവുക. ഇതു മുന്നിൽക്കണ്ടാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ‘അഫ്ഗാന്റെ ഭാവി അതിന്റെ ഭൂതകാലം ആയിക്കൂടാ’ എന്ന് അഭിപ്രായപ്പെട്ടത്.

അഫ്ഗാന്റെ ഭാവി ജനം തീരുമാനിക്കണമെന്നും താലിബാൻ ബലം പ്രയോഗിച്ച് അധികാരത്തിലെത്തിയാൽ ആ സർക്കാരിനെ അംഗീകരിക്കില്ലെന്നും അമേരിക്ക പ്രഖ്യാപിച്ചത് എത്രത്തോളം പാലിക്കപ്പെടുമെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.


സോവിയറ്റ് യൂണിയന്റെ സമയത്ത് ഉണ്ടായ അതേ അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് അഫ്ഗാന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇന്ത്യ സോവിയറ്റിനെ പിന്തുണച്ചു. ഇപ്പോൾ യുഎസിനെയാണു പിന്തുണച്ചത്. ആഭ്യന്തര സ്ഥിതികൾ കൊണ്ടുമാത്രം അഫ്ഗാൻ നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നതാണ് എല്ലാക്കാലത്തും ഇന്ത്യ സ്വീകരിക്കുന്ന നിലപാട്.

അതുകൊണ്ടാണ് ഇന്ദിരാ ഗാന്ധി 1979 ൽ സോവിയറ്റിനെ പിന്തുണച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയൻ മടങ്ങിപ്പോയപ്പോഴും ഇന്ത്യയ്ക്ക് അത് തിരിച്ചടിയുണ്ടായി. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്.

അമേരിക്ക ശക്തമായി ഇടപെട്ടില്ലെങ്കിൽ, 1996 ൽ അഫ്ഗാനിലുണ്ടായിരുന്ന സർക്കാരിനെ പോലൊന്നിനെ നേരിടേണ്ടിവരും. ഇത്തവണ അവർക്കു ചൈനയുടെ അധികപിന്തുണയുമുണ്ടാകും. ഇന്ത്യയ്ക്കാണെങ്കിൽ, ചൈനയുമായുള്ള ബന്ധങ്ങളെല്ലാം തകർന്നു കിടക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം .

പാക്കിസ്ഥാനെയും അഫ്ഗാനിലെ താലിബാനെയും ചൈന തുറന്നു പിന്തുണയ്ക്കാനാണു സാധ്യതയെന്നും ടി പി ശ്രീനിവാസൻ ചൂണ്ടിക്കാണിക്കുന്നു. അതോടെ കശ്മീരിലെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുവാനാണ് സാധ്യത എന്ന മുന്നറിയിപ്പും ടിപി ശ്രീനിവാസൻ നൽകുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends