കാബൂളില്‍ മോസ്ക്കിനു സമീപം വന്‍ സ്ഫോടനം; നിരവധി പേര് കൊല്ലപ്പെട്ടു; സ്ഫോടനത്തിനു പിന്നാലെ പ്രദേശത്ത് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ മോസ്ക്കിനു സമീപം വന്‍ സ്ഫോടനം. നിരവധി പേര് കൊല്ലപ്പെട്ടു. കാബൂളിലെ ഈദ് ഗാഹ് മോസ്കിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നത്.
താലിബാന് വക്താവ് സബിഹുള്ള മുജാഹുദ്ദിന്റെ അമ്മയുടെ അനുസ്മരണ പ്രാര്‍ഥന നടക്കുമ്ബോഴായിരുന്നു സംഭവം. സ്ഫോടനത്തിനു പിന്നാലെ വെടിവയ്പും നടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha