Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

യുഎസ്, ചൈന, റഷ്യ പരസ്പരം ഇടയുമ്പോൾ വീണ്ടുമൊരു ശീതയുദ്ധത്തിന്റെ നിഴലിൽ ലോകം ..ലോക മേധാവിത്വത്തിന്റെ സാങ്കല്‍പ്പിക കസേര ചൈന കീഴടക്കുമോയെന്ന ഭയമാണ് യു എസിന് .. .ചൈനയുടെ വെല്ലുവിളികൾക്ക് ആണെങ്കിൽ ഒരുകുറവുമില്ല.. . ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ കരാറിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച

26 SEPTEMBER 2021 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

100 ഹമാസുകൾക്ക് വധശിക്ഷ!! ഹിസ്ബുല്ല താവളങ്ങളിൽ ബോംബിട്ടു 450 അൽ-ഖസ്സാം ബ്രിഗേഡുകളെ പരസ്യ വിചാരണ ചെയ്യും

ലോകചരിത്രത്തിലുണ്ടായ ഏത് യുദ്ധത്തിനെക്കാളും ഭീകരമായിരുന്നു കോൾഡ് വാർ എന്ന് ഇംഗ്ലിഷിൽ വിളിക്കുന്ന ശീതയുദ്ധം...നേരിട്ട് ഒരുതുള്ളി ചോരപോലും പൊടിഞ്ഞില്ലെങ്കിലും യുഎസും യുഎസ്എസ്ആറും ബലാബലം തെളിയിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ അതിന് ലോകം കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്

 

യുഎസും ചൈനയും യുഎസ്എസ്ആറിന്റെ ഭാഗമായ റഷ്യയും കിടമത്സരം തുടരുമ്പോൾ ഉണ്ടാകുന്ന ഭയവും ആശങ്കയും ചെറുതല്ല ..ഇനിയൊരു ശീതയുദ്ധമുണ്ടായാൽ അത് താങ്ങാനുള്ള കെൽപ്പ് ലോകത്തിനു ഉണ്ടായെന്നു വരില്ല ..

 

 

ലോക മേധാവിത്വത്തിന്റെ സാങ്കല്‍പ്പിക കസേര ചൈന കീഴടക്കുമോയെന്ന ഭയമാണ് യു എസിന് .. .ചൈനയുടെ വെല്ലുവിളികൾക്ക് ആണെങ്കിൽ ഒരുകുറവുമില്ല.. . ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ കരാറിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച.


കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇത്തരമൊരു ആശങ്ക പങ്ക് വെച്ചിരുന്നു ..യുഎൻ പൊതുസമ്മേളനത്തിനു മുൻപ് അസോഷ്യേറ്റഡ് പ്രസ്സിന് (എപി) നൽകിയ അഭിമുഖത്തിൽ ഗുട്ടെറസ് പറഞ്ഞത് ഇതാണ് .. ‘ഭൂതകാലത്തിൽനിന്നു വ്യത്യസ്തമായ ഒരു ശീതയുദ്ധം എന്തുവില കൊടുത്തും നമ്മൾ ഒഴിവാക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, ഒരുപക്ഷേ, മുൻപത്തേതിനേക്കാൾ കൂടുതൽ അപകടകരവും നിയന്ത്രിക്കാൻ പ്രയാസമുള്ളതുമാകും അത്’

 

മുൻപ് അമേരിക്കയും, സോവിയറ്റ് യൂണിയനാണ് ഇത്തരം പോര് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് അമേരിക്കയും ചൈനയും തമ്മിലാണ് ..യു എസാണോ സോവിയറ്റ് യൂനിയനാണോ കേമമെന്നായിരുന്നു അന്ന് ചോദ്യമെങ്കില്‍ ഇന്ന് അത് ചൈനയാണോ യു എസാണോ എന്നായി മാറിയിട്ടുണ്ട് എന്നുമാത്രം

 

 

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിൽ പലപ്പോഴും തീരെ പക്വതയില്ലാതെയാണ് ഇരുരാജ്യങ്ങളുടെയും ഇടപെടൽ . അതുകൊണ്ടുതന്നെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റെറസ് അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമായ മുന്നറിയിപ്പാണ് ഇരുരാജ്യങ്ങൾക്കും നൽകിയത്..

 

അമേരിക്കയും ചൈനയും തമ്മിലുള്ള ഈ ചേരി പോര് ലോകത്തെ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തേപറ്റൂ ..വീണ്ടുമൊരു ശീതയുദ്ധത്തിലേയ്ക്ക് ലോകത്തെ തള്ളിവിടാൻ സാധിക്കില്ല . ഇനിയൊരു യുദ്ധമുണ്ടായാൽ അത് ഒരുപക്ഷേ കൂടുതൽ അപകടകരവും, നിയന്ത്രിക്കാൻ പ്രയാസം ഏറിയതും ആയിരിക്കും

 

കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തിൽ രണ്ട് സുപ്രധാന സാമ്പത്തിക ശക്തികളും സഹകരിക്കണം. വാണിജ്യം, സാങ്കേതിക വിദ്യ, എന്നിവയിൽ കൂടുതൽ കൂടിയാലോചനകൾ വേണം. മനുഷ്യാവകാശം, സാമ്പത്തികം, ഓൺലൈൻ സുരക്ഷ, ദക്ഷിണ ചൈനാകടലിലെ പരമാധികാരം എന്നിവയിലെ രാഷ്ട്രീയ തർക്കങ്ങൾ തീർപ്പാക്കണം. .കോവിഡ് വാക്‌സിനേഷൻ, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ ആഗോള വെല്ലുവിളികളും അടിയന്തരമായി നേരിടാൻ രണ്ട് ലോകശക്തികളും, ഒത്തിണക്കത്തോടെ പ്രവർത്തിക്കണം,

 

 


അതേസമയം പുതിയ യുദ്ധമില്ലെന്ന നിലപാടിലാണു യുഎസും ചൈനയും ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് .കഴിഞ്ഞ ദിവസം യുഎൻ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു ..

 

‘നിരന്തരമായ യുദ്ധം എന്ന അധ്യായം യുഎസ് അവസാനിപ്പിക്കുന്നു. നയതന്ത്രം, വികസനം, ജനാധിപത്യം എന്നിവയെപ്പറ്റി പുതിയ അധ്യായം തുടങ്ങുകയാണ്. പുതിയ ശീതയുദ്ധം ആഗ്രഹിക്കുന്നില്ല’– മാത്രമല്ല ആഗോള വെല്ലുവിളികൾ നേരിടുന്നതിനു സമാധാന തീരുമാനമെടുക്കുന്ന ഏതു രാജ്യത്തോടൊപ്പവും പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

 

യുഎൻ പൊതുസഭയിൽ അമേരിക്കയും ചൈനയും പങ്കുവെച്ചതും ഏകദേശം സമാനമായ ആശയങ്ങൾ തന്നെ ആയിരുന്നു .. സൈനിക ശക്തി, സാമ്പത്തിക ബലപ്രയോഗം, സാങ്കേതിക ചൂഷണം എന്നിവയിലൂടെ ദുർബല രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള വൻശക്തികളുടെ ശ്രമങ്ങളെ എതിർക്കും എന്ന് അമേരിക്കയും സമാധാനം, വികസനം, സമത്വം, നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവ മാനവികതയുടെ പൊതു മൂല്യങ്ങളാണ്, അവയ്ക്കായി നിലകൊള്ളണം. ചൈന വിദേശത്തു പുതിയ കൽക്കരി വൈദ്യുതി പദ്ധതികൾ നിർമിക്കില്ല. ഹരിതോർജവും കുറഞ്ഞ കാർബൺ ബഹിർഗമനവുമുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിൽ മറ്റു വികസ്വര രാജ്യങ്ങൾക്കുള്ള പിന്തുണ വർധിപ്പിക്കും’– എന്ന് ഷിയും പറഞ്ഞു

 

അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അതിന്റെ അനന്തര ഫലം വീണ്ടുമൊരു ശീതയുദ്ധം തന്നെ ആയിരിക്കുമെന്നതിൽ തർക്കമില്ല .... അത് മുമ്പത്തേക്കാള്‍ അപകടകരവുമായേക്കാം. മഹാമാരിയടക്കമുള്ള പ്രതിസന്ധികളിലൂടെ ലോകം കടന്നു പോകുമ്പോള്‍ എല്ലാ തലങ്ങളിലും സഹകരണമാണ് വേണ്ടത്, വിഭജനമല്ല എന്ന് ലോകരാജ്യങ്ങൾ അംഗീകരിച്ചേ മതിയാകൂ


ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ ഓകസ് (എ യു കെ യു എസ്) ഉടമ്പടിയിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച..പസഫിക് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെന്ന പേരിലാണ് ആസ്‌ത്രേലിയ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി കൂടുതല്‍ ആണവ അന്തര്‍വാഹിനികള്‍ ആസ്‌ത്രേലിയക്ക് നല്‍കാനാണ് ധാരണ..ഇത് ചൈനയെ ഉന്നം വെച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ,ഏഷ്യ പസഫിക്കില്‍ ചൈനയെ പ്രതിരോധിക്കാനുള്ള പുതിയ സഖ്യമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഓകസ് കരാറിനെ കാണുന്നത്.

 

12 അന്തര്‍വാഹിനി നിര്‍മിക്കാന്‍ ഫ്രാന്‍സുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറിയാണ് ആസ്‌ത്രേലിയ അമേരിക്കക്കും ബ്രിട്ടനുമൊപ്പം ചേർന്നത് എന്നത് ഫ്രാൻസിനെയും ചൊടിപ്പിച്ചിട്ടുണ്ട്

ട്രംപില്‍ നിന്ന് ഒന്നും പകര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച പുതിയ പ്രസിഡന്റ് ജോ ബൈഡനാകട്ടെ , ചൈനയോടുള്ള ശത്രുതയുടെ കാര്യത്തില്‍ ട്രംപിനേക്കാള്‍ അൽപ്പം മുന്നിലാണ് എന്നതാണ് സത്യം . ഈ ശത്രുത ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമായി മാത്രം നിലനിൽക്കില്ല ...

 

പരസ്യമായും രഹസ്യമായും സഖ്യങ്ങള്‍ രൂപപ്പെടും. ഇന്ത്യയുള്‍പ്പെട്ട ക്വാഡ് സഖ്യത്തെയും യു എസ് ആ നിലക്കാണ് കാണുന്നത്. ഇങ്ങനെ പിളര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളുടെ പക്കല്‍ ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെ മാനവരാശിയെ മുച്ചൂടും മുടിക്കാന്‍ പോന്ന ആയുധ ശേഖരം ഉണ്ടെന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നത് തന്നെയാണ് .. ഇനിയൊരു ശീതയുദ്ധത്തെ താങ്ങാനുള്ള കെൽപ്പ് ലോകത്തിനില്ല എന്ന സത്യം വമ്പൻ ശക്തികൾ തിരിച്ചറിഞ്ഞാൽ നല്ലത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (20 minutes ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (27 minutes ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (42 minutes ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (49 minutes ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (53 minutes ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (1 hour ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (1 hour ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (1 hour ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (1 hour ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (2 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (2 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (2 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (2 hours ago)

Malayali Vartha Recommends