അഫ്ഗാന്‍ മണ്ണില്‍ ആധിപത്യം കൂടുതൽ സ്ഥാപിച്ച് താലിബാൻ; ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയായ നിമ്രുസ് പ്രവിശ്യയിലെ സരാഞ്ച് നഗരം താലിബാന്‍ പിടിച്ചെടുത്തു

നിമ്രുസ് പ്രവിശ്യയിലെ സരാഞ്ച് നഗരം കൂടി പിടിച്ചെടുത്ത് താലിബാന്‍. ഹെല്‍മന്‍ഡ് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്‍ പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സരാഞ്ച് കൂടി പിടിച്ചെടുത്തതോടെ രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ് സരാഞ്ച്.
ഇതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്റലിജന്റ്‌സ് ഹെര്‍ക്വാര്‍ട്ടേഴ്‌സിന്റെ നിയന്ത്രണവും പിടിച്ചെടുത്തതായി താലിബാന്‍ അവകാശവാദം ഉന്നയിച്ചു. അഫ്ഗാനിസ്ഥാന്റെ 421ല്‍ അധികം ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണിപ്പോള്‍.
അഫ്ഗാന്‍ മണ്ണില്‍ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുകയാണെന്ന് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് താലിബാന് അഫ്ഗാന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാനായത്. അഫ്ഗാനിലെ മറ്റ് പ്രവിശ്യകളും ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് താലിബാന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























