Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...

ഇന്ത്യയ്ക്ക് തലവേദന... താലിബാന്റെ തലയറുത്ത് അഫ്​ഗാന്റെ തിരിച്ചു വരവ്... പാക്-ചൈന അച്ചുതണ്ടിൽ ലക്ഷ്യം വച്ച് ഇന്ത്യയും...

28 JULY 2021 10:21 AM IST
മലയാളി വാര്‍ത്ത

താലിബാൻ മുന്നേറ്റത്തിന്റെ വേഗം കുറയ്ക്കുകയാണ് അഫ്ഗാൻ സൈന്യത്തിന്റെ ഇപ്പോഴത്തെ ഉദ്ദേശലക്ഷ്യം. അതിനായി തന്നാൽ കഴിയുന്ന പ്രവർത്തികളിലെല്ലാം തന്നെ ഏർപ്പെട്ടിരിക്കുകയാണ് സൈന്യം.

യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു പിന്നാലെ വളരെ വേഗത്തിൽ രാജ്യത്തു പിടിമുറുക്കാനാണ് താവിബാൻ ശ്രമിച്ചത്. ഒരു പരിധി വരെ അതിൽ താലിബാൻ വിജയിച്ചു എന്നു വേണം പറയാൻ.

കാരണം ഏകദോശം 85 ശതമാനത്തേളം പ്രദേശങ്ങൾ കയ്യടക്കി കൊണ്ടാണ് താലിബാൻ അഫ്​ഗാനിൽ അവരുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നത്. എന്നാൽ അതിനെയെല്ലാം അട്ടിമറിക്കുന്ന തരത്തിലുള്ള മറുപടിയാണ് ഈ അവസരത്തിൽ അഫ്​ഗാൻ താലിബാന് നൽകിയിരിക്കുന്നത്. താലിബാൻ ഭീകരരുടെ മുന്നേറ്റത്തെ തടുക്കാൻ ശക്തമായ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് അഫ്ഗാൻ ഭരണകൂടം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശക്തമായ ഏറ്റുമുട്ടലാണ് രാജ്യത്ത് സംഭവിച്ചത്. അതിൽ സൈന്യം അവരുടെ മുന്നേറ്റം ഉറപ്പിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ,

കാരണം 262 താലിബാന്‍ തീവ്രവാദികളെയാണ് അഫ്ഗാനിസ്ഥാന്‍ സൈന്യം കൊന്നൊടുക്കിയത്. ഇതുകൂടാതെ, രാജ്യമെങ്ങും അതിശക്തമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന്‍ സര്‍ക്കാര്‍. അഫ്ഗാനിലെ പകുതിയിലേറെ ജില്ലകൾ പടിച്ചെടുത്തുവെന്ന ഭീകര രുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചത്.

അമേരിക്കൻ സേനാ പിന്മാറ്റം ആഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കുമെന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്. ഇത് കണക്കുകൂട്ടിയാണ് താലിബാൻ വിവിധ പ്രവിശ്യകളിലെ ജില്ലകൾ പിടിച്ചെടുത്തുകൊണ്ട് മുന്നേറുന്നത്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യകളിൽ ഭരണംപിടിക്കാൻ താലിബാൻ ഭീകരരെ പാക് സൈന്യം സഹായിക്കുന്നുവെന്ന ആരോപണം അഫ്ഗാൻ ഭരണകൂടം ഉന്നയിച്ചിരിക്കുന്നു.

അഫ്ഗാൻ ഭരണകൂടം നടത്തുന്ന പ്രതിരോധങ്ങളിൽ എല്ലാ സൈനിക പിന്തുണയും നൽകു മെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ മേഖലകളിൽ അഫ്ഗാൻ സൈന്യം നടത്തിയ മുന്നേറ്റത്തിൽ അമേരിക്കൻ വ്യോമസേനയും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ ഏകദേശം 176 താലിബാന്‍ തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 21 ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായും വിവരമുണ്ട്. അമേരിക്കന്‍ സേന പൂര്‍ണ്ണമായും പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സേനയ്ക്ക് ലഭിക്കുന്ന വലിയ വിജയമാണ് ചൊവ്വാഴ്ചത്തേത് എന്ന് തന്നെ പറയേണ്ടിവരും. യുദ്ധത്തില്‍ ചെറിയ തോതില്‍ അമേരിക്കന്‍ സേനയും വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ സേനയ്ക്ക് സഹായങ്ങൽ നൽകി വരുന്നുണ്ട്.

താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു പിടിക്കുക എന്നതിനേക്കാൾ തലിബാൻ മുന്നേറ്റത്തിന് തടയുന്നതിൽ അഫ്ഗാൻ സൈന്യം ശ്രദ്ധ ചെലുത്തണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ തന്റെ പ്രതികരണം നേരത്തേ അറിയിച്ചിരുന്നു. കൂടുതൽ മേഖലകൾ നിയന്ത്രണത്തിലാക്കുന്നതിന് മുമ്പ് താലിബാനെ തടയണം. രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളിൽ അഫ്ഗാൻ സേനാ വിന്യാസത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് ആസ്റ്റിന്റെ പ്രതികരണം.

അഫ്ഗാൻ സേന പ്രധാന ജനവാസ മേഖലകളായ കാബൂൾ പോലെയുള്ള പ്രമുഖ നഗരങ്ങളിലും പ്രധാന അതിർത്തി പ്രദേശങ്ങളിലും സൈന്യത്തെ കേന്ദ്രീകരിക്കുകയാണ്. ഇവിടങ്ങളിൽ താലിബാൻ മുന്നേറ്റം ഒഴിവാക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം.

താലിബാനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം ആദ്യം ചെയ്യേണ്ടത് താലിബാന്റെ മുന്നേറ്റം കുറയ്ക്കുക എന്നതാണ്. അഫ്ഗാൻ സൈന്യത്തിന് അതിനുള്ള കഴിവും ശേഷിയും ഉണ്ടെന്നും ആസ്റ്റിൻ പറഞ്ഞിട്ടുണ്ട്.

ഇതുകൂടാതെ, ഇന്ത്യയ്ക്ക് ഏറ്റവുമധികം തലവേദനയാകുന്നത് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍റെ നേതൃത്വത്തില്‍ രൂപപ്പെടാന്‍ പോകുന്ന ഒരു പുതിയ അധികാരത്തിന്‍റെ അച്ചുതണ്ടാണ്. ചൈന-പാകിസ്ഥാന്‍-താലിബാന്‍-തുര്‍ക്കി എന്ന നാല് ശക്തികള്‍ കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.

പദ്മവ്യൂഹത്തില്‍ അകപ്പെട്ടുപോയ അഭിമന്യുവിനെപ്പോലെ പകച്ചുനില്‍ക്കുകയാണ് ഇപ്പോൾ ഇന്ത്യയെന്നാണ് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍ പറഞ്ഞത്. ഇതില്‍ പാകിസ്ഥാനെയും താലിബാനെയും ചൈനയെയും യോജിപ്പിക്കുന്നത് ഇന്ത്യാവിരുദ്ധവികാരമാണ്. തുര്‍ക്കിക്കാണെങ്കില്‍ ഒരു വലിയ മുസ്ലിം ആധിപത്യമുള്ള ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കാനുള്ള മോഹവും.

പാകിസ്ഥാന്‍ പരസ്യമായിത്തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനിയ്ക്കെതിരെ താലിബാന്‍ സേനയ്ക്ക് എല്ലാ സഹായവും എത്തിച്ചു നൽകുകകയാണ്. പരിശീലനം നല്‍കി പാകിസ്ഥാന്‍ താലിബാന്‍കാരെയും അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നുമുണ്ട്. കശ്മീരില്‍ താലിബാന്‍റെ കൂടി സഹായത്തോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യമാണ് പാകിസ്ഥാന്‍റെ മനസ്സിലുള്ളത്.

ചൈനയും ഇപ്പോള്‍ താലിബാന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കാരണം ചൈനയെ സംബന്ധിച്ച് അവരുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിക്ക് ഏറ്റവും അനുകൂലഘടകമായിരിക്കും താലിബാന്‍ എന്നത് തന്നെയാണ്.

മാത്രമല്ല, താലിബാന്‍റെ ഇന്ത്യാവിരുദ്ധതയും അവരോട് അടുക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിന് ഇപ്പോഴം താലിബാന്‍ ചൈനയെ ക്ഷണിച്ചുകഴിഞ്ഞു. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയുടെ പേരില്‍ ചൈന ധനസഹായം താലിബാന് നൽകും.

തുര്‍ക്കിയും കുറച്ചുനാളായി അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. ഇവരാണ് അമേരിക്ക ഉള്‍പ്പെടെയുള്ള സംയുക്തസേന അവിടെയുള്ളപ്പോള്‍ അഫ്ഗാനിലെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചുമതല തുര്‍ക്കിക്കായിരുന്നു. ഇത് തുടരാനാണ് തുര്‍ക്കിയുടെ തീരുമാനം.

തല്‍ക്കാലം ഈ തീരുമാനത്തോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും നല്ല സൈനിക സന്നാഹമുള്ള തുര്‍ക്കിയുമായി സഹകരിക്കാനേ താലിബാന്‍ തുനിയൂ. ലോകത്ത് ഇസ്ലാമിക ശക്തിക്ക് മേല്‍ക്കോയ്മയുള്ള ഓട്ടോമന്‍ സാമ്രാജ്യം വീണ്ടും കൊണ്ടുവരികയെന്ന് സ്വപ്നം കാണുന്ന തുര്‍ക്കിക്ക് താലിബാനുമായുള്ള കൂട്ടുകെട്ട് പ്രയോജനം ചെയ്യും.

ഇനി താലിബാന്‍ അധികാരത്തില്‍ വന്നാല്‍ അവരെ ഒറ്റപ്പെടുത്തുന്ന നയതന്ത്ര നീക്കങ്ങള്‍ നടത്തുക മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള അടുത്ത പോംവഴി. താലിബാന്‍ മുന്നേറ്റം തുടരുമ്പോഴും സമാധാനം പുനസ്ഥാപിക്കാനും എല്ലാ അഫ്ഗാന്‍കാര്‍ക്കും പങ്കാളിത്തമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാനും ഉള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. അത് വിജയിച്ചാല്‍ അതായിരിക്കും അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആശ്വാസകരമായ വഴി.

അതേസമയം, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മേല്‍ക്കൈയുള്ള കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂടി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍ തീവ്രവാദികള്‍. എന്നാല്‍ ഇവിടെ ശക്തമായ സൈനിക സന്നാഹമുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ശക്തമായ കര്‍ഫ്യു രാജ്യമെങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ്. അത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍.

അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രിവശ്യകള്‍ ഏതാണ്ട് താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിക്കഴിഞ്ഞു. അഫ്ഗാനിലെ എല്ലാ അതിര്‍ത്തികളിലും താലിബാന്‍ സേന നിലയുറപ്പിച്ചു കഴിഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിനുള്ള എല്ലാ സഹായവും ഇല്ലാതാക്കുകയാണ് നിലവിലെ താലിബാൻ ലക്ഷ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (26 minutes ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (8 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (10 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (10 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (11 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (12 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (13 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (13 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (13 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (14 hours ago)

Malayali Vartha Recommends