പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വൻ തിരിച്ചടി; വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ ബ്രിട്ടന്‍ നിരസിച്ചു

പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ ബ്രിട്ടന്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. രണ്ട് അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട എഴുപത്തൊന്നുകാരനായ നവാസ് ഷെരീഫിനെ ലാഹോര്‍ ഹൈക്കോടതി ചികിത്സയ്ക്കായി നാലാഴ്ചത്തേക്ക് വിദേശത്ത് പോകാന്‍ അനുവദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2019 നവംബറില്‍ ലണ്ടനിലേക്ക് പോയ അദ്ദേഹം അന്നുമുതല്‍ ലണ്ടനില്‍ തന്നെയാണ് താമസിക്കുന്നത്. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
തീരുമാനത്തിനെതിരെ ഇമിഗ്രേഷന്‍ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കുമെന്ന് പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് വിഭാഗം (പിഎംഎല്‍-എന്‍) വക്താവ് അറിയിച്ചു. വിസാ കാലാവധി നീട്ടിയില്ലെങ്കില്‍ ഷെരീഫിന് ആറുമാസത്തില്‍ കൂടുതല്‍ ബ്രിട്ടനില്‍ തുടരാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha

























