Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകമാകെ പടരുന്നത് ഡെല്‍റ്റ; കരുതിയിരിക്കണം!! രണ്ട് ഡോസ് വാക്സിനെടുത്തവരേയും ബാധിക്കുമെന്ന് വിദഗ്ധര്‍!! ഡെല്‍റ്റ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന

26 JULY 2021 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊറോണ വൈറസിന്‍റെ ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമാണ് ലോകമാകെ അതിവേഗം പടരുന്നതെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വ്യാപിക്കുകയാണ്. ഡെല്‍റ്റ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയുള്ള കോവിഡ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും യൂറോപ്പിലെ 28 രാജ്യങ്ങളില്‍ 19ലും ഡെല്‍റ്റ വകഭേദമാണ് പ്രധാനമായും വ്യാപിക്കുന്നതെന്ന് കണ്ടെത്തി. 68.3 ശതമാനം കേസുകളും ഡെല്‍റ്റ വൈറസ് കാരണമാണ്. നേരത്തെ, യൂറോപ്പില്‍ കൂടുതലായുണ്ടായിരുന്ന ആല്‍ഫ വകഭേദം 22.3 ശതമാനം മാത്രമാണ് കണ്ടെത്തിയത്.

 

 

 

അതേസമയം, രണ്ട് ഡോസ് വാക്സിനെടുത്തവരെയും ഡെല്‍റ്റ വൈറസ് ബാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍. വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇപ്പോള്‍ ഡെല്‍റ്റയെന്ന് ബ്രിട്ടണിലെ മൈക്രോ ബയോളജിസ്റ്റ് ഷാരോണ്‍ പീകോക്ക് പറയുന്നു. ബ്രിട്ടണില്‍ ഡെല്‍റ്റ വൈറസ് ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന 3692 പേരില്‍ 22.8 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതാണ്. 58.3 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിക്കാത്തവരുമാണ്.

 

 

 

 

സിംഗപ്പൂരില്‍ നാലില്‍ മൂന്ന് ഡെല്‍റ്റ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് വാക്സിന്‍ സ്വീകരിച്ചവരിലാണ്. എന്നാല്‍, ഇവരിലാരും ഗുരുതരാവസ്ഥയിലല്ല. ഇസ്രായേലില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ 60 ശതമാനവും വാക്സിന്‍ സ്വീകരിച്ചവരാണ്. യു.എസില്‍ പുതിയ കോവിഡ് കേസുകളുടെ 83 ശതമാനവും ഡെല്‍റ്റ വകഭേദമാണ്.

ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചവരുടെ മൂക്കില്‍, വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടെന്ന് ചൈനയില്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡെല്‍റ്റ വൈറസിന് ശരീരത്തില്‍ കടന്നുകഴിഞ്ഞാല്‍ അസുഖം സൃഷ്ടിക്കാന്‍ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ കുറവ് സമയം മതി.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends